Anatomy of a Fall (2023)
French
IMDB : 7.8

Jaya Krishnan

ഈ സിനിമ കണ്ടു കഴിഞ്ഞ ഉടനെ ആദ്യം ചെയ്തത് 50 Cent ന്റെ P.I.M.P remix karoke പ്ലേ ലിസ്റ്റിൽ ആഡ് ചെയ്യലാണ്. Justin Triet എന്ന എഴുത്ത് കാരിയായ സംവിധായികയുടെ കയ്യടക്കവും Sandra Huller എന്ന നടിയുടെ അനായാസതയും ഈ ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചു.

4 വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു ആക്സിഡന്റിൽ കാഴ്ച നഷ്ടപ്പെട്ട മകൻ ഡാനിയേലുമായി ഫ്രാൻസിലെ ഗ്രനോബ്ൾ എന്ന ഒരു പട്ടണത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ താമസിക്കുകയാണ് Bi sexual ഉം എഴുത്തുകാരിയുമായ സാന്ദ്രയും , എഴുത്തുകാരനും മ്യൂസിഷനും ഒക്കെയായ ഭർത്താവ് സാമുവലും .

ഒരു സാധാരണ ദിവസം പകൽ സമയത്ത് വീടിൻറെ മൂന്നാം നിലയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സാമുവൽ മുറ്റത്ത് മരിച്ചു കിടക്കുന്നതു കണ്ടു വീടിൻറെ രണ്ടാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മ സാന്ദ്രയെ വിളിച്ച് ഡാനിയൽ കരയുന്നു. അതൊരു അപകടമോ ആത്മഹത്യയോ അല്ലെന്നും കൊലപാതകമാണെന്നും വാദിക്കുന്നു പബ്ലിക് പ്രോസിക്യൂട്ടർ . തുടർന്ന് രണ്ട് രണ്ടരമണിക്കൂർ നമ്മക്ക് ഒരു ക്ലൂവും തരാതെ മുൾമുനയിൽ നിർത്തി കൊണ്ടാണ് ഈ കോർട്ട് റൂം ത്രില്ലറിന്‍റെ സഞ്ചാരം.

ക്യാൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ നേടുകയും അക്കാദമി അവാർഡിലേക്കുള്ള ഫ്രാൻസിൽ നിന്നുള്ള എൻട്രി ആവുകയും അടക്കം , ഒരുപറ്റം ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടുകയും, ധാരാളം അവാർഡുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു ഈ ചിത്രവും സംവിധായികയും, നടിയും ഒക്കെ .

വെറുമൊരു കോർട്ട് ഡ്രാമ ആയി ചിത്രത്തെ കാണാൻ സാധിക്കില്ല. ഉടനീളം സസ്പെൻസും ത്രില്ലും മെയിന്റയിൻ ചെയ്തു പോകുന്നതുകൊണ്ട് ഒരു സെക്കൻഡ് പോലും ബോറടിക്കില്ല. ചിത്രത്തിൽ പശ്ചാത്തല സംഗീതം വരുന്നത് അവസാനത്തെ ഏതാനും മിനിട്ട് മാത്രമാണ്. ഈയടുത്ത് കണ്ടതിൽ എനിക്ക് ഏറ്റവും അധികം തൃപ്തി തന്ന ചിത്രമാണ് ഇത്

You May Also Like

അചഞ്ചല പ്രണയത്തിന്റെ ‘ആയിരം കാലം’, ജനുവരി അഞ്ചിന് ബൂലോകം ടീവിയിൽ റിലീസ് ചെയ്യുന്നു

ബൂലോകം ടിവിയിൽ വരുന്നു ‘ആയിരം കാലം’, ജനുവരി അഞ്ചിന് റിലീസ് ചെയ്യുന്നു. മൂപ്പർ ഫിലിംസിന്റെ ബാനറിൽ…

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ ജന്മദിനം

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ ജന്മദിനം മുഹമ്മദ് സഗീർ പണ്ടാരത്തിൽ കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.…

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

ആരോപണം ഉയർന്നതിന്റെ പിന്നാലെ ശ്രീനാഥ് ഭാസി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി രംഗത്ത് വന്നിരുന്നു വന്നിരിരുന്നു .…

നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥ, ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ യുടെ ഒഫീഷ്യൽ ടീസർ

ഓണക്കാലം കീഴടക്കാൻ നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; ‘രാമചന്ദ്ര ബോസ് ആൻഡ്…