അഞ്ചാംപാതിര എന്ന കുഞ്ചാക്കോ ബോബന്റെ സൂപ്പർ ഹിറ്റ് സിനിമ ലാജോ ജോസിന്റെ ഹൈഡ്രേഞ്ചിയ എന്ന നോവൽ അടിച്ചുമാറ്റി ഉണ്ടാക്കിയതണെന്ന വിവാദം കനത്തിരിക്കുകയാണാല്ലോ
ലാജോ ജോസിന്റെ വാക്കുകള്‍:
മെയ് 2019നാണ് ഹൈഡ്രേഞ്ചിയ എന്ന എന്റെ നോവല്‍ പുറത്തിറങ്ങിയത്. നവംബര്‍ 2019ന് റൂത്തിന്റെ ലോകം എന്ന നോവലും പുറത്തിറങ്ങി. അഞ്ചാം പാതിര റിലീസ് ചെയ്യുന്നത് 2020 ജനുവരിയിലാണ്. തിയറ്ററില്‍ പോയി സിനിമ കണ്ടപ്പോള്‍ ആദ്യത്തെ സീന്‍ തൊട്ടേ പിശക് തോന്നിയിരുന്നു. കാരണം എന്റെ നോവലുമായി സാമ്യമുള്ള കുറേ സാഹചര്യങ്ങളും കഥാപാത്രങ്ങളുമൊക്കെ വരാന്‍ തുടങ്ങി. ഉദാഹരണം പറയുകയാണെങ്കില്‍ അതിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ, അവരുടെ കാരക്ടറൈസേഷനും, അവര്‍ കടന്നു പോകുന്ന മാനസിക വ്യാപാരങ്ങളുമെല്ലാം എന്റെ നോവലിലുണ്ട്. അത് അത് പോലെ തന്നെ കോപ്പിയടിച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന് ചെയ്ത കഥാപാത്രവും, വില്ലന്‍ ബെഞ്ചമിന്റെ കഥാപാത്രവുമെല്ലാം അങ്ങനെ തന്നെയാണ്. ഇതേപോലുള്ള കഥാപാത്രങ്ങള്‍ എന്റെ നോവലിലും ഉണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകളും, ബെഞ്ചമിന്‍ എന്ന കഥാപാത്രവുമെല്ലാം എന്റെ മൂന്നാമത്തെ നോവലായ റൂത്തിന്റെ ലോകത്തില്‍ നിന്ന് എടുത്തതാണ്. റിപ്പര്‍ ആയി അവതരിപ്പിച്ചിരിക്കുന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രം, അതേ പോലൊരു കഥാപാത്രം എന്റെ നോവലിലും ഉണ്ട്.
ഒരു വര്‍ഷമായി ഞാന്‍ എന്നെ തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യാദൃശ്ചികമായി സംഭവിച്ചതാകാം എന്നൊക്കെ ചിന്തിച്ചു നോക്കി. എന്നാല്‍ രണ്ടാം ഭാഗം വരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ പേടിയായി. കാരണം അഞ്ചാം പാതിര ഇറങ്ങുന്ന സമയത്ത് ഹൈഡ്രേഞ്ചിയ എന്ന നോവല്‍ സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ചിത്രം കണ്ട സംവിധായകന് എന്നെ വിളിച്ച് പറഞ്ഞത് നമ്മുടെ ഹൈഡ്രേഞ്ചിയ പോയെന്നായിരുന്നു.
അഞ്ചാംപാതിര അപ്പോഴേക്കും ഹിറ്റായി മാറി. അഞ്ചാംപാതിരയുമായി ഹൈഡ്രേഞ്ചിയയുടെ കഥയ്ക്ക് സാമ്യം ഉള്ളതിനാല്‍ പലരും ആ പ്രൊജക്ട് ഉപേക്ഷിച്ചു. എന്റെ ഡ്രീം പ്രൊജക്ട് ആയിരുന്നു ഹൈഡ്രേഞ്ചിയ. ഇത് ഇല്ലാതായത് ഡിപ്രഷനിലേക്ക് എത്തിച്ചു. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സബ്ജക്ട് ആയിരുന്നു അത്. ഇപ്പോഴാണ് പ്രതികരിക്കാനുള്ള മനശക്തി ലഭിച്ചത്.
പുതിയ ചിത്രത്തിനായി അഞ്ചാം പാതിരയുമായി സാമ്യമുള്ളതെല്ലാം ഞാന്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. എന്റെ തന്നെ കഥ മറ്റൊരാള്‍ കോപ്പിയടിച്ചതുകൊണ്ട് മാറ്റിയെഴുതേണ്ടി വരുന്നത് മാനസികമായി ഒരുപാട് വിഷമമുണ്ടാക്കുന്നുണ്ട്. തിരക്കഥാകൃത്താകുക എന്നത് ജീവതത്തിലെ എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.
ഇതിനിടെയാണ് അഞ്ചാം പാതിര രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞത്. ഇതോടെ വീണ്ടും പേടിയായി, ഹൈഡ്രേഞ്ചിയയുടെ ബാക്കി ഭാഗങ്ങള്‍ കൂടി എടുത്താണോ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് അറിയില്ലല്ലോ. എന്റെ നാല് നോവലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട് നാലും സിനിമയാക്കാന്‍ പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ടാണ് മിഥുന് മാനുവല്‍ തോമസിന്റെ പോസ്റ്റിന് താഴെ അങ്ങനെയൊരു കമന്റിട്ടത്. അടുത്ത ചിത്രത്തിലെങ്കിലും അങ്ങനെ ചെയ്യാതിരിക്കട്ടെ എന്നാണ് ചിന്തിച്ചത്
Praveen William ഈ വിഷയത്തെ കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം
അഞ്ചാം പാതിരയുടെ തിരക്കഥയും, ലാജോ ജോസിന്റെ ഹൈഡ്രേഞ്ചിയയും തമ്മിലുള്ള സാമ്യത്തെപ്പറ്റി ലാജോ ജോസിന്റെ തന്നെ ഒരു പോസ്റ്റ് കണ്ടിരുന്നു. അതിൽ പറഞ്ഞിരുന്ന ഒന്നുരണ്ട് പോയിന്റ്സ് കണ്ടതുകൊണ്ട് ഇടുന്നൊരു പോസ്റ്റാണ്.ഹൈഡ്രേഞ്ചിയ ഇതുവരെ വായിച്ചിട്ടില്ല, അതുകൊണ്ട് മറ്റുള്ള കാര്യങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ല. അഞ്ചാം പാതിരയിലെ ഇന്ദ്രൻസിന്റെ ക്യാരക്റ്റർ പോലെ ഒന്ന് ഹൈഡ്രേഞ്ചിയയിലും ഉണ്ട്. പക്ഷേ ഇതിനു രണ്ടിനും മുൻപ് ഡേവിഡ് ഫിഞ്ചർ ഇത് മൈന്റ്ഹണ്ടറിൽ ചെയ്തിരുന്നു. അഞ്ചാം പാതിര പോസ്റ്റ് റിലീസ് സമയത്ത് കുറേ ഡിസ്ക്കഷൻസ് വന്നതുമാണ്. മൈന്റ് ഹണ്ടർ പോലെ ഒരു മാമോത്ത് നെറ്റ്ഫ്ലിക്സ് ഒർജ്ജിനൽസിൽ നിന്നും അഡാപ്റ്റ് ചെയ്യുന്നതിൽ തെറ്റൊന്നും പറയാനില്ല. ഹൈഡ്രേഞ്ചിയ വായിക്കാത്തതുകൊണ്ട് തന്നെ, അഞ്ചാം പാതിര കണ്ടപ്പൊ ആദ്യം ഓർമ്മ വന്നത് മൈന്റ് ഹണ്ടർ ആണ്.
ശ്യാം പുഷ്കരൻ ഒരു ഇന്റർവ്വ്യൂവിൽ പറഞ്ഞിട്ടുണ്ട് പല ഐഡിയാസും ഒരു റൂമിൽ ഒറ്റയ്ക്കിരുന്ന് ആലോചിച്ച് ഉണ്ടാക്കുന്നതല്ല, അത് എവിടെയെങ്കിലുമൊക്കെ വായിച്ചതോ കണ്ടതോ കേട്ടതോ ഒക്കെ ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കുമെന്ന്. എല്ലാവരുടെയും തോട്സ് പരസ്പരം കണക്റ്റഡ് ആണ്. ഞാൻ ചിന്തിക്കുന്ന പോലെ മറ്റ് പലരും ചിന്തിച്ചേക്കാം. ചില സംവിധായകർ പല സിനിമകളും അതേപടി പകർത്തിവെക്കും, മറ്റ് ചിലർ ലൂസ്ലി ഇൻസ്പയർ ആയി സ്വന്തം വിഷനിൽ പടം ചെയ്യും.
അൽഫോൺസ് പുത്രൻ നേരത്തിൽ ടരന്റീനോ(റിസർവ്വോയർ ഡോഗ്സ്), ടോം ട്വെക്കർ (റൺ ലോല റൺ) എന്നിവരുടെ മേക്കിംഗ് സ്റ്റെയിൽസ് ഫോളോ ചെയ്തിട്ടുണ്ട്. കമൽ വിരുമാണ്ടിയിൽ കുറസോവയുടെ റാഷോമോൻ (എഫക്റ്റ്) സ്റ്റോറി റ്റെല്ലിങ്ങിനായ് യൂസ് ചെയ്തിട്ടുണ്ട്. ടരന്റീനോ Kill Billലെ ഒരു അനിമേഷൻ സീക്വൻസ് കമലിന്റെ ആളവന്താൻ കണ്ട് എടുത്തു എന്നൊരു ഇന്റസ്റ്റ്രി ടോക്ക് ഉണ്ട്. (അനുരാഗ് കശ്യപും അൽഫോൺസ് പുത്രനും ഒരു ഇന്റർവ്വ്യൂവിൽ പറയുന്നുണ്ട് ഇത്. ടരന്റീനോ ഇതുവരെ ആളവന്താന്റെയോ കമലിന്റെയോ പേരു പറഞ്ഞിട്ടില്ല. മാത്രവുമല്ല, കമൽ ആളവന്താൻ ചെയ്യുന്നതിനു മുൻപ് തന്നെ കുറേ ജാപ്പനീസ് ആനീം മൂവീസിൽ ഇത് വന്നിട്ടുണ്ട്. ടരന്റീനോ ഒരു അർഡന്റ് ജാപ്പനീസ് ഫിലിം ഫോളോവർ ആയിരുന്നു).
Chuck Palahniukന്റെ ഒരു നോവലാണ് പിൽക്കാലത്ത് ഫിഞ്ചർ ഫൈറ്റ് ക്ലബ് ആക്കിയത്, അതുപോലെ തന്നെ Stephen Kingന്റെ ഒരു നോവൽ എടുത്തിട്ടാണ് കൂബ്രിക്ക് ദ ഷൈനിംഗ് ചെയ്തത്. ( കൂബ്രിക്കിന്റെ ആൾട്ടേഡ് വെർഷൻ ആണ് സിനിമ). ഈ അടുത്ത് മലയാളത്തിൽ, ഫോറൻസിക്ക് ചെയ്തത് ഡൊ. ഉമാദത്തന്റെ ‘ഒരു പോലീസ് സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ’ ബേസ് ചെയ്തിട്ടാണ്. ടൈറ്റിലിൽ താങ്ക്സ് നോട്ടോ മറ്റോ ഉണ്ടെന്ന് തോന്നുന്നു.! ആർട്ട്, മ്യൂസിക്ക്, മൂവീസ്, ബുക്സ് തുടങ്ങി യൂണിവേഴ്സൽ ആയുള്ള എന്തിൽ നിന്നും പരസ്പരം ഇൻസ്പയേഡ് ആവാം. അതിൽ തെറ്റൊന്നുമില്ല. പാറ്റേണും, മേക്കിംഗ് സ്റ്റൈലും അല്ലാതെയുള്ള ക്യാരക്റ്റേഴ്സോ, കഥാസന്ദർഭങ്ങളോ, സാഹചര്യങ്ങളോ മറ്റോ അടിച്ച് മാറ്റിയിട്ടുണ്ടെങ്കിൽ മിനിമം ക്രെഡിറ്റ്സ് എങ്കിലും കൊടുക്കാൻ ശ്രമിക്കുക.
“I steal from every single movie ever made.”
– Quentin tarantino