They cloned tyrone (2023)

Anceef Azeez

കറുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന ഗ്ലെൻ എന്നു പേരുള്ള അമേരിക്കയുടെ ഒരു സബർബൻ പ്രദേശത്തെ മയക്കുമരുന്ന് വ്യാപാരിയാണ് നമ്മുടെ നായകനായ ഫോണ്ടെയ്ൻ. ഒരിക്കൽ ഫോണ്ടെയ്ൻ തന്റെ കസ്റ്റമർ ആയിട്ടുള്ള സ്ലിക്ക് ചാൾസിന്റെ അടുത്ത്‌ പണം പിരിക്കാനായി പോകുന്നു. പണവുമായി തിരികെവരും വഴി എതിർ ഗ്യാങിൽ പെട്ട ഐസക്കിന്റെ വെടിയേറ്റ് ഫോണ്ടെയ്ൻ മരിക്കുന്നത് സ്ലിക്ക് ചാൾസും, പുള്ളിയുടെ ജോലിക്കാരി ആയ യോ-യോ എന്നിവർ കാണുന്നു.

 പിറ്റേന്ന് ആരോ മുട്ടുന്നത് കേട്ടു വാതിൽ തുറന്ന സ്ലിക്ക്, തലേദിവസത്തെ കാര്യങ്ങൾ ഒന്നും ഓർമയില്ലാതെ പണം പിരിക്കാൻ വന്ന ഫോണ്ടെയ്നെ കണ്ടു ഞെട്ടുന്നു. തലേദിവസം നടന്ന കാര്യങ്ങൾ സ്ലിക്ക് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു എങ്കിലും ഫോണ്ടെയ്ൻ വിശ്വസിക്കുന്നില്ല. അവസാനം യോ-യോയുടെ സഹായത്തോടെ സ്ലിക്ക് ഫോണ്ടെയ്നെ എല്ലാം പറഞ്ഞു മനസ്സിലാക്കുന്നു. ഇതു ഫോണ്ടെയ്നെ ആശയക്കുഴപ്പത്തിലാക്കുന്നു എങ്കിലും കുറച്ചു നാൾ മുൻപ് ചോരയൊലിക്കുന്ന ഒരാളെ, ഒരു കറുത്ത എസ്‌.യു.വി തട്ടിക്കൊണ്ടുപോയതായി അവൻ ഓർക്കുന്നു, പിന്നീടുള്ള അന്വേഷണത്തിൽ മൂവരും ആ എസ്‌.യു.വി ഒരു ചെറിയ വീടിനു പുറത്ത് പാർക്ക് ചെയ്തിട്ടുള്ളതായി കാണുന്നു.

സ്ലിക്കിനും യോ-യോയ്‌ക്കുമൊപ്പം അന്വേഷണം നടത്താൻ വീടിനുള്ളിലേക്ക് പോകുന്ന ഫോൺടെയ്ൻ ഒരു എലിവേറ്ററും, ആ എലിവേറ്ററിൽ കയറി പോകുമ്പോൾ ഗ്ലെൻ സബർബിന് അടിയിലായി സ്ഥിതി ചെയ്യുന്ന, മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തുന്ന ഒരു വലിയ ലബോറട്ടറിയും കണ്ടെത്തുന്നു. പിറ്റേദിവസം തന്റെ കൂട്ടാളികളെ കൂട്ടി ഈ ലബോറട്ടറി തകർക്കാൻ ചെല്ലുന്ന ഫോൺടെയ്ന് താൻ കണ്ട എലിവേറ്ററോ ലബോറട്ടറിയിലേക്കു പോകാൻ ഉള്ള യാതൊരുവിധ വഴികളോ കണ്ടെത്താൻ സാധിക്കുന്നില്ല. ആദ്യം ഫോൺടെയ്ന് നിരാശ തോന്നുന്നു എങ്കിലും തന്റെ നാടിന്റെ ഭാവിക്കായി ഈ ലബോറട്ടറിക്കു പിന്നിലെ രഹസ്യങ്ങൾ കണ്ടുപിടിക്കണം എന്നും അതു നശിപ്പിക്കണം എന്നും അവൻ തീരുമാനിക്കുന്നു. ഫോൺടെയ്ന് സഹായത്തിനായി യോ-യോയും സ്ലിക്കും കൂടെ ചേരുന്നു. മൂവർ സംഘത്തിന്റെ ഈ ദൗത്യത്തിനിടെ മറ്റു പല രഹസ്യങ്ങൾ കൂടി ഗ്ലെന്നിൽ ചുരുളഴിയുന്നു.

ഇനി എന്ത് എന്നു പ്രവചിക്കാൻ പറ്റാത്ത രീതിയലാണ് കഥ പുരോഗമിക്കുന്നത്. ഏറ്റവും മികച്ച, എന്നാൽ നിർമ്മിക്കാത്ത സ്‌ക്രിപ്റ്റുകളുടെ വാർഷിക സമാഹാരമായ 2019 ബ്ലാക്ക്‌ലിസ്റ്റിന്റെ ഭാഗമായാണ് ഈ ചിത്രം നിർമിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന എഴുപതുകളിലെ ഒരു കാലഘട്ടം പോലെയാണ് സിനിമ അനുഭവപ്പെടുന്നത്. വസ്ത്രാലങ്കാരം, സെറ്റ് ഡിസൈൻ, സംഗീതം, മേക്കപ്പ് എന്നിവയിലൂടെ മനോഹരമായി നെയ്തെടുത്ത അന്നത്തെയും ഇന്നത്തെയും മിശ്രിതം.

You May Also Like

ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ യഥാർത്ഥ സംഭവം എന്താണ്?

ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ…

ഏതാനും മിനിട്ടുകൾ മാത്രമാണ് ഷാരൂഖ് സ്ക്രീനിൽ എത്തുന്നുള്ളുവെങ്കിലും ഏറ്റവുമധികം ത്രില്ലടിപ്പിച്ചതും ഷാരൂഖ് തന്നെ

Akshay Lal ഒരു Mind Blowing Cameo Role… ???????????? പുരാണ കഥകളിലെ മിത്തുകളിൽ നിന്നുമുള്ള…

‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഷിബു പുലര്‍കാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരി…

സിനിമയിൽ കല്യാണിയാണ് നായിക എന്ന് കേട്ടപ്പോൾ മലയാളം അറിയാവുന്ന ആരെയെങ്കിലും കാസ്റ്റ് ചെയ്തുകൂടായിരുന്നോ എന്ന് പലരും ചോദിച്ചു

ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. മലപ്പുറത്തു നിന്നുള്ള ഫുട്ബോൾ കമന്റേറ്ററുടെ വേഷത്തിലാണ്…