തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മുൻ മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോകട്ർ രമയുടെ വിയോഗമറിഞ്ഞു അനവധി താരങ്ങളാണ് അവരുടെ ദുഃഖം പങ്കുവയ്ക്കുന്നത്. അതിലൊരാളാണ് ടെലിവിഷൻ അവതാരകയായ മീര. ഏഷ്യാനെറ്റിൽ മീര ആങ്കർ ചെയുന്ന പരിപാടിയായ കോമഡി സ്റ്റാർസിൽ ജഗദീഷ്  ജഡ്‌ജ്‌ ആയി വരാറുണ്ടായിരുന്നു. മീര വളരെ വികാരനിർഭരമായാണ് പ്രതികരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷങ്ങളോളം ജഗദീഷേട്ടനോടും കുടുംബത്തോടും വലിയൊരു ആത്മബന്ധമുണ്ടായിരുന്നെന്നും സ്വന്തം അച്ഛനെ കാണുന്നതിനേക്കാൾ കൂടുതൽ ജഗദീഷേട്ടനെയാണ് കാണുന്നതും സംസാരിക്കുന്നതുമെന്നും മീര പറഞ്ഞു. കോമഡി സ്റ്റാർസ് ഷൂട്ടിന്റെ ഭാഗമായി അത്രയും വലിയ ആത്മബന്ധമുണ്ടായി ഞങ്ങൾ തമ്മിൽ. കഴിഞ്ഞയിടെ വിഷ്ണുവിനൊപ്പം ജഗദീഷേട്ടന്റെ വീട്ടിൽ വന്നു. അപ്പോഴും ചേച്ചിയെ കണ്ടു. സെറ്റിൽ ആരെങ്കിലും മിട്ടായി കൊണ്ടുവന്നാൽ ജഗദീഷേട്ടൻ രണ്ടെണ്ണമെടുക്കും. ഒന്ന് രമചേച്ചിക്കായിരിക്കും. അത്രയും കരുതലായിരുന്നു ചേച്ചിയുടെ കാര്യത്തിൽ. യാത്രയാകുന്ന ഭാര്യയ്ക്കരികിൽ സങ്കടം ഒതുക്കി തൊഴുകൈയ്യോടെ നിൽക്കുന്ന ജഗദീഷേട്ടനെയാണ് എല്ലാവരും ഇന്ന് കണ്ടത്. ” മീര പറഞ്ഞു.

Leave a Reply
You May Also Like

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഫെമിനിസ്റ്റുകളെ വലിച്ചുകീറി ജോമോൾ ജോസഫിന്റെ പോസ്റ്റ്

വിജയ് ബാബു വിഷയം സജീവമായി തുടരുമ്പോൾ അയാളെയും ഇരയായി പറയപ്പെടുന്ന നടിയെയും ചിലർ പക്ഷം പിടിച്ചു…

മോഹൻലാൽ നായകനാകുന്ന തെലുഗ് – മലയാളം പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’; ഷൂട്ടിങ്ങ് ആരംഭിച്ചു കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ…

വിടപറഞ്ഞിട്ട് ഇന്ന് 26 വർഷം പിന്നിടുമ്പോഴും മിമിക്രി വേദികളിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗുകളിലൂടെ സോമന്റെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു

ഓർമ്മപ്പൂക്കൾ …….🌹 Bineesh K Achuthan എം ജി സോമനെ ആദ്യമായി സ്ക്രീനിൽ കാണുന്നത് പ്രിയദർശന്റെ…

ഹണി റോസ് എന്നാ ലുക്കാ സാരിയിൽ.. !

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…