ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
130 VIEWS

സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം വിളിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ അവതാരക നല്‍കിയ പരാതി പിൻ‌വലിക്കുന്നു.ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കാന്‍ ആലോചിക്കുന്നതായി അവതാരക മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. നടനെ നേരിൽ കണ്ടെന്നും അദ്ദേഹം തെറ്റുകൾ സമ്മതിച്ചെന്നും അവതാരക പറഞ്ഞിരുന്നു. ഇപ്പോൾ പരാതി പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ പരാതിക്കാരി ഒപ്പ് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി.

‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്.ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നത് മാത്രമാണ് എന്റെ ആവശ്യം,’ പരാതിക്കാരിയായ അവതാരക ഇങ്ങനെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ