നാസ്‌ക മരുഭൂമിയിലെ പുരാതന ജലസംഭരണികൾ

Sreekala Prasad

നിഗൂഢമായ നാസ്‌ക ലൈനുകൾക്ക് പേരുകേട്ട തെക്കൻ പെറുവിലെ നാസ്‌ക നഗരത്തിനടുത്തുള്ള വരണ്ട താഴ്‌വരകളിലാണ് പുരാതന ജലവാഹിനികളുടെ ഭൂഗർഭ ശൃംഖല കാണപ്പെടുന്നത്. സർപ്പാകൃതിയിലുള്ള പാറകൾ നിറഞ്ഞ ഈ ജലസംഭരണികൾ കിടങ്ങുകളും തുരങ്കങ്ങളും കിണറുകളും അടങ്ങുന്ന ഒരു സങ്കീർണ്ണ ഹൈഡ്രോളിക് സംവിധാനത്തിന്റെ ഭാഗമാണ് – ഇത് മൊത്തത്തിൽ പുക്വിയോസ് ( puquios) എന്നറിയപ്പെടുന്നു- ഗാർഹികവും കാർഷികവുമായ ഉപയോഗത്തിനായി ഭൂഗർഭ ജലാശയങ്ങളിൽ നിന്ന് ഉപരിതലത്തിലേക്ക് വെള്ളം കൊണ്ടുവരുന്നു. ഈ ജലസംഭരണികളുടെ കാലപ്പഴക്കം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, നാസ്‌ക ജിയോഗ്ലിഫുകൾ സൃഷ്ടിച്ച അതേ ആളുകളാണ് പുക്വിയോകൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇവയിൽ പലതും ഇപ്പോഴും താഴ്‌വരയിലെ നിവാസികൾ ഉപയോഗിക്കുന്നു.

    ഭൂമിയുടെ ഉപരിതലത്തിൽ സിസ്റ്റത്തിന്റെ ഏറ്റവും ദൃശ്യമായ ഭാഗം ഓജസ് (ojos) എന്നറിയപ്പെടുന്ന ഫണൽ ആകൃതിയിലുള്ള ദ്വാരങ്ങളാണ്. മുകൾ ഭാഗത്ത് 15 മീറ്റർ വരെ വീതിയുള്ളതാണ്. അടിയിൽ എത്തുമ്പോൾ ഒന്നോ രണ്ടോ മീറ്ററോളം വീതി മാത്രമാണ്. തുരങ്കങ്ങളിലേക്ക് ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കും വേണ്ടി ഇറങ്ങി ചെല്ലാൻ സാധിക്കും. അത് ഇന്നും തുടരുന്നു.

പുക്വിയോ സിസ്റ്റത്തിന്റെ താഴെ തുരങ്കങ്ങളിൽ നിന്ന് ഉയർന്നുവരുന്ന തുറന്ന കിടങ്ങുകൾ അടങ്ങിയിരിക്കുന്നു, ഇത് കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പൊതുജനങ്ങൾക്ക് വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കാനും കാർഷിക ആവശ്യങ്ങൾക്കായി വെള്ളം എത്തിക്കാനും സാധിക്കും. . ഈ കിടങ്ങുകളോ അക്വഡക്‌ടുകളോ വി (V) ആകൃതിയിലുള്ളവയാണ്, മണ്ണ് ഇടിഞ്ഞു വീഴുന്നത് തടയാൻ കല്ലുകൾ കൊണ്ട് നിരത്തിയിരിക്കുന്നു. ഈ കിടങ്ങുകളിൽ ചിലത് മുകളിൽ 10 മീറ്ററോളം വീതിയും ഒരു കിലോമീറ്ററോളം നീളവുമാണ്. തുറന്ന കിടങ്ങുകളിൽ പലതും ചെറിയ ജലസംഭരണികളായി മാറി, അത് കിണറുകളും വിതരണ കേന്ദ്രങ്ങളും ആയി പ്രവർത്തിക്കുന്നു.

ഈ ജലസംഭരണികളെ കുറിച്ച് വളരെ മുൻപ് തന്നെ പുരാവസ്തു ഗവേഷകർക്ക് അറിയാമായിരുന്നുവെങ്കിലും അവയുടെ പഴക്കം ഇന്നും ഒരു രഹസ്യമായി നിൽക്കുന്നു. . ചുറ്റുമുള്ള ഭൂപ്രദേശത്തിന്റെ അതേ വസ്തുക്കളിൽ നിന്നാണ് ഈ കിണറുകൾ നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, അവയെ കാർബൺ ഡേറ്റ് ചെയ്യുന്നത് അസാധ്യമാണ്.1605-ൽ ഒരു സ്പാനിഷ് കത്തോലിക്കാ പുരോഹിതന്റെ രചനകളിലാണ് പുക്വിയോസ് ആദ്യമായി ചരിത്ര ഗ്രന്ഥങ്ങളിൽ പ്രത്യക്ഷപ്പെട്ടത്, ഈ ജലാശയങ്ങളും കിണറുകളും സ്പാനിഷ്കാരാണ് നിർമ്മിച്ചതെന്നതിന്റെ സൂചനയാണെന്ന് ചിലർ വിശ്വസിക്കുന്നു. . ചില പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത് അക്കാലത്തെ രണ്ട് നീണ്ട വരൾച്ചകൾക്ക് മറുപടിയായി CE 540ൽ കൊളംബിയൻ ജനതയ്ക്ക് മുമ്പുള്ള ആളുകളാണ് ജലസംഭരണികൾ നിർമ്മിച്ചതെന്ന്. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ചരിത്രപരമായ തെളിവുകളൊന്നുമില്ല. സ്പാനിഷ് പ്രദേശം കീഴടക്കുന്നതിന് ശേഷവും അതിനു മുമ്പും അവരുടെ നിർമ്മാണത്തെക്കുറിച്ചോ സാന്നിധ്യത്തെക്കുറിച്ചോ ചരിത്രത്തിൽ പരാമർശമില്ല. അക്വഡക്‌റ്റുകൾക്ക്1250 – 3,000 വർഷത്തോളം പഴക്കമോ ഉണ്ടാക്കാമെന്ന് ഗവേഷകർ കരുതുന്നു.

Pic courtesy

You May Also Like

ബോയിക്കോട്ട് … ഒരു നാമം ക്രിയയായി മാറിയ കഥ

ബോയിക്കോട്ട് … ഒരു നാമം ക്രിയയായി മാറിയ കഥ Sreekala Prasad നമുക്ക് വളരെ സുപരിചിതമായ…

നാസി ജർമ്മൻ കൊടും ക്രുരതയുടെ ബാക്കിപത്രമായിരുന്നു ആ കോടതികളിൽ മുഴങ്ങിക്കേട്ടത്

എട്ടു മാസമായി നടന്നു പോന്നിരുന്ന ഈ കേസിന്റെ വാദം അവസാനിച്ചു കഴിഞ്ഞു. പതിനായിരം പേജുകൾ അടങ്ങിയ തെളിവുകൾ കോടതി സസൂഷ്മം പഠിച്ചതിന്റെ വെളിച്ചത്തിൽ ഇന്നിവിടെ വിധി പ്രസ്താവിക്കുകയാണ്. “

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ കുറച്ചു പഴയതാണ്…

വാട്‌സൺസ് ഹോട്ടൽ: ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടം

✍️ Sreekala Prasad വാട്‌സൺസ് ഹോട്ടൽ: ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടം. തിരക്കേറിയ…