സിനിമ സംവിധായകന്റെ കലയെന്ന് പറയുന്നവർ പിന്നെന്തിനു നടനെ അധിക്ഷേപിക്കണം ?

46

Ancy M Kurian

ക്രഷ് തോന്നിയ അപൂർവ്വം മലയാള നടന്മാരിലൊരാൾ കൈലാഷാണ്. ഒത്ത ഉയരം, മനോഹരമായ beard, ഇന്റർവ്യൂകളിൽ സത്യസദ്ധമായ വിനയവും ചാതുര്യത്തോടെയുള്ള മറുപടിയും.കൈലാഷ് സംസാരിക്കുന്നത് അങ്ങനെ കണ്ടിരുന്നു പോകും.

ഇന്നൊരു സൈബർ നിരീക്ഷകന്റെ പോസ്റ്റ് കണ്ടു, “കൈലാഷ് തെരെഞ്ഞെടുത്ത മോശം സിനിമകളുടെ പേരിലാണത്രെ അദ്ദേഹത്തെ ട്രോളിയിരുന്നത്”. സിനിമ അടിമുടി സംവിധായകന്റെ കലയാണെന്ന് പ്രസ്താവിക്കുന്ന ഇവർ തന്നെയാണ് മോശം സിനിമയുടെ പേരിൽ വളരെ ജൂനിയറായ ഒരു നടനെ ട്രോളുന്നത്. അതൊന്നുമല്ല കാര്യം, നിങ്ങൾക്ക് നാല് ലൈക്ക് വേണം, ഒരാളെ തല്ലികൊല്ലുന്നത് കാണുമ്പോൾ ആൾക്കൂട്ടത്തിനൊപ്പം കൂടി പറ്റിയാൽ ഒരടി കൊടുക്കണം. വെറും മോബ് സൈക്കോളജി..

ബെസ്റ്റ് ഓഫ് ലക്ക് സിനിമയുടെ പരാജയം മറച്ചു വെക്കാനായി കൈലാഷിനെയും പുതിയ ആളുകളെയും ചാനലിൽ വന്നിരുന്നു മോശമാക്കി സംസാരിച്ച ഒരു സംവിധായകൻ എം എ നിഷാദ് സാറാണ്. അനവധി സിനിമ എടുത്തിട്ടും തന്റെ വൃത്തിക്കുള്ള ഒരു സിനിമ ഇനിയും ജനിക്കാതിരിക്കുന്നെ ഉള്ളൂ എന്ന് സ്വയം അറിയാത്ത ആളല്ല ഇദ്ദേഹം. മമ്മൂക്കയടക്കം മികച്ച കാസ്റ്റിങ് ഉണ്ടായിട്ടും ആ സിനിമ പരാജയമായത് അഭിനേതാക്കളുടെ കുഴപ്പമല്ല, സ്ക്രിപ്റ്റും ഡയറക്ഷനും കൊണ്ടാണെന്നു, കണ്ടവർക്ക് അറിയാം.

നീലത്താമരയിൽ മാത്രമല്ല, മാസ്റ്റർ പീസിലും മധുര രാജയിലും കസിൻസിലുമെല്ലാം എത്ര അനായാസവും മനോഹരവുമായിട്ടാണ് ചെറുതെങ്കിലും തന്റെ റോളുകൾ കൈലാഷ് ഭംഗിയായി ചെയ്തത്. കൈലാഷ്, വ്യക്തിപരമായും അഭിനയത്തിലും താങ്കളെ നിശബ്ദമായി ഇഷ്ടപ്പെടുന്ന അനേകം മലയാളികൾ ഒരാളാണ് ഞാന്. സ്വീകരിച്ചാലും!