ഈ ചിത്രം ഏതാണ് എന്നറിയുമോ?

539

ഈ ചിത്രം ഏതാണ് എന്നറിയുമോ?

ഇതാണ് ലോകത്തിൽ ആദ്യമായി ഒരു ഇ-മെയിലിനൊപ്പം അറ്റാച്ച്മെന്റായി അയച്ച ചിത്രം. ചിത്രത്തിൽ ഏറ്റവും വലതു ഭാഗത്ത് നിൽക്കുന്ന Nathaniel Borenstein എന്ന അമേരിക്കൻ കംപ്യൂട്ടർ ഗവേഷകനാണ് 1992 ൽ തന്റെ സഹപ്രവർത്തകന് ഈ ചിത്രം ഇ-മെയിലിനൊപ്പം അറ്റാച്ച് ചെയ്ത് അയച്ചുകൊടുക്കുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ സഹ ഗവേഷകൻ Ned Freed ഉം ചേർന്ന് 1992 ൽ Image may contain: 4 people, people smiling, people standing, beard and indoorവികസിപ്പിച്ചെടുത്ത Multipurpose Internet MailExtension (MIME) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇ – മെയിലിനൊപ്പം ചിത്രങ്ങൾ, വീഡിയോകൾ, ഗ്രാഫിക്സുകൾ, ശബ്ദങ്ങൾ തുടങ്ങിയ മൾട്ടി മീഡിയകൾ അറ്റാച്ച് ചെയ്ത് അയക്കുന്നത്. പ്രസ്തുത സാങ്കേതിക വിദ്യ 1992 ൽ വികസിപ്പിച്ചെടുക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്‌തെങ്കിലും പൊതുവായി ഇ – മെയിലുകളിൽ ഔദ്യോഗികമായി ഈ സംവിധാനം നിലവിൽ വരുന്നത് 1996 ലാണ്. RFC2045 എന്ന സാങ്കേതിക കോഡിലാണ് MIME ഇന്നറിയപ്പെടുന്നത്.

നമ്മുടെ സം’പൂജ്യ’നായ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര ദാമോദർദാസ് മോദി 1988 ൽ അദ്ദേഹത്തിന്റെ ഡിജിറ്റൽ ക്യാമറയിൽ എടുത്ത് ശ്രീ എൽ.കെ അദ്വാനിക്ക് ഇ – മെയിൽ വഴി അയച്ചുകൊടുത്തു എന്ന് അദ്ദേഹം തന്നെ പറഞ്ഞ ഫോട്ടോ എത്രയും പെട്ടെന്ന് അദ്ദേഹം പുറത്ത് വിടണം. അങ്ങിനെ അമേരിക്കക്കാരൻ മൾട്ടി മീഡിയ ഇ – മെയിൽ അറ്റാച്ച്മെന്റ് കണ്ടുപിടിക്കുന്നതിന് നാല് വർഷം മുന്നേ ആർഷഭാരത്തിൽ അറ്റാച്ച്മെന്റ് സാങ്കേതിക വിദ്യ ഉണ്ടായിരുന്നു എന്ന് ലോകം അറിയട്ടെ.

പോസ്റ്റ് കടപ്പാട് : Sandeep MV

Advertisements