സ്ത്രീയും പുരുഷനും എന്നൊന്നില്ല ! ചോര കളിയുമായി ദിവ്യ പിള്ള ! ‘അന്ധകാരാ’ ടീസർ എത്തി! ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിന് !

പ്രിയം, ഇരുവട്ടം മണവാട്ടി ,ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ടീസർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലന്റ് ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ,ആൻ്റണി ഹെൻറി,മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് ,ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിൻ്റെത്.

ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്.എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.അനന്ദു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു,ആർട്ട് – ആർക്കൻ എസ് കർമ്മ,പ്രൊജക്റ്റ്‌ ഡിസൈ‍നർ – സണ്ണി തഴുത്തല,പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ.അരുൺ മുരളീധരനാണ് സംഗീത സംവിധാനം,സ്റ്റിൽസ് – ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് -വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ, ഡിസൈൻസ് – യെല്ലോ ടൂത്ത്

You May Also Like

വൈശാഖ് നല്ല തിരക്കഥകൾ തിരഞ്ഞെടുത്ത് സംവിധാനം ചെയ്താൽ എന്നെന്നും ഓർക്കപ്പെടുന്ന ഒരു പിടി ചിത്രങ്ങൾ ആകും ലഭിക്കുക

Shaju Surendran ഐ.വി ശശി, ഹരിഹരൻ, ജോഷി, ഷാജി കൈലാസ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർക്ക് ശേഷം,…

മഹാനടനിലെ ഫോട്ടോഗ്രാഫർ, ഇത്തവണ ഭാഗ്യം വീണാ നന്ദകുമാറിന്

മമ്മൂട്ടിയിലെ നടനെ പോലെ തന്നെ ഫോട്ടോഗ്രാഫറും മാരക ഫോമിലാണ്. ഭീഷ്മപർവ്വം നൂറുകോടി ക്ലബിൽ ഇടം നേടിയ…

ദളപതി 68: മറ്റൊരു അപ്‌ഡേറ്റ്, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് രണ്ടു താരങ്ങൾ ചിത്രത്തിൽ

ദളപതി 68: മറ്റൊരു അപ്‌ഡേറ്റ്, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് രണ്ടു താരങ്ങൾ ചിത്രത്തിൽ ദളപതി വിജയ്‌യുടെ ‘ലിയോ’…

വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ട നായകനായ ‘LIGER’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .ആഗസ്ത് 25-നാണ് റിലീസ്. പുരി ജഗന്നാഥ്…