പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ

വിസ്തീർണം 450 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അൻഡോറാ-ലാ-വെല്ല ആണ് തലസ്ഥാനം. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും, ഫ്രാൻസിനും ഇടയിലായാണ്‌ ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അൻഡോറ. 2012ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. അൻഡോറയുടെ തലസ്ഥാന നഗരമായ അൻഡോറ ലാവെല്ല ആണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം. സമുദ്ര നിരപ്പിൽ നിന്നും 1,023 മീറ്റെർ (3,356 അടി ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എ.ഡി 988 ൽ നിർമ്മിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ രാഷ്ട്രം നിലവിൽ വന്നതു എ.ഡി 1278 ൽ ആണ്.

പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് മൂർ വർഗ്ഗക്കാരോടുള്ള യുദ്ധത്തിനു പ്രത്യുപകാരമായി അൻഡോറൻ ജനങൾക്ക് മഹാനായ ചാൾസ് രാജാവ് സമ്മതപത്രമായി നൽകിയ പ്രദേശമാണ് അൻഡോറ. ഈ പ്രദേശത്തിൻറെ പരമാധികാരം ആദ്യ കാലങ്ങളിൽ എർജിൽ (Urgil) പ്രഭുവിൻറെ കീഴിലും പിന്നീട്‌ എർജിൽ (Urgil) രൂപതയുടെ ബിഷപ്പിന്റെ കീഴിലും ആയി.

വളരെ സമ്പൽ സമൃദ്ധമായ ഒരു രാജ്യമാണ് അൻഡോറ. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ഓരോ വർഷവും 10.2 ദശലക്ഷം ആളുകൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. അൻഡോറ യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും, യൂറോ ആണ് പ്രധാന നാണയം. 1993ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്‌. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 84 വർഷമാണ്‌.95 ശതമാനത്തിലധികം ജനങ്ങളും നഗരവാസികളാണ്. ജനസംഖ്യയുടെ 60 ശതമാനത്തിലധികവും സ്പാനിഷ് വംശജരാണ്. ഔദ്യോഗിക ഭാഷയായ കാറ്റലാനിനു പുറമേ സ്പാനിഷും വൻതോതിൽ പ്രചാരത്തിലുണ്ട്. ക്രിസ്തുമതമാണ് പ്രധാനമതം.

ഗോത്രാധിപഭരണ സമ്പ്രദായമാണ് മുമ്പ് അൻഡോറയിൽ നിലനിന്നിരുന്നത്. 1993 മേയ് 4-ന് ഒരു ജനാധിപത്യഭരണ ക്രമം ഇവിടെ നിലവിൽവന്നു. ഇതിൻപ്രകാരം ഫ്രഞ്ച് റിപ്പബ്ളിക്കിന്റെ പ്രസിഡന്റും അർജെൽ (urgel) ബിഷപ്പുമാണ് രാഷ്ട്രത്തലവൻമാർ. സഹരാജപദവിയാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. ജനറൽ കൌൺസിൽ ഒഫ് ദ അൻഡോറൻ വാലീസ് എന്ന പേരിൽ അറിയപ്പെടുന്ന പാർലമെന്റിൽ 28 അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ കാലാവധി നാലുവർഷമാണ്. ഭരണത്തലവൻ കൂടിയായ എക്സിക്യൂട്ടീവ് കൌൺസിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ചുമതലയും ജനറൽ കൌൺസിലിൽ നിക്ഷിപ്തമായിരിക്കുന്നു.

ഈ രാജ്യത്തിന് വ്യക്തമായ ഭരണഘടന നിലവിലില്ല. നാമമാത്രമായെങ്കിലും ഫ്രാൻസിന്റേയും സ്പെയിനിന്റേയും ഉർഗൽ ബിഷപ്പിന്റേയും മേൽക്കോയ്മയ്‌ക്കു വിധേയമാണ് ഇവിടുത്തെ ഭരണം. കാറ്റലാൻ എന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്.

     **

You May Also Like

എയര്‍ ഏഷ്യയുടെ ‘ബിഗ് സെയില്‍’ ഓഫര്‍ : 799 രൂപ മുതല്‍ ഇന്ത്യയ്ക്കുള്ളില്‍ വിമാനയാത്ര നടത്താം

2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ ആഴ്ച തന്നെ ബുക്ക് ചെയ്യുമ്പോള്‍ എയര്‍ ഏഷ്യയില്‍ നിന്നും ആകര്‍ഷകമായ നിരക്ക് ഇളവുകള്‍ നേടിയെടുക്കാം.

ബദരിയില്‍ നാല് നാള്‍

അനുകൂലമായ നല്ല കാലാവസ്ഥയില്‍ എനിക്ക് ഹിമാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത് ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍. മുപ്പതു വര്‍ഷംമുമ്പ് ഒരു നവംബര്‍ മാസത്തില്‍. ഹിമാലയത്തില്‍ മഞ്ഞുപൊഴിയുന്നസമയം.

ഡ്രാക്കുളയെത്തേടി…

ഡ്രാക്കുളയെത്തേടി.. Nisha Dilip നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ…

കൊല്ലത്തെ ട്രോള്ളുന്നവർ ഞങ്ങടെ ജില്ലയുടെ മറ്റ് സവിശേഷതകൾ അറിയൂ, അഡ്വ ശ്യാം എസ് -ന്റെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വിഡിയോകൾ കണ്ടു കൊല്ലം ജില്ലയെയും ജില്ലക്കാരെയും അവഹേളിക്കുക ഒരു പതിവായി…