ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയിൽ ആംഗ്ലോ ഇന്ത്യൻ റോമൻ കാത്തലിക് വിഭാഗത്തിലാണ് ജനിച്ചത്. മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി ജോലി ചെയ്യുകയാണ് അവരുടെ പിതാവ്. ബൽജിയത്തിലെ ല്യൂവനിൽ (Leuven) റിസേർച്ച് അസിസറ്റ്ൻഡ് ആയി ജോലി ചെയ്യുന്ന ഇളയ ഒരു സഹോദരിയാണുള്ളത്. ആറക്കോണത്ത് വളർന്ന ആൻഡ്രിയ വിമെൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി.
എട്ട് വയസ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് തുടങ്ങി. പത്താം വയസിൽ ജാക്സൺ ഫൈവ് ശൈലിയിലുള്ള “യംഗ് സ്റ്റാർസ്” എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും, കീബോർഡ് വായിക്കാനും, മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കഴിവും കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് “ദി മഡ്രാസ് പ്ലേയേർസ്”ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി “ദി ഷോ മസ്റ്റ് ഗോ ഓൺ” (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ഗിരീഷ് കർണാട്ന്റെ “നാഗംദള” എന്ന നാടകത്തിലൂടെയാണ് നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോൻന്റെ “വേട്ടയാട് വിളിയാട്” (Vettaiyaadu Vilaiyaadu) എന്നതിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ “പച്ചൈക്കിളി മുത്തുച്ചരം” എന്ന സിനിമയിൽ അഭിനയിച്ചു.
പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു. 2005-ൽ സിനിമകളിൽ പിന്നണി ഗായികയായി രംഗത്തെത്തി. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതിൽ ചിലതിന് ഫിലിംഫെയർ അവാർഡിനും വിജയ് അവാർഡിനും നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ “മാലൈ നേരം”എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും വെല്ലുവിളിയായി ആൻഡ്രിയ വിശേഷിപ്പിക്കുന്നത്.സ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. “തരമണി” എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് “സോൾ ഓഫ് തരമണി”. നിരവധി മ്യൂസിക് ആൽബഗാനങ്ങളും, 250 – തിലധികം സ്വന്തം സിനിമാ ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്.
സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ നടി ആൻഡ്രിയ സംഗീതസംവിധായകൻ അനിരുദ്ധുമായി പ്രണയത്തിലായിരുന്നു. അതിനുശേഷം, അവർ തമ്മിലുള്ള പ്രണയത്തിന് ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ഇടവേളയുണ്ടായി. ആ സമയത്ത് ആൻഡ്രിയയുടെയും അനിരുദ്ധിന്റെയും അടുത്ത ഫോട്ടോ സുചി ലീക്സ് പ്രസിദ്ധീകരിച്ച് കോളിളക്കം സൃഷ്ടിച്ചിരുന്നു.
വേർപിരിയലിനെ കുറിച്ച് ആൻഡ്രിയ തുറന്ന് പറഞ്ഞില്ലെങ്കിലും പ്രായവ്യത്യാസത്തെ തുടർന്നാണ് തങ്ങളുടെ പ്രണയം തകർന്നതെന്ന് അനിരുദ്ധ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ആൻഡ്രിയയ്ക്ക് അനിരുദ്ധിനെക്കാൾ പ്രായമുണ്ട്.പ്രണയത്തിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട നടി ആൻഡ്രിയ ഈ വർഷത്തെ പ്രണയദിനം കറുത്ത ദിനമായി സൂചിപ്പിച്ചു. ഈ അവസരത്തിൽ, കറുത്ത പകുതി നീളമുള്ള വസ്ത്രം ധരിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തി,
സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദ്രനുമായുള്ള സ്വകാര്യരംഗങ്ങള്‍ പുറത്തുവന്നത് തന്റെ കരിയറിനെ ബാധിച്ചതായി ആന്‍ഡ്രിയ പറയുന്നു.അന്ന് അനിരുദ്ധിന് 19 വയസ് മാത്രമെയുള്ളു. തന്നേക്കാള്‍ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള ചിത്രങ്ങള്‍ പുറത്തുവരികയും അത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അത് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. പ്രായം കൂടിയ തനിക്ക് 19 വയസുകാരനെ മാത്രമാണോ കിട്ടിയത് എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ വന്നു.ഒരു സമയത്ത് ഇത് സംബന്ധിച്ച വിവാദങ്ങള്‍ കത്തിനിന്നെങ്കിലും പിന്‍കാലത്ത് തമിഴ് സിനിമയിലെ മുന്‍നിര നടിയായി ആന്‍ഡ്രിയയും മുന്‍നിര സംഗീത സംവിധായകനുമായി അനിരുദ്ധും മാറി. ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇരുവരും ബ്രേയ്ക്കപ്പായെന്ന വാര്‍ത്തകളും പിന്നീട് പുറത്തുവന്നിരുന്നു.
‘നോ എൻട്രി’ യാണ് ആൻഡ്രിയയുടേതായി പുറത്തുവരാനുള്ള സിനിമ. കൂടാതെ മറ്റ് അഞ്ചോളം ചിത്രങ്ങളാണ് ആൻഡ്രിയ നായികയായി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്നത്. പിസാസ് 2, കാ, മല്ലിഗൈ, ബോബി ആന്റണി ചിത്രം, ദിനേശ് സെൽവരാജ് ചിത്രം എന്നിവയാണവ.