മേനി അഴകിൽ ആരാധകരെ വിസ്മയിപ്പിച്ച് ആൻഡ്രിയ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
178 VIEWS

നിരവധി ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജര്‍മിയ. 2005ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സിനിമ മേഖലയില്‍ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയരംഗത്ത് വേറിട്ട് നില്‍ക്കുവാനാണ് ആന്റിയ ശ്രമിച്ചിട്ടുള്ളത്. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ക്ക് താരം കൂടുതല്‍ പരിചിതമായത്.മലയാള സിനിമയില്‍ അന്നുവരെ കണ്ടതില്‍ നിന്നും വളരെയധികം വേറിട്ടതും തന്മയത്വമാറുന്നതുമായ ഒരു കഥാപാത്രമായാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെഅന്ന എന്ന കഥാപാത്രത്തെ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി.

ചിത്രം വന്‍ വിജയമായിരുന്നു എങ്കിലും തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ല. അപ്പോഴും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.ഏറ്റവും കൂടുതല്‍ തമിഴ് ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൊക്കെ എന്നും എന്തെങ്കിലുമൊക്കെ പുതുമ നിലനിര്‍ത്തുവാനും അത് വിജയത്തില്‍ എത്തിക്കുവാനുമാണ് താരം ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്തുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടക്കം തന്റെ വിശേഷങ്ങള്‍ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ എപ്പോഴും താരം മുന്‍പന്തിയിലുമാണ്. പല കാര്യങ്ങളിലും തുറന്നു നിലപാടും താരം രേഖപ്പെടുത്താറുണ്ട്. മറ്റുള്ളവര്‍ക്ക് അതൃപ്ത്തി തോന്നുന്ന തരത്തിലുള്ള ഒന്നും തന്നെ പങ്കുവയ്ക്കുകയോ പറയുകയോ ചെയ്യാത്തതുകൊണ്ട് തന്നെ താരത്തിന് സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്.

ലഭിക്കുന്ന വേഷം ചെറുതായാലും വലുതായാലും അതിനെ പരിപൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആന്‍ഡ്രിയ എപ്പോഴും വെച്ച് പുലര്‍ത്തുന്നത്. അത് തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വിജയം എന്ന് പറയുന്നതും. സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന താരങ്ങള്‍ക്കെല്ലാവര്‍ക്കും പലപ്പോഴും മറ്റ് ബന്ധങ്ങള്‍ ഒരുപാട് ഉണ്ടാകും.ഒന്നുകില്‍ ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവ് ആയോ അല്ലെങ്കില്‍ മറ്റാരെങ്കിലും ആയോ ഒക്കെ. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗചിനെ പറ്റിയുള്ള വെളിപ്പെടുത്തലുകള്‍ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

അത്തരത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം താരം വ്യക്തമാക്കിയിരുന്നു. തനിക്ക് വിവാഹം കഴിഞ്ഞ ഒരാളുമായി ബന്ധമുണ്ടായിരുന്നു എന്നും അയാള്‍ തന്നെ ശാരീരികമായി മാനസികമായും എല്ലാതരത്തിലും ഉപയോഗിച്ച ശേഷം അയാളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ബോള്‍ഡ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ