നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ . വളരെനല്ല നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടവും ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ ഈ ചിത്രം കൂകിൾ കുട്ടപ്പ എന്ന പേരിൽ റീമേക് ചെയ്യുകയാണ്. ശബരി, ശരവണൻ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയുന്നത്. കെ എസ് രവികുമാർ, യോഗി ബാബു, ദർശൻ, ലോസ്‌ലിയാ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

എന്നാലിപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ ആണ് വരുന്നത്. ചിത്രത്തിലും കേന്ദ്രകഥാപാത്രം റോബോട്ട് തന്നെയായിരിക്കും . എന്നാൽ മറ്റൊരു വാർത്ത ഈ ചിത്രത്തിൽ ടൊവീനോ അഭിനയിക്കുന്നു എന്നാണു. വില്ലൻ വേഷത്തിലാകും ടൊവീനോ വരുന്നതെന്നും പറയപ്പെടുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

Leave a Reply
You May Also Like

ഉണ്ണിയും അപർണ്ണയും മിണ്ടിയും പറഞ്ഞും….

ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’…

രക്ഷിത് ഷെട്ടി നായകനായ ‘സപ്ത സാഗരദാച്ചേ എല്ലോ’ സൈട് ബി ഒഫീഷ്യൽ ടീസർ

രക്ഷിത് ഷെട്ടി നായകനായ ‘സപ്ത സാഗരദാച്ചേ എല്ലോ’ സൈട് ബി ഒഫീഷ്യൽ ടീസർ നവംബർ 17…

‘സെൽഫി ക്ലബ്’ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം

‘സെൽഫി ക്ലബ്’ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും…

“പക്വത എന്നത് നിങ്ങളുടെ നിഷ്കളങ്കത്വം നഷ്ടപ്പെടുത്തുന്നതാണ്”

Maturity is all about losing your innocence ബ്യൂട്ടിഫുൾ എന്ന VK പ്രകാശ് –…