അറിവ് തേടുന്ന പാവം പ്രവാസി

പുരുഷന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പുരുഷ പ്രത്യുത്പാദന വ്യവസ്ഥ യുടെ പ്രശ്നങ്ങളുമായും പുരുഷന്മാർക്ക് മാത്രമുള്ള യൂറോളജിക്കൽ പ്രശ്നങ്ങളുമായും ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് ആൻഡ്രോളജി (ആന്ത്രോളജി). സ്ത്രീകളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് പ്രത്യുൽപാദന, യൂറോളജിക് മെഡിക്കൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഗൈനക്കോളജിക്ക് തുല്യമായി പുരുഷന്മാർക്കുള്ളതാണ് ആന്ത്രോളജി .ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട കണക്റ്റീവ് ടിഷ്യൂകളിലെ അപാകതകളും , ജനനേന്ദ്രിയ ഹൈപ്പർട്രോഫി അല്ലെങ്കിൽ മാക്രോജനിറ്റോസോമിയ പോലുള്ള കോശങ്ങളുടെ അളവിലുള്ള മാറ്റങ്ങളും ആൻഡ്രോളജിയുടെ പരിധിയിൽ വരുന്നു.

പ്രത്യുൽപാദന, യൂറോളജിക് വീക്ഷണകോണുകളിൽ, ആൻഡ്രോളജി ശസ്ത്രക്രിയ നടപടിക്രമങ്ങളിൽ വാസെക്ടമി, ഓർക്കിഡോ പെക്സി, ചേലാകർമ്മം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.ഗൈനക്കോളജിയിൽ നിന്ന് വ്യത്യസ്തമായി ആൻഡ്രോളജിക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ഒന്നുമില്ല. 1960 കളുടെ അവസാനം മുതലാണ് ആന്ത്രോളജി ഒരു പ്രത്യേക സ്പെഷ്യാലിറ്റിയായി പഠിക്കാൻ തുടങ്ങിയത്. ഈ വിഷയത്തിലെ ആദ്യത്തെ സ്പെഷ്യലിസ്റ്റ് ജേണൽ 1969 മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ജർമ്മൻ ആൻഡ്രോളജിയ ആയിരുന്നു.

You May Also Like

അപ്പോള്‍ ഇത്രയും കാലം നമ്മള്‍ കഴിച്ചത് ഐസ്ക്രീം അല്ല !!! അല്ലേ ??

നമ്മള്‍ മലയാളികള്‍ യഥാര്‍ത്ഥ ഐസ്ക്രീം കഴിച്ചവര്‍ വളരെ കുറവാണ് എന്നതാണ് സത്യം. കാരണം നമ്മളില്‍ പലരും കഴിക്കുന്നത്‌ ഐസ്ക്രീം അല്ല, മറിച്ച് ഫ്രോസണ്‍ ഡെസേര്ട് (ഫ്രോസണ്‍ യോഗര്‍ട്ട് എന്ന് പറയും) ആണ് !!.

നിങ്ങള്‍ക്ക് പ്രഷറും ഷുഗറും ഉണ്ടോ ? ഒറ്റമൂലി – തീര്‍ച്ചയായും കാണുക..

ഇപ്പോള്‍ ഭൂരിഭാഗം ആളുകള്കും ഉള്ള അസുഖങ്ങള്‍ ആണ് ഷുഗറും പ്രഷറും.ഇപ്പോള്‍ കൊച്ചു കുട്ടികളില്‍ വരെ ഇത് വര്‍ധിച്ചു വരുന്നു.ഫലപ്രദമായ ഒരു ഒറ്റമൂലി ഇല്ല എന്നത് തന്നെയാണ് വാസ്തവം.. ഇതാ ഒരു ചെറുപ്പക്കാരന്‍ തന്റെ അനുഭവം പങ്കുവെക്കുന്നു.. അദ്ദേഹം ഇതിനു ഒരു ഒറ്റമൂലി ഉള്ളതായി പറയുന്നു. കണ്ടു നോക്കൂ .

ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ അത്തരം തെറ്റുകൾ വരുത്തരുത്, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് പ്രശ്നമുണ്ടാകും

നിങ്ങൾ ജിമ്മിൽ പോകാറുണ്ടോ, എങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്ക് ഉപയോഗപ്രദമാണ്. ജിമ്മിൽ പുതുതായി വരുന്നവർ പല…

പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം

മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാർത്തയാണ് ഇന്നലെ മുതൽ മാദ്ധ്യമങ്ങൾ നിറയെ. സ്വാഭാവികമായും അത് കാണുന്നവർക്കെല്ലാം പെട്ടന്നാ