Connect with us

Gossips

അന്നുണ്ടായ സംഭവങ്ങളിൽ ഉള്ള അമർഷം മൂലമാകുമോ പൃഥ്വി ഇപ്പോഴും അഭിമുഖങ്ങളോട് അകലം പാലിക്കുന്നത് ?

സിനിമയോടൊപ്പം തന്നെ നമ്മൾ താല്പര്യത്തോടെ ശ്രദ്ധിക്കുന്നതാണ് താരങ്ങളുടെ ഇന്റർവ്യൂകൾ .അത്തരം ഇന്റർവ്യൂകളിൽ പൃഥ്വിരാജ് പങ്കെടുക്കുന്നവയ്ക്ക് കാഴ്ചക്കാരും

 15 total views

Published

on

Anees Maharaja’s

അന്നുണ്ടായ സംഭവങ്ങളിൽ ഉള്ള അമർഷം മൂലമാകുമോ പൃഥ്വി ഇപ്പോഴും അഭിമുഖങ്ങളോട് അകലം പാലിക്കുന്നത് ?

സിനിമയോടൊപ്പം തന്നെ നമ്മൾ താല്പര്യത്തോടെ ശ്രദ്ധിക്കുന്നതാണ് താരങ്ങളുടെ ഇന്റർവ്യൂകൾ .അത്തരം ഇന്റർവ്യൂകളിൽ പൃഥ്വിരാജ് പങ്കെടുക്കുന്നവയ്ക്ക് കാഴ്ചക്കാരും ഏറെയാണ് . ഒരു വർഷം മുൻപും ഈയടുത്തും പൃഥ്വിയുടെ ഭാര്യയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയുമായ സുപ്രിയ നൽകിയ ഇന്റർവ്യൂസിനും യൂട്യൂബിൽ റെക്കോർഡ് വ്യൂസ് ആണ് . കൃത്യമായ മറുപടികളും നിലപാടുകളും ആകാം ഇരുവരെയും കേൾക്കാൻ ആളുകളിൽ താല്പര്യം ജനിപ്പിക്കുന്നത് . പറഞ്ഞു വന്നത് സുപ്രിയയുടെ ഇന്റർവ്യൂകളിൽ ഒരു ജേർണലിസ്റ്റ് കൂടിയായിരുന്നതിന്റെ അനുഭവ പരിചയത്തിൽ ഒരു നല്ല ഇന്റർവ്യൂവർ എങ്ങനെയാകണം , അതിഥിയെ എങ്ങനെ കേൾക്കണം , അവ എങ്ങനെ മീഡിയയിൽ അവതരിപ്പിക്കണം എന്നതിനെ പറ്റിയെല്ലാം സംസാരിക്കുന്നത് കേട്ടു . വിവാഹ ശേഷം ഇരുവരും ഒരുമിച്ചു നൽകിയ ഒരു ഇന്റർവ്യൂ മൂലമുണ്ടായ കോലാഹലങ്ങൾ നമ്മൾ മറക്കാറായിട്ടില്ല .

Prithviraj Blessed With A Baby Girl | Supriya Menon - video Dailymotionആ സംഭവം എത്ര മാത്രം അവരെ മാനസികമായി മുറിവേൽപ്പിച്ചു എന്നത് സുപ്രിയയുടെ മറുപടികളിൽ വ്യക്തമാണ് .അന്നത്തെ ആ ഇന്റർവ്യൂവിൽ തന്റെ അതിഥികൾ പറയുന്നത് ഉൾക്കൊള്ളാതെയും തന്റെ രീതിയിൽ വ്യാഖാനിച്ച്‌ അവതരിപ്പിച്ചും പൂർണമായി പറയാൻ അവസരം നൽകാതെയുമെല്ലാമാണ് ഇന്റർവ്യൂ ചെയ്തതെന്നു കാണുമ്പോൾ നമുക്കു തോന്നും . അതുപോലെ അത്‌ എഡിറ്റ് ചെയ്തു ” പ്രിത്വിരായപ്പൻ ” വീഡിയോ ആക്കി ആഘോഷിച്ചവരും ഏറെ . ആ ഇന്റർവ്യൂവും അതിന്റെ ഉപോല്പന്നമായ ട്രോൾ വീഡിയോയും ആ രണ്ടു വ്യക്തികൾക്കും പൃഥ്വിരാജ് എന്ന താരത്തിന്റെ കരിയറിനും ചെറിയ രീതിയിൽ ദോഷം ചെയ്തു എന്നത് പറയാതെ വയ്യ .

ഇപ്പൊൾ ഇതെല്ലം വീണ്ടും ചിന്തിക്കാൻ കാരണം സുപ്രിയയുടെ ഇന്റർവ്യൂകൾ കേട്ടതിനു ശേഷം പൃഥ്വിരാജ് ഈയടുത്തൊക്കെ നൽകിയ ഇന്റർവ്യൂകൾ യൂട്യൂബിൽ പരിശോധിക്കുകയായിരുന്നു . മേല്പറഞ്ഞ താര ഇന്റർവ്യൂവർ സ്വന്തം പേരിട്ടു നടത്തി വന്ന ഷോയിലോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ചാനലിന്റെ പ്ലാറ്റ്ഫോമുകളിലോ പൃഥ്വിരാജിനെ അങ്ങനെ കണ്ടിട്ടില്ല .ആകെ ഉള്ളത് വർഷങ്ങൾ പഴക്കമുള്ള ചില ക്ലിപ്പുകൾ മാത്രം . പുതിയ ചാനലുകൾക്ക് പോലും തന്റെ സിനിമകളുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഇന്റർവ്യൂ നൽകുന്ന പൃഥ്വി മേല്പറഞ്ഞ ചാനലിലോട്ട് തീരെ താല്പര്യം കാണിക്കുന്നില്ല എന്നാണ് തോന്നുന്നത് . ( തെറ്റെങ്കിൽ തിരുത്താം ) .

സത്യത്തിൽ പൃഥ്വിരാജിന്റെ ഇന്റർവ്യൂകൾക്ക് വലിയ വിഭാഗം കാഴ്ചക്കാർ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ ഇന്റർവ്യൂവിനായി ആ ചാനൽ ശ്രമിക്കാതിരിക്കില്ല . അത്‌ ലഭിക്കാതിരിക്കുന്നത് ആ ചാനലിനും വലിയ നഷ്ടം തന്നെ. അന്നുണ്ടായ സംഭവങ്ങളിൽ ഉള്ള അമർഷം മൂലമാകുമോ പൃഥ്വി ഇപ്പോഴും ഒരു അകലം പാലിക്കുന്നത് ?

ഇന്റർവ്യൂ എടുത്ത ആ ചാനൽ മേധാവി ഇന്ന് ഒരു MP കൂടിയാണ് . തന്റെ ഇന്റർവ്യൂ അതിഥിക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ പറ്റി അദ്ദേഹം പിന്നീട് എവിടെയെങ്കിലും സംസാരിച്ചതായും കണ്ടിട്ടില്ല .അദ്ദേഹം ഇന്റർവ്യൂ ചെയ്യുന്ന രീതിയെ പറ്റിയും ചോദ്യങ്ങളെ പറ്റിയും ഉള്ള അഭിപ്രായങ്ങൾ നിങ്ങൾക്ക് വിടുന്നു. അതെന്തായാലും മലയാളത്തിലെ ഒരു മുഖ്യധാരാ ചാനൽ ആയതിനാൽ ആ ചാനലിന്റെ പ്ലാറ്റ്ഫോമുകളിലും നമ്മൾ പൃഥ്വിരാജിനെ പ്രതീക്ഷിക്കുന്നു . പൃഥ്വി എന്ന നടനെയും അതിലുപരി വ്യക്തിയെയും ഇഷ്ടമായതിനാൽ അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ തേടിപ്പിടിച്ചു കാണാറുള്ളതുകൊണ്ടും ഇപ്പോൾ സുപ്രിയയെ കേട്ടതുകൊണ്ടും തോന്നിയ ചിന്ത പങ്കുവെച്ചതാണ് .

വാൽകഷ്ണം : അതിഥികളെ നന്നായി കേൾക്കുന്ന , നാം കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നന്നായി പറയിപ്പിക്കുന്ന ഇന്റർവ്യൂവേർസ് ആയി തോന്നിയവരെ പറയാം .. എന്റെ favourites : Maneesh Narayanan , Nikhil Scaria Kora , Rekha Menon …….😊

Advertisement

 16 total views,  1 views today

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement