എന്റെ രംഗം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ സെറ്റില്‍ പോകുമായിരുന്നു, ആ പെണ്‍കുട്ടിയുടെ അഭിനയം കാണണമായിരുന്നു
കുടുംബത്തെ പോറ്റാൻ അമ്പത് പൈസ പോലും കളയാതെ കൂട്ടിവയ്ക്കുന്ന പെണ്‍കുട്ടി. അതാണ് അഞ്ജലി. അങ്ങനെ അവള്‍ക്ക് ചില്ലറ പൈസ എന്ന ഇരട്ട പേരും വരുന്നു.
156 total views

കുടുംബത്തെ പോറ്റാൻ അമ്പത് പൈസ പോലും കളയാതെ കൂട്ടിവയ്ക്കുന്ന പെണ്‍കുട്ടി. അതാണ് അഞ്ജലി. അങ്ങനെ അവള്‍ക്ക് ചില്ലറ പൈസ എന്ന ഇരട്ട പേരും വരുന്നു. ഒരു കുടുംബത്തിന്റെ മൊത്തം ഭാരവും അവളുടെ ചുമലിലാണ്. മുത്തശ്ശിയും രണ്ടു ചേച്ചിമാരും അടങ്ങുന്ന കുടംബം പോറ്റേണ്ട പെണ്‍കുട്ടി. ചേച്ചിമാരില്‍ ഒരാള്‍ സംസാരശേഷിയില്ലാത്തവളാണ്. അവൾക്കൊരു ജീവിതം കിട്ടിയിട്ട് മാത്രമേ തനിക്ക് ഒരു ജീവിതം വേണ്ടൂ എന്ന് തീരുമാനിച്ചുറപ്പിച്ച അഞ്ജലി. കരിയറിന്റെ തുടക്കത്തില്‍തന്നെ ലഭിച്ച അഞ്ജലിയെ മികവുറ്റതാക്കിയപ്പോള്‍ മഞ്ജു വാര്യരെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും തേടിയെത്തി. കമല്‍ സംവിധാനം ചെയ്ത ചിത്രം പ്രദർശനത്തിന് എത്തിയത് 1996ൽ ആണ്.. അന്ന് മഞ്ജുവിന് 18 വയസ്സ്.. പിന്നീട് കൻമദത്തിലെ ഭാനു ആയി ഞെട്ടിച്ചു..
അങ്ങനെ സാക്ഷ്യത്തിലെ സ്മിത മോഹൻ ആയി തുടങ്ങി സല്ലാപത്തിലെ രാധ, തൂവൽ കൊട്ടാരത്തിലെ ദേവപ്രഭ,കളിവീടിലെ മൃദുലകളിയാട്ടത്തിലെ താമര,ആറാം തമ്പുരാനിലെ ഉണ്ണിമായ,ഇരട്ടക്കുട്ടികളുടെ അച്ഛനിലെ അനുപമ, പ്രണയവർണ്ണങ്ങളിലെ ആരതി, ദയയിലേ ദയ ,സമ്മർ ഇൻബത്ലഹേമിലെ അഭിരാമി ,കണ്ണെഴുതി പൊട്ടും തൊട്ട്- സിനിമയിലെ ഭദ്ര.. പത്രത്തിലെ ദേവിക.. അവസാനം അസുരനിലെ പചൈയമ്മാൾ തുടങ്ങി എത്ര എത്ര മഞ്ജു ഭാവങ്ങൾ.മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് മഹാനടൻ തിലകന് പറഞ്ഞത് ഇങ്ങനെയായിരുന്നു – എന്റെ രംഗം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ സെറ്റില്‍ പോകുമായിരുന്നു. കാരണം ആ പെണ്‍കുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പപ്പെത്താന്‍ കഴിയൂ’- എന്നായിരുന്നു.. അത് മതി അവരുടെ റേഞ്ച് അളക്കാൻ…
157 total views, 1 views today
