Aneesh Mangalam

“ഇന്നലെ ആദ്യമായി ബിഗ്‌ബോസ് എപ്പിസോഡ് രണ്ടെണ്ണം കണ്ടു ജിസ്‌ലേക്ക് വേണ്ടി അവൾ അവിടെ എന്താ ചെയ്യാൻ പോണത് എന്ന് അറിയാനുള്ള ഒടുക്കത്തെ ക്യുരിയോസിറ്റി കാരണം ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയോട് യാതൊരു താല്പര്യവും എനിക്കില്ല ജസ്ലയോട് അതിലേക്ക് പോവരുത് എന്ന എന്റെ വിയോജിപ് അവരുടെ വാളിൽ പറയുകയും ചെയ്തു പക്ഷെ ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോ ഒരു കാര്യം മനസ്സിലായി അവൾ അവിടെ പോവാതിരുന്നെങ്കിൽ നഷ്ടമായേനെ എന്ന് തോന്നി നമ്മൾപലവിഷയങ്ങളും സംസാരിക്കാൻ ആഗ്രഹമുള്ള ആളുകളാണ് പക്ഷെ അതിനൊരു വേദി കിട്ടുക നമ്മളെ കേൾക്കാൻ ആളുകളെ കിട്ടുക എന്നതാണ് പ്രധാനം അങ്ങനെയൊരു വലിയ സാധ്യതയാണ് അവൾ ഉപയോഗപ്പെടുത്തിയത് .

ജെസ്‌ല ചെന്നപാടെ താൻ ആരാണ് എന്ന് അറിയാത്തവർക്ക് അറിയിച്ചു കൊടുത്തു മലയാളിയുടെ പൊതുബോധം പേറിയ കുലസ്ത്രീകൾക് കൊടുത്തു കൊട്ട് ജെസ്‌ലയെ വെക്തിഹത്യചെയ്ത ആളെ നിർത്തിപൊരിച്ചു പിന്നെ നമ്മുടെ ഡോക്ടർ അയ്യാളുടെ മുഖമൂടി വലിച്ചുകീറി തികച്ചും സ്ത്രീവിരുദ്ധനായ അയ്യാളെ നല്ല പോലെ പൊറോട്ടക്ക് മാവ് കുഴക്കുംപോലെ കുഴച്ചു ആദ്യദിനം തന്നെ അവൾ കസറി. TV കാണുന്ന കുലസ്ത്രീ പുരുഷന്മാർക്ക് ഇത് കണ്ടാൽ വിളറിപിടിക്കും അവളെ അംഹങ്കാരി എന്ന് ചാപ്പയടിക്കും എന്ന് ഉറപ്പാണ്. സേഫ് സോണിൽ ഇരുന്ന് മറ്റുള്ളവരെ വെക്തിഹത്യചെയ്ത കുലജനങ്ങളുടെ കൈയടിവാങ്ങി സ്വയം പുളകിതനായി ജീവിക്കുന്നവർ എത്ര ഭീരുക്കളാണ് എന്ന് നേരിട്ട് കാണാൻ പറ്റി ഇവറ്റകളൊക്കെ ഇത്രയേ ഉള്ളു എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കാൻ പറ്റും.

ഒരു മൃഗശാലയിൽ ചെന്നു കൂട്ടിൽ കിടക്കുന്ന ഒരു പുലിയെ കണ്ടു ഇരുബ് താഴിട്ട് പൂട്ടിയ ഇരുബ് കൂട്ടിലാണ് ആ പുലിയുള്ളത് ആ അവസ്ഥയിൽ ആ പുലി തന്നെ ഒന്നും ചെയ്യില്ല എന്ന ധൈര്യത്തിൽ അതിനെ കൊഞ്ഞനം കുത്തി കാണിക്കുകയും അതിന്റെ വായിൽ കൊലിട്ടു കുത്തുകയും ചെയ്തു ആ രസത്തിൽ ഇങ്ങനെ പോവുബോഴാണ് ബിഗ്‌ബോസ് ഈ പുലിയെ ദ്രോഹിച്ച ആളെ പിടിച്ച് അതിന്റെ കൂട്ടിൽ കൊണ്ടുപോയി ഇട്ടത് പിന്നെ എന്തൊക്കെ സംഭവിക്കുമോ അതാണ് ഞാൻ ഇന്നലെ കണ്ടത് ഇനിയും കാണാൻ പോവുന്നത് പുതിയ എപ്പിസോഡിൽ dr പറഞ്ഞ ആണും പെണ്ണും കെട്ടവൻ എന്ന പ്രയോഗം അങ്ങേയറ്റം ഹീനവും നികൃഷ്ടവുമാണ് അയ്യാൾ ഒരു മനുഷ്യനായി ജീവിക്കേണ്ട മിനിമം യോഗ്യത പോലും അയ്യാൾക്കില്ല. അയ്യാൾക്കൊക്കെ ആരാണ് ഡോക്ടറേറ്റ് കൊടുത്തത്, കഷ്ടം.

ഏതായാലും വരും ദിവസങ്ങളിൽ ഓരോ എപ്പിസോഡുകളും ഇരുന്നു കാണും നമ്മുടെ സമൂഹത്തിലെ പൊതുബോധത്തിന്റെ കപടമുഖമൂടി അണിഞ്ഞ രണ്ടെണ്ണത്തിനെ ജെസ്‌ല വാരിയലക്കുന്നത് കണ്ടിട്ടെങ്കിലും ജസ്ലയാണ് ശരി എന്ന് തോന്നിയാൽ അവൾ ജയിക്കും. ബിഗ് ബോസ് ഇൽ അവൾ പരാജയപ്പെടാൻ സാധ്യത കൂടുതലാണ് .കാരണം സ്വതന്ത്രചിന്തകർ ന്യൂനപക്ഷമാണ് മതവാദികളാണ് അധികവും, മാത്രവുമല്ല ഇനി വരും ദിവസങ്ങളിൽ മതമെന്ന ബോബ് അവൾ പൊട്ടിക്കും. വാൾ എടുത്താൽ പിന്നെ കണ്ണും പൂട്ടി വെട്ടുന്ന സ്വഭാവമാണ് അതുകൊണ്ട് തന്നെ കുലാസ്നേഹികളുടെ വക അഹങ്കരിപട്ടവും കിട്ടും. അവൾ അവിടെന്ന് പുറത്താവുന്നതിന് മുൻപ് മാക്സിമം അവൾക്ക് പറയാനുള്ളതും ചെയ്യാനുള്ളതും എക്സ്പോസ് ചെയ്യുക എന്നുള്ളതാണ്. ഏതായാലും വരും ദിവസങ്ങൾ ചൂടുപിടിക്കുന്നതാവും കാത്തിരുന്ന് കാണാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.