കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
217 VIEWS
അനീഷ് മോഹനചന്ദ്രന്‍
ന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. രാത്രി ഏഴ് മണിക്കുള്ള ദൂരദർശൻ വാർത്തയിലൂടെയാണ് ആ
വിയോഗവിവരം ലോകമറിഞ്ഞത്. തെന്നിന്ത്യൻ സിനിമാതാരം വിജയലക്ഷ്മി ചെന്നൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. ഏറെ ഞെട്ടലോടെയാണ് ആ വാർത്ത സിനിമാആരാധകർ ഉൾക്കൊണ്ടത്.
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ കൂവള്ളി എന്ന ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന വിജയലക്ഷ്മിയെ ലോകം അറിഞ്ഞിരുന്നത് ആ പേരിൽ അല്ലായിരുന്നു. സിൽക്ക് എന്ന ഒറ്റ ബ്രാന്റ്‌നെയിമിൽ തെന്നിന്ത്യ മുഴുവൻ പടർന്നുപന്തലിച്ച് നിന്ന സിൽക്ക് സ്മിതയുടെ വിയോഗവാർത്തയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2021 സെപ്തംബർ 23ന് സിൽക്ക് സ്മിത മരിച്ചിട്ട് 26 കൊല്ലം പൂർത്തിയായ ഘട്ടത്തിലാണ് ഈ ഓർമ്മപുതുക്കൽ.

സിൽക്ക് സ്മിതയുടെ പേരിനൊപ്പം എപ്പോഴും ചേർത്തുവായിച്ചൊരു അലങ്കാരപ്പട്ടമുണ്ട്. തെന്നിന്ത്യൻ മാദകറാണി എന്നതായിരുന്നു ആ പട്ടം. സിൽക്ക് സ്മിതയ്ക്ക് മുമ്പും ശേഷവും നിരവധി നായികമാർ സമാനവിശേഷണം അലങ്കരിച്ചിട്ടുണ്ടെങ്കിലും അവർക്കാർക്കും ഇല്ലാത്ത ഒരു പ്രത്യേകത സിൽക്കിന് മാത്രം

സ്വന്തമായിരുന്നു. മാദകത്വം തുളുമ്പുന്ന കണ്ണുകൾ, അതാണ് സിൽക്കിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയത്. നടനവും നാട്യവും വശ്യതയുമെല്ലാം അവരുടെ മുഖത്ത് അനായാസം മിന്നിമാഞ്ഞിരുന്നു. ബാലുമഹേന്ദ്ര ഉൾപ്പെടെയുള്ള വിഖ്യാത സംവിധായകർ സിൽക്കിന്റെ നടനചാരുത ആവോളം ക്യാമറാകണ്ണുകളിലൂടെ ഒപ്പിയെടുത്തത് വെറുതേ ആയിരുന്നില്ലല്ലോ ! ഒരുകലാത്ത് ഉലകനായകൻ കമൽഹാസനും സൂപ്പർസ്റ്റാർ രജനീകാന്തും ചിരഞ്ജീവിയുമൊക്കെ ഉൾപ്പെടുന്ന താരസമൂഹം സിൽക്കിന്റെ ഡേറ്റ് കൂടെ പരിഗണിച്ച് തങ്ങളുടെ ഡേറ്റ് പ്രൊഡ്യൂസർമാർക്ക് നൽകിയിരുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്.
അത്രകണ്ട് കച്ചവടസാദ്ധ്യതയായിരുന്നു സിൽക്ക് സ്മിതയ്ക്ക് ഉണ്ടായിരുന്നത്. സിൽക്കിന്റെ ചിത്രം പോസ്റ്ററിൽ കണ്ടാൽ പടം ബോക്‌സ് ഓഫീസ് തകർത്ത് മുന്നേറുമെന്നായിരുന്നു 80കളിലെ സിനിമാപ്രമാണം തന്നെ. മാദകനായികയായിട്ടാണ് അരങ്ങത്ത് എത്തിയതെങ്കിലും ഒരു നടിയെന്ന നിലയിവൽ അവരുടെ പ്രകടനം പലപ്പോഴും മനോഹരമായിരുന്നു. അതേസമയം, വ്യക്തിജീവിതത്തിൽ അവർ ഒരു തികഞ്ഞ ‘പരാജയമായി’ മാറുകയും ചെയ്തു. ആ ‘പരാജയം’ തന്നെയാണ് 35-ാം വയസ്സിൽ എല്ലാം സ്വയം അവസാനിപ്പിക്കാൻ കാരണമായതും.
ഇപ്പറഞ്ഞതെല്ലാം വാർത്തകളിലൂടെ അറിവുകൾ മാത്രമാണ്. പക്ഷേ, ഒരുകാര്യം ഉറപ്പാണ്. സിൽക്ക് സ്മിത ജീവിച്ചിരുന്നപ്പോൾ അവരുടെ കച്ചവടസാദ്ധ്യതകൾ ആവോളം പ്രയോജനപ്പെടുത്തിയ സൂപ്പർതാരങ്ങളും സംവിധായകരുമൊന്നും മരണശേഷം അവരെ ഓർക്കാറേയില്ല. അങ്ങിനായിരുന്നെങ്കിൽ സ്മിതയുടെ വേർപാടിന്റെ 26-ാം വാർഷികം ആരോരും അറിയാതെ ഇങ്ങിനെ കടന്നുപോകില്ലായിരുന്നു.ഒരു മാദകറാണിക്ക് ഇത്രകണ്ട് ഡെക്കറേഷനൊക്കെ ചാർത്തണോ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകാം. അത് സ്വാഭാവികം മാത്രം. എന്നാൽ, ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നതോ
മരിച്ചുപോയതോ ആയ ഏതെരു അഭിനേത്രിയേയുംപോലെ ആദരവും അംഗീകാരവും അർഹിക്കുന്ന അഭിനേത്രി ആയിട്ടാണ് സിൽക്ക് സ്മിതയെ ലേഖകൻ വിലയിരുത്തുന്നത്. വാണിജ്യതാത്പര്യങ്ങൾക്കുവേണ്ടി ആയിരുന്നു സിൽക്കിനെ പലരും ഉപയോഗിച്ചിരുന്നതെങ്കിൽ ചിലർ അവരെ സമീപിച്ചിരുന്നത് മറ്റുപലതിനും വേണ്ടി ആയിരുന്നിരിക്കാം. അവരുടെ സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നത് അത്തരം നിഗമനങ്ങൾ മാത്രമാണ്.
എന്നാൽ ആര് എങ്ങിനെ കണ്ടിരുന്നാലും ഒരു അഭിനേത്രി എന്ന നിലയിൽ എക്‌സൽ ചെയ്യാൻ സിൽക്ക് സ്മിതയ്ക്ക് സാധിച്ചിരുന്നു എന്നതാണ് സത്യം (വ്യക്തിപരമായ നിരീക്ഷണം). കമൽഹാസൻ നായകനായ ക്ലാസിക് ഹിറ്റ് മൂൻട്രാംപിറയും മോഹൻലാലിന്റെ സ്ഫടികവുമൊക്കെ ഇവിടെ ഉദാഹരിക്കാം. മലയാളത്തിലേക്ക് വന്നാൽ ഒരുപിടി ഹിറ്റ് ഗാനങ്ങളിലെ നിറസാന്നിദ്ധ്യമാകാൻ സിൽക്ക് സ്മിതയ്ക്ക് സാധിച്ചു എന്നതും എടുത്ത് പറയേണ്ടതാണ്. ഒരുപക്ഷേ, ഇതര മാദകനർത്തകിമാർക്കാർക്കും ലഭിക്കാതെ പോയ ഒരു സൗഭാഗ്യമായിരിക്കാം അത്.
പാടാൻ അറിയില്ലെങ്കിലും സംഗീതം ആവോളം ആസ്വദിക്കുന്നയാൾ എന്ന നിലയിൽ പലപ്പോഴും പഴയകാല സിനിമാഗാനങ്ങൾ യൂട്യൂബിൽ പരതുന്ന സ്വഭാവം ലേഖകനുണ്ട്. അങ്ങിനെയുള്ള പരതലുകൾക്കിടയിൽ സിൽക്കിന്റെ പല ഹിറ്റ് ഗാനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ടത് സിൽക്ക് സ്മിത കെ.എസ്. ചിത്ര കോമ്പിനേഷനെക്കുറിച്ചാണ്.
മാദകറാണി ലേബലിൽ അറിയപ്പെടുന്ന സിൽക്ക് സ്മിതയ്‌ക്കൊപ്പം വാനമ്പാടി കെ.എസ്. ചിത്രയുടെ പേര് പറയുമ്പോൾ മോരും മുതിരയും പോലെ വേറിട്ടുനിൽക്കുന്ന സംഗതികളായി തോന്നിയേക്കാം. പക്ഷേ, മലയാളസിനിമാചരിത്രത്തിലേക്ക് ഇറങ്ങിച്ചെന്നാൽ സിൽക്ക് സ്മിതയുടെ പല ഹിറ്റുഗാനങ്ങളും പാടിയിരിക്കുന്നത് കെ.എസ്. ചിത്രയാണ് എന്ന് ബോദ്ധ്യമാകും. 1995ൽ ജയരാജ് സംവിധാനം ചെയ്ത തുമ്പോളിക്കടപ്പുറത്തിലെ ഓളങ്ങളേ ഓടങ്ങളേ…. എന്ന ഗാനം

ഗാനം – ഓളങ്ങളേ, ഓടങ്ങളേ …
രചന – ഒ.എൻ.വി. കുറുപ്പ്, സംഗീതം – സലിൽ ചൗധരി, ഗായിക – കെ.എസ്. ചിത്ര
മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡി ക്ലാസിക്കുകളിൽ ഒന്നാണ്. പ്രസ്തുത ഗാനത്തിന്റെ അരങ്ങിൽ സിൽക്ക് സ്മിതയും അണിയറയിൽ കെ.എസ്.ചിത്രയുമായിരുന്നു. പുഴയോരത്തിൽ പൂന്തോണി എത്തീല്ല…(അഥർവ്വം), ഏഴിമല പൂഞ്ചോലാ… (സ്ഫടികം), ജുമ്പാ ജുമ്പാ ജുമ്പാ ജുമ്പാ… (നാടോടി) തുടങ്ങി എത്രയോ ഗാനങ്ങൾ ഈ കോമ്പിനേഷനിൽ സൂപ്പർഹിറ്റുകളായി പുറത്തുവന്നിട്ടുണ്ട്.
മാദകത്വം കൊണ്ട് അഭ്രപാളിയിൽ സിൽക്ക് സ്മിത വിസ്മയം തീർക്കുമ്പോൾ ആ മാദകത്വത്തിന് അതിഭാവുകത്വം പകരുന്ന തരത്തിൽ ശബ്ദവിന്യാസം പകർന്നുനൽകാൻ കെ.എസ്. ചിത്രയെന്ന അനശ്വരഗായികയ്ക്ക് സാധിച്ചതിന്റെ ഫലമാണ് മേൽപ്പറഞ്ഞവ ഓരോന്നും സൂപ്പർമെഗാഹിറ്റുകൾ ആകാൻ കാരണമെന്നാണ് ലേഖകന്റെ നിരീക്ഷണം. ഏഴിമല പൂഞ്ചോലയിലെ, കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണുവെയ്ക്കാതെൻ തമ്പുരാനേ… എന്ന ഒറ്റവരി മാത്രം മതി മേൽപ്പറഞ്ഞ ഇൻടൊണേഷൻ ബോധ്യമാകാൻ.
സ്ഫടികം
ഗാനങ്ങളിൽ നിന്നും സിൽക്ക് സ്മിതയുടെ ജീവിതത്തിലേക്ക് വന്നാൽ പഠിക്കാൻ നിരവധിയുണ്ട്. ദാരിദ്ര്യത്തിൽ മുങ്ങിയ ബാല്യം, നിലനിൽപ്പിനായുള്ള പോരാട്ടം, അതിജീവനത്തിനായുള്ള സഞ്ചാരം, അർഹതയ്ക്കുള്ള അംഗീകാരമെന്നോണം വഴിത്തിരിവ്, ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള യാത്ര എല്ലാറ്റിനുമൊടുവിൽ ഔന്നിത്യങ്ങളിൽ നിന്നും അതിക്രൂരമായ പതനം. പ്രണയവും വിരഹവും വഞ്ചനയുമൊക്കെ ആ പതനത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ സിൽക്ക് സ്മിത കടന്നുവന്ന വഴികളിൽ ചിലതിലൂടെയെങ്കിലും നമ്മിൽ പലരും കടന്നുവന്നിട്ടുണ്ടാകാം ഇല്ലെങ്കിൽ ഒരുപക്ഷേ ഭാവിയിൽ കടന്നുപോയേക്കാം. കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്. നാളെ ഒരുപക്ഷേ നമ്മൾ ആരെങ്കിലുമൊക്കെ കൈപിടിച്ചുയർത്തിയവന്റെ സ്ഥാനത്തോ കൈവിടപ്പെട്ടവന്റെ സ്ഥാനത്തോ നിൽക്കില്ല എന്ന് എന്താണ് ഉറപ്പ് ?


അനീഷ് മോഹനചന്ദ്രൻ
അഭിപ്രായം, നിരീക്ഷണം വ്യക്തിപരം

 
നാടോടി
 
 
അഥർവ്വം

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ