2011-2020: മലയാള സിനിമയിലെ 10 നാരീശക്തികൾ

37

Aneesh Nirmalan

2011-2020: മലയാള സിനിമയിലെ നാരീശക്തി

“We need women who are so strong they can be gentle, so educated they can be humble, so fierce they can be compassionate, so passionate they can be rational, and so disciplined they can be free”.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ശക്തമായ പത്ത് സ്ത്രീവേഷങ്ങളിലൂടെ നമ്മുക്കൊരു യാത്ര നടത്താം.

 1. മായ: ആഷിഖ് അബു എന്ന സംവിധായകന്റെ makeover നടന്ന “സാൾട്ട് & പെപ്പർ” (2011) എന്ന സിനിമയിലെ ശ്വേത മേനോന്റെ കഥാപാത്രം തന്റെയുള്ളിലുള്ള ഭീതികളുമായി പോരാടുന്ന ഒരാൾ ആയിരുന്നെങ്കിലും, തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഒരാളും, പ്രതികരണ ശേഷിയുള്ളവളും ആയിരുന്നു.
  Salt and Pepper – The Motley Collection2. കാളിപിള്ള അമ്മച്ചി: മധുപാൽ എന്ന നടൻ സംവിധായകന്റെ മേലങ്കിയണിഞ്ഞപ്പോളൊക്കെ മലയാള സിനിമയ്ക്ക് കിട്ടിയിട്ടുള്ളത് മികച്ച സിനിമകളാണ്. തിരുവിതാംകൂറിലെ നായർ തറവാടുകളിലെ പെൺഭരണത്തിന്റെ മുഖമായ ഒഴിമുറി (2012) എന്ന സിനിമയിലെ കാളിപിള്ള അമ്മച്ചിയായി ശ്വേത മേനോൻ നിറഞ്ഞാടുകയായിരുന്നു.
  Ozhimuri Movie Wallpapers, Posters & Stills3. ടെസ്സ എബ്രഹാം – തന്നെ ചതിച്ച കാമുകന്റെ ജനനേന്ദ്രിയം cut ചെയ്ത 22 ഫീമെയിൽ കോട്ടയം (2012) എന്ന സിനിമയിലെ നേഴ്സ് കഥാപാത്രം റിമ കല്ലിങ്ങലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. സ്ത്രീ അബലയല്ല, പ്രബലയാണ് എന്ന് തെളിയിച്ച കഥാപാത്രം.
  I feel totally excited about 22 Female Kottayam' - Rediff.com Movies4. ഡോ. രോഹിണി പ്രണബ് – തിര (2013) എന്ന സിനിമയിലെ ശോഭന അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രം ആരുമില്ലാത്ത പെൺകുട്ടികളെ സംരക്ഷിക്കുന്ന ഒരു കാർഡിയാക്ക് സർജനാണ്. നവീനെന്ന ചെറുപ്പക്കാരന്റെ കൂടെ ഒരു വലിയ മാഫിയക്കെതിരേ പോരാടാൻ തയ്യാറാകുന്ന രോഹിണി വളരെ ശക്തമായൊരു കഥാപാത്രമാണ്.
  thira malayalam movie trailer - video Dailymotion5. നിരുപമ – മഞ്ജു വാരിയരുടെ തിരിച്ച് വരവ് സിനിമയായ “How old are you” (2014)എന്ന സിനിമയിലെ നിരുപമ സ്ത്രീയുടെ സ്വപ്നങ്ങൾക്ക് പ്രായവും, കുടുംബവുമൊരു തടസ്സമല്ല എന്ന് കാണിച്ച് തന്നു. പ്രസിഡണ്ടിനെ കണ്ട് തല കറങ്ങി വീണ നിരുപമയിൽ നിന്ന്, ഒരു സമൂഹത്തെ empower ചെയ്ത അനുപമയിലേയ്ക്കുള്ള ദൂരം അവർ നടന്ന് തീർക്കുന്നത് കല്ലും, മുള്ളും നിറഞ്ഞ വഴികളിലൂടെ തന്നെയാണ്.
  How Old Are You Official Trailer-Manju Warrier/Kunchakko Boban - YouTube6. മിലി – ഉൾവലിഞ്ഞ പ്രകൃതമുള്ള, ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന കഥാപാത്രമാണ് രാജേഷ് പിള്ളയുടെ മിലി (2015) എന്ന സിനിമയിലെ നായികയായ മിലി. പക്ഷേ ആ ചട്ടക്കൂടുകൾ എല്ലാം തകർത്ത് ആത്മവിശ്വാസത്തോടെ ജീവിതത്തിൽ വിജയിക്കുന്ന മിലി അമല പോളിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
  Mili Theme Full Song with Lyrics | Mili | Nivin Pauly, Amala Paul - YouTube7. മാലിനി – രാമന്റെ ഏദൻതോട്ടം (2017) എന്ന സിനിമയിലെ അനുസിതാര ചെയ്ത കഥാപാത്രം കുടുംബ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് നേരം കണ്ണടക്കാതെ, സ്വതന്ത്രമായ പുതിയ ലോകത്തിലേയ്ക്ക് പോകാൻ തയ്യാറാകുന്നവളാണ്. ഭർത്താവിന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ടവളല്ല, പക്ഷേ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാകേണ്ടവളാണ് ഭാര്യ എന്ന് രഞ്ജിത് ശങ്കർ മാലിനിയിലൂടെ തെളിയിച്ചു.
  Malayalam Old Songs Download Mp3 - skatemultifiles8. സമീറ – മഹേഷ് നാരായണന്റെ ടേക്ക് ഓഫ് (2017) തീവ്രവാദികളുടെ ബന്ധികളായ നേഴ്സുമാരുടെ കഥയാണ് പറഞ്ഞത്. സ്വന്തം ജീവിതത്തിന്റെ അവകാശം തനിക്കാണെന്ന് നല്ല ബോദ്ധ്യമുള്ള, വീട്ടീലെ ബാദ്ധ്യതകളുമായി ഇറാഖിലേയ്ക്ക് പോയ സമീറ ഈ ഒരു പ്രതിസന്ധിയേയും വളരെ ശക്തമായി തന്നെ നേരിടുന്നുണ്ട്.
  Parvathy's win for 'Take Off' at IFFI: The time for women heroes in film is here | The News Minute9. പൗർണ്ണമി – ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും (2019) എന്ന സിനിമയിലെ ഐശ്വര്യലക്ഷ്മി ചെയ്ത പൗർണ്ണമി എന്ന കഥാപാത്രം വലിയ വായിൽ സ്ത്രീ സ്വാതന്ത്ര്യം പറ്റി സംസാരിക്കുന്നില്ല. പക്ഷേ, ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് തിരിച്ചറിയുന്ന, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, ദു:ഖങ്ങളും അതിജീവിക്കാനറിയുന്ന, സർവ്വോപരി തോറ്റ് കൊടുക്കാനുള്ളതല്ല ജീവിതം എന്നത് വളരെ “feel good” ആയി ഐശ്വര്യലക്ഷ്മി ഈ സിനിമയിൽ അവതരിപ്പിച്ചു.
  Vijay Superum Pournamiyum - Teaser 4 Video Song from Vijay Superum Pournamiyum | Malayalam Video Songs | Video Song : Hungama10. പല്ലവി രവീന്ദ്രൻ – മനു അശോകന്റെ ഉയരെ (2019) എന്ന സിനിമയിൽ പാർവ്വതി തിരുവോത്ത് ചെയ്ത പല്ലവി രവീന്ദ്രൻ ആസിഡ് ആക്രമണത്തിന് ഇരയായവളാണ്. മുഖസൗന്ദര്യം ഏറ്റവും ആവശ്യമായ ജോലിയെന്ന് കരുതപ്പെടുന്ന എയർഹോസ്റ്റസ് ജോലി ചെയ്ത് ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുന്ന പൈലറ്റിന്റെ സ്ഥാനം വരെ ഒരു പ്രത്യേക സാഹചര്യത്തിൽ ഏറ്റെടുക്കേണ്ടി വരുന്ന പാർവ്വതി തിരുവോത്തിന്റെ പല്ലവി എന്ന കഥാപാത്രം ക്ലൈമാക്സ് സീനിൽ ലഭിക്കുന്ന എല്ലാ കയ്യടികളും പൂർണ്ണമായി അർഹിക്കുന്നു.

Uyare' review: Parvathy powers through a moving film on an acid attack survivor | The News Minuteഇത് കൂടാതെ മോളി ആന്റി റോക്ക്സ് (2012) എന്ന സിനിമയിലെ രേവതിയുടെ കഥാപാത്രം, പുതിയ നിയമത്തിലെ (2016) നയൻതാരയുടെ വാസുകി അയ്യർ എന്ന കഥാപാത്രം, മായാനദിയിലെ (2017) ഐശ്വര്യ ലക്ഷ്മി ചെയ്ത അപർണ്ണ എന്ന കഥാപാത്രം, ഗോദയിലെ (2017) വാമിക ഗബ്ബി ചെയ്ത അദിതി സിങ്ങ്, C/O സൈറാബാനുവിലെ (2017) മഞ്ജു വാരിയർ ചെയ്ത കഥാപാത്രം, ഒരു കുപ്രസിദ്ധ പയ്യൻ (2018), ഹെലനിലെ (2019) അന്ന ബെൻ ചെയ്ത കഥാപാത്രം സ്റ്റാൻഡ് അപ്പ് (2019) തുടങ്ങിയ സിനിമകളിൽ നിമിഷ സജയൻ ചെയ്ത കഥാപാത്രം തുടങ്ങി ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ഇനിയുമുണ്ട്. ഏതായാലും ഈ പതിറ്റാണ്ട് തുടങ്ങുന്നത് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” (2021) എന്ന സിനിമയിലെ നിമിഷ സജയൻ ചെയ്ത പേരില്ലാത്ത, എന്നാൽ ഒരുപാട് പേരുകൾ അടങ്ങിയിട്ടുള്ള കഥാപാത്രത്തിലൂടെയാണ്. സ്ത്രീ ശാക്തീകരണം എന്നത് ഈ കാലത്തിന്റെ ആവശ്യമാണ്. തന്റെ മറുപാതിയ്ക്ക് ശക്തി കൂടുമ്പോൾ പുരുഷൻ സന്തോഷിക്കുകയാണ് വേണ്ടത്. കാരണം, സ്ത്രീ ശക്തയാകുമ്പോൾ അതിന്റെ കൂടെ ശക്തമാകുന്നത് ഒരു വീടും, അതിലൂടെയൊരു സമൂഹവുമാണ്.