അവളെ വെറുതെ സംസ്കാരം പഠിപ്പിക്കാതെ, “കിടപ്പറയിലെ ഇഷ്ടങ്ങളെന്തെന്ന് ചോദിച്ച് മനസ്സിലാക്കണം

243

Aneesh Nirmalan

Otis: “Mum, I can’t masturbate. I don’t want to talk about it. I’m dealing with it on my own.”
Jean: “Thanks for telling me.”
“Sex Education” എന്ന നെറ്റ്ഫ്ലിക്സ് സീരിസിലെ ടീനേജ് മകൻ അമ്മയോട് പറയുന്ന ഒരു സംഭാഷണമാണിത്. പേര് കേട്ട് ഓടി പോയി “porn” ആണെന്ന് വിചാരിച്ച് കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. കാണാൻ പോകുന്നതിന് പോകും മുൻപ് ഒന്ന് “mentally prepared” ആകുന്നത് നല്ലതാണ്. കാരണം, porn സിനിമകളും, പുസ്തകങ്ങളും വായിച്ചുണ്ടാക്കിയ പല തെറ്റിദ്ധാരണകളും തകർന്ന് വീഴും. 10 seconds of kissing, 5 seconds of groping, and another 5 seconds closing the deal എന്ന് മാത്രമേ വിചാരിക്കാൻ സൗകര്യമുള്ളൂ എന്ന് കരുതുന്നവർ തങ്ങളുടെ മഹത്തായ വീടുകളിൽ പോയി മേൽപ്പറഞ്ഞ ഇരുപത് സെക്കൻഡുകൾക്ക് ശേഷം കൂർക്കം വലിച്ച് കിടന്നുറങ്ങുക. അല്ലെങ്കിൽ, please continue reading.

ഇതിവിടെ പറയാൻ കാരണം “foreplay” എന്ന വാക്ക് കേട്ട് അതിന്റെയൊക്കെ ആവശ്യമെന്താണെന്ന് ടെൻഷനടിച്ച് അട്ടം നോക്കി കിടക്കുന്ന ഭർത്താക്കന്മാരുടെ അവസ്ഥ ആലോചിച്ചിട്ടാണ്. Jeo Baby “The Great Indian Kitchen” എന്ന സിനിമയിൽ അടുക്കളയിൽ നിന്ന് ബെഡ്റൂമിലേയ്ക്ക് ക്യാമറ തിരിച്ച് വെക്കുന്ന സമയത്ത് അസ്വസ്ഥനാകുന്ന ഭർത്താവിനെ കാണിച്ച് തരുന്നുണ്ട്.
Coming back to പുരുഷൂസ്, “foreplay” വിചാരിക്കുന്ന അത്ര പ്രശ്നമുള്ള കാര്യമല്ല.
“Doing anything that’s sexually arousing can help a woman lubricate, which in turn may help a man get and maintain an erection. “ Dr. Herbenick പറഞ്ഞതാണ്. പറഞ്ഞ് വന്നത് ഇത് നിങ്ങൾക്കും നല്ലതാണെന്നാണ്. സ്ത്രീകളുടെ ശരീരത്തിന് ഉത്തേജനം ലഭിക്കുമ്പോൾ അവരുടെ യോനീതടത്തിലെ മാംസപേശികൾ ഗർഭപാത്രത്തെ കുറച്ച് മുകളിലേയ്ക്ക് തള്ളുകയും, ആയതിനാൽ കൂടുതൽ penetrating space ലഭിക്കുകയും ചെയ്യും. ഇതിനെ “vaginal tenting” എന്ന് പറയും. ഇത് നടന്നില്ലെങ്കിൽ “sex will become an uncomfortable exercise.”

വെറുതേ ഇരുന്ന് സംസ്ക്കാരവും, രാഷ്ട്രീയവും നല്ലപാതിയെ പഠിപ്പിക്കുന്ന നേരം തുറന്ന മനസ്സോടെ “കിടപ്പറയിലെ ഇഷ്ടങ്ങളെ” കുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ ഇനിയെങ്കിലും “നമ്മുക്ക്” ശ്രമിച്ച് തുടങ്ങാം. ഇഷ്ടപ്പെട്ട ഭക്ഷണവും, വസ്ത്രവും ചോദിച്ച് മനസ്സിലാക്കുന്ന പോലെ പരസ്പരം എങ്ങനെ തൊടണമെന്നും, ചുംബിക്കപ്പെടണമെന്നും ചോദിച്ച് മനസ്സിലാക്കി തുടങ്ങാം. എന്തൊക്കെ വൃത്തിക്കേടാണീ എഴുതി കൂട്ടിയത് എന്ന് തോന്നുന്നുണ്ടെങ്കിൽ മഹത്തായ നമ്മുടെ ഭാരതീയ കിടപ്പുമുറികളിലേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കൂ. We all deserve a good “Sex Education” and a happy sex life.
To end up in a lighter note: “Physics is like sex: sure, it may give some practical results, but that’s not why we do it.”