Aneesh Nirmalan

“ഇൻ” – A neat Psycho thriler with good acting performances.

സൈക്കോ ത്രില്ലറുകൾ ഇന്ന് എല്ലാ ഭാഷകളിലും സുലഭമായി ലഭിക്കുന്ന ഴോണർ ആണ്. പക്ഷേ, ഈയിടെ മനോരമ മാക്സിലൂടെ OTT റിലീസായി ഇറങ്ങിയ “ഇൻ” എന്ന മലയാളസിനിമ കാണാൻ തുടങ്ങുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഒന്നുമുണ്ടായിരുന്നില്ല. മറ്റൊരു സൈക്കോ സിനിമ എന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ സിനിമ കുറച്ചങ്ങോട്ട്‌ പോകുമ്പോൾ കൂടുതൽ intriguing ആയി മാറുന്നുണ്ട്. രാജേഷ് നായർ എന്ന സംവിധായകന്റെ പ്രൊഫൈലിൽ ചേർക്കാവുന്ന നല്ലൊരു സിനിമ തന്നെയാണ് “ഇൻ”. മധുപാൽ എന്ന നടന്റെ മുൻപതിലധികം വർഷങ്ങൾ നീണ്ട സിനിമ കരിയറിലെ ആദ്യ പോലീസ് വേഷം അദ്ദേഹം വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്.

അയ്യപ്പൻ എന്ന അന്വേഷണോദ്യോഗസ്ഥന്റെ അന്വേഷണത്തിനിടയിലുള്ള നിസ്സഹായത, അതിന്റെ സമ്മർദ്ദം എന്നിവയൊക്കെ അദ്ദേഹം ഭംഗിയാക്കിയിട്ടുണ്ട്. ദീപ്തി സതിയുടെ കരിയറിലെ തന്നെ മികച്ചൊരു പെർഫോമൻസ് ആണ് ഇതിലേത്. ആൻ എന്ന ഇൻവെസ്റ്റിഗേറ്റീവ് പത്രപ്രവർത്തകയും, പോലീസുമായുള്ള സംഭാഷണങ്ങളും, ക്ലൈമാക്സിലേക്കെത്തുമ്പോൾ ഉള്ള ആക്ഷൻ രംഗങ്ങളിലുമൊക്കെ അവർ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്.

കിയാൻ കിഷോർ എന്ന നടന് നമ്മളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്താൻ കഴിയുന്നു എന്നത് ഈ സിനിമയിലെ വലിയൊരു പ്ലസ്സാണ്. വീടുകളിൽ ആളുകളറിയാതെ താമസിച്ച് കൊലപാതകം നടത്തുന്ന സൈക്കോപാത്തിനെ നല്ല convincing ആയി അവതരിപ്പിക്കാൻ സംവിധായകനും, തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. അയൽപക്കക്കാരി പെൺകുട്ടിയുടെ കൂടെ മണി ഹെയ്‌സ്റ്റ് കാണുന്ന അമ്മാമ്മയായ് അഭിനയിച്ച മനോഹരി ജോയ്, അയ്യപ്പന്റെ കൂടെ അന്വേഷണത്തിന്റെ ഭാഗമായ പോലീസായി വന്ന കൃഷ്ണൻ ബാലകൃഷ്ണൻ, അയൽവക്കത്തെ അമ്മാമ്മയായ സേതുലക്ഷ്മി, ഷാജു ശ്രീധർ, ആര്യ, വിജയ് ബാബു തുടങ്ങി എല്ലാവരും തന്റെ വേഷങ്ങൾ ഭംഗിയാക്കി. നല്ല അഭിനയമുഹൂർത്തങ്ങൾ കൂടെയുള്ളത് തന്നെയാണ് ഈ സൈക്കോ ത്രില്ലറിനെ വ്യത്യസ്തമാക്കുന്നത്.

നൂറ് മിനുട്ടിനടുത്തുള്ള നല്ലൊരു ഡീസന്റ് സൈക്കോ ത്രില്ലർ മൂവിയാണ് ‘ഇൻ’. മൂഡ് നിലനിർത്താൻ സഹായിക്കുന്ന പ്രശാന്തിന്റെ സംഗീതവും, രാജ്‌കുമാറിന്റെ ക്യാമറ ആങ്കിളുകളും ഒന്നും മോശമായിട്ടില്ല. റിപ്പർ മോഡലിലുള്ള കൊലപാതക പരമ്പരകളുടെ അന്വേഷണവുമായി സമാന്തരപാതകളിലൂടെ പോകുന്ന അയ്യപ്പനെയും, ജെനിയേയും, അവരുടെ കൺകളിൽ പെടാതെ പുതിയ ഇരകളെ തപ്പി നടക്കുന്ന സൈക്കോയും ചേർന്ന് നമ്മളെ മുൾമുനയിൽ നിർത്തി എല്ലാം കഴിയുമ്പോൾ വീടിന്റെ വാതിലുകളുടെ കുറ്റിയിടാൻ മറന്നോ എന്ന്‌ തോന്നിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം.

Leave a Reply
You May Also Like

ഓസ്‌കര്‍ പ്രഡിക്ഷന്‍ ലിസ്റ്റിൽ ‘ആര്‍ ആര്‍ ആര്‍’

‘ആര്‍ആര്‍ആര്‍’ എന്ന ചലച്ചിത്ര വിസ്മയം ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ ജനപ്രീതി സൃഷ്ടിച്ച സിനിമയാണ്. രാംചരൻ,…

മലയാളികൾ ഇതുവരെ കാണാത്ത ഒരു പോലീസ് കഥാപാത്രമായിരുന്നു വട്ട് ജയൻ

ഇന്ദ്രജിത് സുകുമാരൻ നല്ല റേഞ്ചുള്ള നടനാണ്. മോഹൻലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രലായി വന്ന പടയണിയിലെ ബാലതാരമായി വന്ന…

ഓർമയില്ലേ ജാസി ഗിഫ്റ്റിന്റെ ആ ‘ഫോർ ദി പീപ്പിൾ’ കാലം

Shintappen പണ്ട് ഡൽഹിയിൽ ആയിരിക്കുമ്പോൾ മൊബൈലിൽ നിന്നും മറ്റ് മൊബൈലിലേക്ക് റിങ് ടോൺ sms വഴി…

അവളെ പറഞ്ഞു പറ്റിക്കാൻ എളുപ്പമായിരുന്നു, എന്നാൽ ഇനി അത് പറ്റില്ല. തീരുമാനമെടുക്കേണ്ട സമയമായി. തുറന്നുപറഞ്ഞ് പൃഥ്വിരാജ്.

മലയാളസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മലയാളികളുടെ പ്രിയപ്പെട്ട താരത്തിൻ്റെ പുതിയ ചിത്രമാണ് ജനഗണമന. ഡിജോ…