Connect with us

മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച് സിനിമയിലേക്ക് കയറിവന്ന പെർഫെക്റ്റ് ആക്ടർ

മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച് അച്ഛൻ നിർമ്മിച്ച “പടയണി” എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് കയറി വന്ന ഈ നടൻ വലുതായ ശേഷം സജീവമാകുന്നത്

 61 total views

Published

on

Aneesh Nirmalan

പെർഫെക്ട് ആക്ടർ

മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച് അച്ഛൻ നിർമ്മിച്ച “പടയണി” എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് കയറി വന്ന ഈ നടൻ വലുതായ ശേഷം സജീവമാകുന്നത് 2002ൽ “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ്. സുകുമാരൻ – മല്ലിക താരദമ്പതിമാരുടെ ഈ മകൻ അത് കഴിഞ്ഞ് 18 കൊല്ലത്തിനിടെ നൂറിനടുത്ത് സിനിമകളിൽ നായകൻ, സഹനായകൻ, വില്ലൻ, കൊമേഡിയൻ തുടങ്ങി എല്ലാ വേഷങ്ങളിലും തിളങ്ങി. 2002ൽ തന്നെയിറങ്ങിയ മീശമാധവനിലെ ഈപ്പൻ പാപ്പച്ചി എന്ന “കള്ളൻ പിടിച്ച പോലീസ്” ബുള്ളറ്റ് ഓടിച്ച് കയറി വന്നത് മലയാളികളുടെ ഹൃദയത്തിലേക്കായിരുന്നു. അത് Indrajith Sukumaran Hot Photos and Best Images Collection - TamilScraps.comകഴിഞ്ഞ് “മിഴി രണ്ടിലും” എന്ന സിനിമയിലെ നല്ലവനായ ഡോക്ടർ കഥാപാത്രത്തിലൂടെ തനിക്ക് hero element ഉള്ള കഥാപാത്രങ്ങളും ചെയ്യാൻ കഴിയുമെന്ന് ഇന്ദ്രജിത്ത് തെളിയിച്ചു. അത് കഴിഞ്ഞ് വന്ന മുല്ലവള്ളിയും തേന്മാവും (ഇതിലൂടെ ഗായകനുമായി), വേഷം, റൺവേ, പോലീസ്, ഫിംഗർപ്രിന്റ് തുടങ്ങിയ ചിത്രങ്ങൾ ചെയ്തെങ്കിലും ഇതൊന്നും അദ്ദേഹത്തിന് വലിയ ഗുണം ചെയ്തില്ല. പക്ഷേ, 2005ൽ പുറത്തിറങ്ങിയ ചാന്ത്പൊട്ടിലെ “കൊമ്പൻ കുമാരൻ” എന്ന കഥാപാത്രത്തിലൂടെ ലാൽജോസ് ഇന്ദ്രജിത്തിന് മറ്റൊരു ഹിറ്റ് നൽകി.

2006 – 2007 കാലഘട്ടം ഇന്ദ്രജിത്ത് എന്ന നടന്റെ സ്ഥാനം മലയാളസിനിമയിൽ ഊട്ടിയുറപ്പിച്ച വർഷമായിരുന്നു. ക്ലാസ്സ്മേറ്റ്സിലെ കാമദേവനായ പയസ്സ് ഇന്ദ്രന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു. ബാബകല്യാണിയിലെ വില്ലൻ, ഛോട്ടാ മുംബൈയിലെ ടോമിച്ചൻ, ഒരുവനിലെ സൈക്കോ, അറബിക്കഥയിലെ അൻവർ തുടങ്ങി വ്യത്യസ്തമായ കഥാപാത്രങ്ങൾ അയാൾ ഭംഗിയാക്കി. ഇന്ദ്രജിത്തിന്റെ കരിയറിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് അയാൾക്ക് സോളോ ഹിറ്റുകൾ വേണമെന്ന് തോന്നിയിട്ടുള്ളപ്പോൾ ഒക്കെയാണ്. അത് കൊണ്ട് തന്നെ 2007 കഴിഞ്ഞ് അയാളുടെ കരിയർ വീണ്ടും ഗിയറിലേയ്ക്ക് വീഴുന്നത് 2010ൽ ആണ്. ഹാപ്പി ഹസ്ബെന്റ്സ്, നായകൻ, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വീണ്ടും ഹിറ്റുകളും, പ്രേക്ഷകപ്രീതിയും നേടി. അപ്പോഴും നേരത്തെ പറഞ്ഞ സോളോ ഹിറ്റ് മോഹം ഒരു “ഗില്ലറ്റിൻ” പോലെ അയാൾക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു. ഇവിടെ തുടങ്ങി 2015 വരെയുള്ള കാലഘട്ടത്തിൽ പക്ഷേ അയാളുടെ കരിയറിലെ രണ്ടാമത്തെ സുവർണ്ണക്കാലം നമ്മുക്ക് കാണാൻ കഴിയും. സിറ്റി ഓഫ് ഗോഡിലെ സ്വർണ്ണവേൽ, ത്രീ കിംഗ്സിലെ ഭാസ്ക്കരനുണ്ണി രാജ, ഈ അടുത്ത കാലത്തിലെ വിഷ്ണു, കർമ്മയോഗിയിലെ രുദ്രൻ ഗുരുക്കൾ തുടങ്ങി അത് peak പോയിന്റിൽ എത്തുന്നത് 2013ൽ ആണ്. ആമേനിലെ വിൻസെന്റ് വട്ടോളി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ, ഏഴാമത്തെ വരവിലെ ഗോപിനാഥ മേനോൻ (എവിടെയോ ഒരു ശത്രു എന്ന റിലീസാകാത്ത ചിത്രത്തിൽ സുകുമാരൻ ചെയ്ത വേഷം) തുടങ്ങി ആരും കൊതിച്ച് പോകുന്ന വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

അത് കഴിഞ്ഞ് മസാല റിപബ്ലിക്കിലെ ശംഭു, ഡബിൾ ബാരലിലെ വിൻസി, കോഹിനൂരിലെ ഹൈദർ, അമർ അക്ബർ അന്തോണിയിലെ അന്തോണി, ലൂസിഫറിലെ ഗോവർദ്ധൻ, ടിയാനിലെ പട്ടാഭിരാമഗിരി, ക്യൂൻ എന്ന തമിഴ് സീരീസിലെ എം ജി ആറിന്റെ വേഷം, താക്കോലിലെ ഫാദർ ആംബ്രോസ്, ഹലാൽ ലവ് സ്റ്റോറിയിലെ ഷെരീഫ് തുടങ്ങിയ നല്ല കഥാപാത്രങ്ങൾ അയാൾക്ക് ലഭിച്ചെങ്കിലും 2006-2007, 2013 തുടങ്ങിയ ആ 7 – 8 years magic കൊറോണ കാരണം 2020ൽ നടന്നില്ല. പക്ഷേ 2021ൽ അയാളെ കാത്തിരിക്കുന്ന കുറുപ്പ്, തുറമുഖം, ആഹാ, അയൽവാശി, റാം തുടങ്ങിയ ചിത്രങ്ങളൊക്കെ വലിയ പ്രതീക്ഷ തരുന്നവയാണ്. കരിയർ ഗ്രാഫിലെ ആ “7-8 years magic” പ്രതീക്ഷിച്ച് കൊണ്ട് ഏത് റോളും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന ഈ “perfect actor”ന് ജന്മദിനാശംസകൾ.

 62 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment13 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 day ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement