ശ്രീനിവാസൻ പഠിച്ചു തുടങ്ങിയത് കെ ജി ജോർജ് എന്ന സംവിധായകന്റെ അടുത്തു നിന്നായിരിക്കണം

25

Aneesh Nirmalan

ശ്രീനിവാസൻ പഠിച്ചു തുടങ്ങിയത് കെ ജി ജോർജ് എന്ന സംവിധായകന്റെ അടുത്തു നിന്നായിരിക്കണം.. ശ്രീനിവാസൻ പിന്നെ ചെയ്ത സമകാലീന സത്യാവസ്ഥകൾ ഹാസ്യം ചേർത്തു കാണിച്ചു തന്നത് ഒക്കെ ജോർജ് കാണിച്ചു തന്ന സിനിമകളുടെ ഭാഷ തന്നെയായിരുന്നു. ജോർജിന്റെ സ്ത്രീകളുടെ വല്ലാത്ത ഒരു നേർത്തപ്പെടലായിരുന്നു ശ്യാമള.. അല്ലെങ്കിൽ വടക്കുനോക്കിയന്ത്രത്തിലെ ശോഭ മറ്റൊരാളിലെ സീമയെ പോലെ ലിബറേറ്റഡ് ആകാൻ ധൈര്യമില്ലാത്ത ഒരു ഭാര്യയാണ്…

ശ്രീനിവാസനെ ഒന്ന് വളരെ അടുത്തു നിന്ന് സൂക്ഷിച്ചു നോക്കിയാൽ ജോർജിനെ വല്ലാതെ COMMERCIALIZE ചെയ്തു ഹാൻഡിൽ ചെയ്യാൻ നോക്കിയ ഒരു എഴുത്തുക്കാരനെയും, സംവിധായകനെയും നിങ്ങൾക്ക് കാണാൻ കഴിയും. ജോർജ് ചെയ്യാതെ പോയ COMMERCIALIZED AREA വളരെ രസകരമായി EXPLOIT ചെയ്ത ഒരു വ്യക്തി ആണ് ശ്രീനിവാസൻ എന്ന ഒരു ഒബ്സെർവഷൻ ഷെയർ ചെയ്യാൻ തോന്നി.. അത് കൊണ്ട് ഷെയർ ചെയ്യുന്നു… ലളിതയും, ഫിലോമിനയും തമ്മിൽ വഴക്കിടുന്ന പൊന്മുട്ടയിടുന്ന താറാവിലെ സീൻ കോലങ്ങളിൽ നിന്ന് inspire ആയതിന്റെ ഒരു നേർത്ത വേർഷൻ ആണെന്ന് തോന്നുന്നവർ ഇവിടെയുണ്ടോ?

വാൽ: ഇതിന്റെ INTERPRETATIONS തൂക്കാനുള്ള ഒരു വാൽ ആയി ഈ കുഞ്ഞു പോസ്റ്റിനെ കാണണം… ശ്രീനിവാസനെയും, ജോർജിനെയും ഒരേ പോലെ ഈ പോസ്റ്റ് മുതലാളി ബഹുമാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു…

ശ്രീനിവാസനെ കെ ജി ജോർജ് എന്ന സംവിധായകൻ inspire ചെയ്തിട്ടുണ്ട് എന്നെ ഞാൻ ഉദ്ധ്യേശിച്ചുള്ളു. സന്ദേശം പോലെയൊരു സിനിമയുടെ സ്പാർക്ക് ഒക്കെ പഞ്ചവടിപ്പാലം ആകാം എന്ന് തോന്നി.. ജോർജ് കോലങ്ങളിൽ വരച്ചിട്ട ഗ്രാമത്തിന്റെ ചിത്രം പിന്നെ നന്മകളുടെ കുപ്പികളിൽ ആക്കി പല സിനിമകളിലും ഇറക്കിയിട്ടുണ്ട് എന്നും തോന്നി.. ശ്രീനിവാസനെ കെ ജി ജോർജ് എന്ന സംവിധായകൻ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട് എന്നാണ്‌ പറയാൻ നോക്കിയത്. ഏറ്റവുമധികം ബഹുമാനിക്കുന്ന സംവിധായകരിൽ ഒരാളാണ് ജോർജ് സാർ. അദ്ദേഹത്തെ അപമാനിക്കുന്ന ഒരു പോസ്റ്റ് ആയി ആരും ഇതിനെ കാണരുതെന്ന് അപേക്ഷ.

ജോർജിന്റെ സിനിമകളുടെ മേക്കിങ് ക്വാളിറ്റിയോ, ക്ലാസ്സോ ശ്രീനിവാസൻ ചിത്രങ്ങളിൽ ഉണ്ടെന്നു ഈയുള്ളവൻ പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെയാണ് അതിന്റെ കോമ്മേഴ്സ്യലൈസ്ഡ് വേർഷനുകൾ എന്ന് പറയാൻ ശ്രമിച്ചത്. ശ്രീനിവാസൻ അഭിനയിച്ച സിനിമകളുടെ തിരക്കഥകളിൽ അദ്ദേഹത്തിന്റെ ഇൻവോൾവ്മെന്റ് കാണാറുണ്ട്. അതാണ് പൊന്മുട്ടയിടുന്ന താറാവ് റഫറൻസ് പറയാൻ കാരണം.