പരസ്പരം തുറന്ന് പറയുക, മനസ്സിലാക്കുക… എങ്കിൽ ജീവിതം ലളിതം സുന്ദരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
287 VIEWS

മഞ്ജുവാര്യരുടെ സഹോദരൻ മധുവാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം വളരെ നല്ല അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. മഞ്ജുവാര്യരും ബിജുമേനോനും സൈജു കുറുപ്പും സുധീഷും ദീപ്തി സതിയും രഘുനാഥ്‌ പലേരിയും  അഭിനയിച്ച നല്ലൊരു സിനിമ. അനീഷ് നിർമ്മലൻ എഴുതിയ ആസ്വാദനം വായിക്കാം .

അനീഷ് നിർമ്മലൻ

പരസ്പരം തുറന്ന് പറയുക, മനസ്സിലാക്കുക. എങ്കിൽ ജീവിതം ലളിതം സുന്ദരം. ❤
ജീവിതത്തിൽ പരാജയപ്പെട്ടിട്ടുണ്ടോ? ആരും നിങ്ങളെ മനസിലാക്കിയില്ല എന്ന് തോന്നിയിട്ടുണ്ടോ? നിങ്ങളുടെ വിഷമങ്ങൾ ആരോടും പങ്ക് വെക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ? ലളിതം സുന്ദരം. ലോകം ഉണ്ടായ കാലം മുതൽ ഒരു മനുഷ്യന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ. തുറന്ന് പറയാൻ കഴിയാതെ പോകുന്ന പല കാര്യങ്ങളും ഒരു പക്ഷേ നമ്മൾ ഒരു നിമിഷം തുറന്ന് പറയാൻ തയ്യാറായാൽ വലിയ പ്രശ്നമാകില്ല. പക്ഷേ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും നിങ്ങളെ മനസ്സിലാക്കുന്ന ആൾക്കാർ നിങ്ങളുടെ ചുറ്റും വേണം. എങ്കിൽ നിങ്ങളുടെ ജീവിതം ലളിതം സുന്ദരം.

എനിക്ക് ഈ സിനിമ ബിജു മേനോൻ, അനു മോഹൻ സൈജു കുറുപ്പ് സുധീഷ് എന്നിവരുടെ സിനിമയാണ്. മഞ്ജു വാരിയർ, രഘുനാഥ് പലേരി, ദീപ്തി സതി തുടങ്ങി ഇതിൽ അഭിനയിച്ച ഓരോരുത്തരും വളരെ നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. സറീന വഹാബ് ചെയ്ത അമ്മയുടെ സാന്നിദ്ധ്യം സിനിമയിൽ ഉടനീളം കാണാം. പരസ്പരം മനസ്സിലാക്കാൻ കഴിയാതെ പോകുമ്പോൾ ജീവിതത്തിൽ വീർപ്പ്മുട്ടലുകൾ ഉണ്ടാകാം. ഒരാളുടെ പ്രശ്നങ്ങൾ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക്‌ ചെറിയ പ്രശ്നങ്ങൾ ആകാം. അയാളെ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക്‌ അത് അയാളുടെ ഭ്രാന്തുകൾ മാത്രമായി തോന്നാം. പക്ഷേ ഒരാളുടെ പ്രശ്നത്തിന്റെ, അയാൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളുടെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ അയാളെ മനസ്സിലാക്കാൻ, അല്ലെങ്കിൽ അതിനുള്ള സമയം കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞാൽ മാത്രമേ കഴിയൂ.

പലർക്കും ഈ സിനിമ ഒരു പഴയ കഥയായി തോന്നാം. പക്ഷേ, ഈ സിനിമ ഇന്നത്തെ കാലത്തിന്റെ സിനിമയായാണ് എനിക്ക് തോന്നിയത്. പരസ്പരം മനസ്സിലാക്കാൻ സമയമില്ലാതെ, നമ്മൾ ചിന്തിക്കുന്നത് മാത്രം ശരിയെന്ന് വിചാരിക്കുന്ന ആൾക്കാരുടെ എണ്ണം കൂടുന്ന ഈ കാലത്തിൽ ഈ സിനിമയുടെ പ്രസക്തി വലുതാണ്. ജീവിതം ലളിതവും, സുന്ദരവുമാണ്. പക്ഷേ കേൾക്കാനും, കാണാനും നമ്മൾ സമയം കണ്ടെത്തണം എന്ന മനോഹരമായ സന്ദേശമാണ് ഈ സിനിമയിലൂടെ മധു വാരിയരും, പ്രമോദ് മോഹനും ചേർന്ന് നൽകിയിട്ടുള്ളത്. ഇവർ രണ്ട് പേരും ഈ സിനിമയിലൂടെ ഒരുപാട് പ്രതീക്ഷകൾ തരുന്നുണ്ട് .
പി സുകുമാർ എന്ന പ്രിയപ്പെട്ട സുകുവേട്ടനും, ഗൗതം ശങ്കറും ഒരുക്കിയ മനോഹരമായ ഫ്രയ്മുകളും, ബിജിബാലിന്റെ സംഗീതവും ഈ സിനിമയുടെ മിഴിവ് കൂട്ടുന്നുണ്ട്. പഴയ പാട്ടുകളുടെ മെഡ്ലിയും, എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത കുടുംബ ബന്ധങ്ങളുടെ കഥയും ഈ സിനിമയെ ഒരു നൊസ്റ്റാൾജിക്ക് ട്രിപ്പ്‌ ആക്കി മാറ്റുന്നുണ്ട്. മറന്ന് പോകുന്ന കുടുംബ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കി തരുന്ന ലളിതവും സുന്ദരവുമായ ഒരു ഭൂതകാലത്തിലേക്കുള്ള യാത്രയാണ് ലളിതം സുന്ദരം. ബിജു മേനോൻ, മഞ്ജു വാരിയർ എന്നിവരുടെയൊപ്പം അതേ രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ച്ച വെച്ച, ചില സാഹചര്യങ്ങളിൽ അതിനും മുകളിൽ പോയ സൈജു കുറുപ്പ്, അനു മോഹൻ, സുധീഷ് എന്നീ അഭിനേതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ