മലയാളഗാനങ്ങളിലെ “ജഗതി” ടച്ച്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
291 VIEWS

മലയാളഗാനങ്ങളിലെ “ജഗതി” ടച്ച്.

Aneesh Nirmalan

പാട്ടുകൾ ഏറ്റവും നന്നായി സ്‌ക്രീനിൽ അവതരിപ്പിക്കുന്ന നടന്മാരുടെ പേരുകൾ നോക്കുമ്പോൾ പ്രേംനസീർ, മോഹൻലാൽ, നെടുമുടി വേണു, മനോജ്‌ കെ ജയൻ തുടങ്ങി ഒരുപാട് പേരുകൾ കേൾക്കാൻ നമ്മുക്ക് കഴിയും. പക്ഷേ ആ ലിസ്റ്റിൽ അധികം ആരും പറയാത്ത, എന്നാൽ അസാദ്ധ്യമായി പാട്ടുകൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു നടനാണ് മലയാളസിനിമയിലെ അമ്പിളിക്കലയായ ശ്രീ ജഗതി ശ്രീകുമാർ. ഒരു പക്ഷേ കൂടുതലും കോമഡി പാട്ടുകളുടെയും, gibberish എന്ന വിഭാഗത്തിൽ പെടുത്താവുന്ന പാട്ടുകളുടെ ഭാഗമായത് കൊണ്ടാകാം ജഗതിയെ ഈ ലിസ്റ്റിൽ പെട്ടെന്ന് ആരും ഓർക്കാത്തത്.

 

പട്ടാഭിഷേകം എന്ന സിനിമയിൽ കെ ജെ യേശുദാസ് പാടിയ “ശംഖും വെഞ്ചാമരവും” എന്ന പാട്ട് കേൾക്കുമ്പോൾ പലയിടങ്ങളിലും അത് ജഗതി തന്നെയല്ലേ പാടിയത് എന്ന് തോന്നും. ദാസേട്ടൻ അത്രയ്ക്ക് ആസ്വദിച്ച് അത് പാടുമ്പോൾ, ജഗതി ചുണ്ടുകൾ കൊണ്ടും, ശരീരചലനം കൊണ്ടും അതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത് നമ്മുക്ക് കാണാൻ കഴിയും.

എം ജി ശ്രീകുമാർ പാടിയ ജഗതി ശ്രീകുമാർ പാട്ടുകൾ എടുക്കുമ്പോൾ യോദ്ധയിലെ “പടകാളി ചണ്ടി” യും, കിലുക്കത്തിലെ “ഊട്ടിപട്ടണം”, പിൻഗാമിയിലെ “തെമ്മാടിക്കാറ്റേ നിന്നാട്ടെ” തുടങ്ങിയ ഗാനങ്ങൾ മനസ്സിലേക്ക് ഓടിയെത്തും. മോഹൻലാൽ എന്ന അസാമാന്യ സംഗീതബോധമുള്ള നടന്റെ കൂടെ, ചില സ്ഥലങ്ങളിൽ അതുക്കും മേലെ പ്രകടനം നടത്തുന്ന ജഗതിയുടെ പ്രകടനമാണ് നമ്മുക്ക് കാണാൻ കഴിയുക. നരസിംഹത്തിലെ “താങ്കിണക്ക”, രാവണപ്രഭുവിലെ “തകില്” തുടങ്ങിയ ഗാനങ്ങളിൽ പാട്ട് ആസ്വദിച്ചു നൃത്തരംഗങ്ങളിൽ മോഹൻലാലിനോട് കിട പിടിക്കുന്ന പ്രകടനം നടത്തുന്ന ജഗതി ശ്രീകുമാറിനെ കാണാം.

 

സി ഐ ഡി ഉണ്ണികൃഷ്ണൻ ബി. എ, ബി.എഡ് എന്ന സിനിമയിലെ “ആരറിവും താനെ” എന്ന ഗാനമാണ് അദ്ദേഹത്തിന്റെ ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്. ജയറാമിന് വേണ്ടി യേശുദാസും, മണിയൻപിള്ള രാജുവിന് വേണ്ടി എം ജി ശ്രീകുമാറും പാടിയപ്പോൾ ജഗതി ശ്രീകുമാറിന് വേണ്ടി കൃഷ്ണചന്ദ്രനാണ് പാടിയത്. ആ മൂന്ന് നടന്മാരിലും ഏറ്റവും മികച്ച് നിന്നത് ജഗതി ശ്രീകുമാർ തന്നെയാണ്. “തത്തജം തകതജം തത്തജം തത്ത” എന്ന ഭാഗമൊക്കെ എത്തുമ്പോൾ ആ പാട്ടിന്റെ ഏറ്റവും മികച്ച ഭാഗം അത് തന്നെയാണെന്ന് തീർച്ചയാക്കാൻ കഴിയും. ജഗതിയുടെ മുഖഭാവങ്ങളും, ഗോഷ്ടിയുമൊക്കെ കണ്ടാൽ ആ പാട്ട് ആസ്വദിക്കുന്നതിന്റെ കൂടെ തന്നെ ചിരിക്കാനും കഴിയും.

ഇത് കൂടാതെ ഉത്സവമേളത്തിലെ “രാമ ശ്രീരാമ”, ചേക്കേറാൻ ഒരു ചില്ലയിലെ “പാൽക്കാരിപ്പെണ്ണേ “, കിന്നാരത്തിലെ “പിസ്ത”, “ഓട്ടപ്പാത്രത്തിൽ ഞണ്ട് വീണാൽ”, “കടലു കടയിലെ കടല് കണ്ടു” തുടങ്ങിയ ഗാനങ്ങളൊക്കെ ഇന്നും മലയാളികൾ മറക്കില്ല. ഇരട്ടിമധുരത്തിലെ “അമ്മേ….അമ്മേ….അമ്മേ എന്നാണെന്റെ കല്ല്യാണം” എന്ന യേശുദാസ് പാടിയ ഗാനവും അദ്ദേഹത്തിന്റെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ നല്ല പ്രകടനമുള്ള ഗാനങ്ങളിൽ ഒന്നാണ്. മുപ്പത്തിയഞ്ചു വയസ്സായ, കൂടെ പഠിച്ചവർക്ക് പലർക്കും അഞ്ചു പിള്ളേരായ നിരാശയിൽ അമ്മയോട് പാട്ടിലൂടെ എന്നാണ് കല്ല്യാണം എന്ന് ചോദിക്കുന്ന മകനെ ഒരു ചിരിയോടെ അല്ലാതെ ഓർക്കാൻ കഴിയുമോ?

 

 

പ്രാദേശിക വാർത്തകളിലെ “പണ്ടുപണ്ടീ ചിറ്റാരിക്കടവത്ത് നീ വള്ളിനിക്കറിട്ടിരുന്ന കാലത്ത്” എന്ന പാട്ടിലും ജയറാമിനോടൊപ്പം മികച്ച് നിൽക്കുന്ന ജഗതിയെ കാണാൻ കഴിയും. “നിറഞ്ഞ കണ്ണുകളോടെ നിശബ്ദവേദനയോടെ
പിരിഞ്ഞു പോണവരേ വിധിയുടെ കൈകൾക്കറിയില്ലല്ലോ

വിരഹവേദനാ…വിരഹവേദനാ…” എന്ന് പാടുമ്പോൾ ജഗതിയുടെ മുഖത്ത് വരുന്ന ആ വേദന മറക്കാൻ കഴിയില്ല. കാബൂളിവാലയിൽ ഇന്നസെന്റിനൊപ്പം “പാലനിലാവിനും ഒരു നൊമ്പരം” പാടി കരയിച്ച കടലാസ് ഒരു വശത്ത് നിൽക്കുമ്പോൾ രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമയിൽ ശങ്കരാഭരണത്തിലെ “ദൊരഗുണ ഇടുവണ്ടിസേവാ” എന്ന പാട്ട് സ്റ്റേജിൽ ചുണ്ടനക്കി അവസാനത്തെ ചുമ പോലും ഒരു പക്ഷേ സോമായാജലുവിനെ വെല്ലുന്ന രീതിയിൽ അഭിനയിക്കുന്ന ജഗതിയെ കാണാം. സംഗതി സ്പൂഫ് ആണെങ്കിലും ഒറിജിനലിനോട് ഒപ്പം നിൽക്കുന്ന രീതിയിൽ ചുണ്ടനക്കുന്ന ജഗതിയെ ഇന്നും മറക്കാൻ കഴിയില്ല.

ഹാസ്യരാജാവിന്റെ സംഗീതത്തിലുള്ള അവഗാഹം കാണിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ഏറ്റവും നന്നായി പാട്ടുകൾ അവതരിപ്പിക്കുന്ന നടന്മാരുടെ പേരുകൾ എടുക്കുമ്പോൾ എന്റെ ലിസ്റ്റിൽ ജഗതി ശ്രീകുമാറിന്റെ പേര് വളരെ മുന്നിൽ തന്നെ നിൽക്കും. ഒരിക്കൽ കൂടി “ആരറിവും താനെ” പോലൊരു ഗാനം അവതരിപ്പിക്കുന്ന ആ ജഗതി ടച്ച്‌ ആസ്വദിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നിർത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ