പുതുമുഖ സംവിധായകരുടെ സിനിമയിൽ മോഹൻലാൽ എത്രമാത്രം അഭിനയിച്ചിട്ടുണ്ട്, അതായതു മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയിലൂടെ എത്രപേർ സ്വാതന്ത്രസംവിധായകർ ആയിട്ടുണ്ട് ? ആ ചോദ്യത്തിനല്ല ഉത്തരമാണ് ഈ പോസ്റ്റ് . അനീഷ് നിർമ്മലൻ എഴുതിയത്
അനീഷ് നിർമ്മലൻ
മോഹൻലാൽ അഭിനയിച്ച പുതുമുഖസംവിധായകരുടെ സിനിമകൾ.
ആമുഖം: ഇത് തികച്ചും അക്കാഡമിക്ക് ഉദ്ദേശത്തോടെ ഇടുന്ന പോസ്റ്റാണ്. ഒരാളെ മോശമായി കാണിക്കാനോ, മറ്റേയാളെ പൊക്കി കാണിക്കാനോ ഉള്ള പോസ്റ്റ് അല്ല. മമ്മൂട്ടി ഒരുപാട് പ്രതിഭാധനരായ സംവിധായകരുടെ ആദ്യസിനിമയിൽ അഭിനയിച്ച നടനാണ്. പക്ഷേ, മോഹൻലാലിലേക്ക് എത്തുമ്പോൾ അങ്ങനെ ശ്രദ്ധിക്കപെട്ടവരുടെ എണ്ണം കുറവാണ് എന്ന് പറയേണ്ടി വരും. എന്ത് കൊണ്ടാണ് അത് സംഭവിച്ചത്? ഭൂരിഭാഗം ആദ്യസംവിധായകരുടെ മോഹൻലാൽ ചിത്രങ്ങളും ഒന്നുകിൽ ഹിറ്റുകളല്ല, അല്ലെങ്കിൽ വിജയച്ചിത്രങ്ങളുമല്ല എന്നാണ് തിരിച്ചറിയാൻ കഴിയുക. അതിലേക്ക് ചെറുതായൊന്ന് എത്തി നോക്കാം.
വിഷയം:
(അശോക് കുമാർ, ഫാസിൽ, പ്രിയദർശൻ സത്യൻ അന്തിക്കാട്, വേണു നാഗവള്ളി എന്നിവരുടെയൊക്കെ ആദ്യസിനിമയിൽ മോഹൻലാലുണ്ട്. ആ രീതിയിൽ കണക്ക് എടുക്കരുതേ എന്നപേക്ഷ. തമ്പി കണ്ണന്താനം, കെ മധു, വി എം വിനു എന്നിവരെ രക്ഷിച്ച കണക്കും കൂട്ടരുത്.)
മോഹൻലാലിന്റെ സിനിമകളിലൂടെ സ്വതന്ത്ര സംവിധായക പദവിയിലേക്ക് കയറി വന്ന കഴിവുള്ള സംവിധായകർ കമലും (മിഴിനീർപൂവുകൾ), അനിലും (അടിവേരുകൾ ), പോൾ ബാബുവും (കൂടും തേടി), ആർ സുകുമാരനും (പാദമുദ്ര), രാജീവ് അഞ്ചലും (ബട്ടർഫ്ളൈസ് ), റോഷൻ ആൻഡ്രൂസും (ഉദയനാണ് താരം), പൃഥ്വിരാജും (ലൂസിഫർ), രഞ്ജിത്തും (രാവണപ്രഭു), രഞ്ജൻ പ്രമോദും (ഫോട്ടോഗ്രാഫർ), സലാം ബാപ്പുവും (റെഡ് വൈൻ) ആയിരിക്കും. ഇതിൽ കമൽ മാത്രമാണ് മോഹൻലാൽ മലയാളസിനിമക്ക് സമ്മാനിച്ചത് എന്ന് പറയാവുന്ന സംവിധായകൻ (മിഴിനീർപ്പൂവുകൾ എന്ന മികച്ച ചിത്രം പരാജയമായിട്ടും, ഉണ്ണികളേ ഒരു കഥ പറയാം എന്ന അടുത്ത ചിത്രത്തിനും കമലിന് മോഹൻലാൽ ഡേറ്റ് കൊടുത്തു എന്നതാണ് ഇത് പറയാനുള്ള കാരണം). പൃഥ്വിയുടെ കാര്യം നമുക്കറിയാം. അല്ലെങ്കിലും അയാൾ സംവിധായകൻ ആകും.. റോഷനെ വിശ്വസിച്ചതിനേക്കാൾ മേലെ ലാലേട്ടൻ വിശ്വസിച്ചത് ശ്രീനിവാസനെ തന്നെ ആയിരിക്കും…
പിന്നെ പുള്ളി ആദ്യമായി ഇൻട്രൊഡ്യൂസ് ചെയ്ത സംവിധായകർ അനിൽ (അടിവേരുകൾ) ആർ സുകുമാരൻ (പാദമുദ്ര), രാജീവ് അഞ്ചൽ (ബട്ടർഫ്ളൈസ്, അമ്മാനംകിളി release ആയിട്ടില്ല എന്നാണ് അറിവ്), വിശ്വനാഥൻ വടുതല (ഹരിഹരൻ പിള്ള ഹാപ്പിയാണ്), ജിബി-ജോജു (ഇട്ടിമാണി), ഡോക്ടർ എസ്സ് ജനാർദ്ദനൻ (മഹാസമുദ്രം), പ്രശാന്ത് മാമ്പുള്ളി (ഭഗവാൻ), മുരളി നാഗവള്ളി (വാണ്ടഡ്), ശ്രീകുമാർ മേനോൻ (ഒടിയൻ), ഒരു പരിധി വരെ മേജർ രവി (പുനർജ്ജനിയിലും പ്രണവ് ആയിരുന്നു പ്രധാനതാരം. ബ്രേക്ക് കൊടുക്കുന്നത് കീർത്തിചക്ര) തുടങ്ങിയവർ ആയിരിക്കും. ഇതിൽ സലാം ബാപ്പുവിന്റെ റെഡ് വൈൻ എന്ന സിനിമക്ക് കൈ കൊടുത്ത മോഹൻലാലിന്റെ ആ തീരുമാനം രണ്ടായിരത്തിന് ശേഷം അദ്ദേഹം തിരഞ്ഞെടുത്ത പുതിയ സംവിധായകനുള്ള ഒരു സലാം തന്നെയാണ്. നരൻ കൊടുത്ത രഞ്ജന് കൊടുത്ത ഒരു tribute ആയി മാത്രമേ ഫോട്ടോഗ്രാഫറിനെ കാണാൻ കഴിയൂ. പക്ഷേ അതും മോഹൻലാൽ കൊടുത്ത നല്ലൊരു ചാൻസ് തന്നെയാണ്. (രഞ്ജിത്തിന് ആദ്യ സംവിധാന സംരംഭം കൊടുക്കാനുള്ള കാരണം ഒരിക്കലും ഒരു പുതുമുഖ സംവിധായകൻ ആയത് കൊണ്ടല്ല എന്ന് ഉറപ്പിക്കാം.😊)
ഉപസംഹാരം: മോഹൻലാലിന്റെ സിനിമയിലൂടെ തുടക്കം കുറിച്ച പ്രതിഭാധരായ സംവിധായകർ എന്ന് എനിക്ക് തോന്നിയ വ്യക്തികൾ ഇവരാണ്.
കമൽ
ആർ സുകുമാരൻ
അനിൽ
രാജീവ് അഞ്ചൽ
രഞ്ജിത്ത്
റോഷൻ ആൻഡ്രൂസ്
രഞ്ജൻ പ്രമോദ്
പൃഥ്വിരാജ് സുകുമാരൻ
സലാം ബാപ്പു
എന്ന്,
ഒരു പക്ഷേ മോഹൻലാൽ ഇനി മോഹൻലാൽ എന്നൊരു നല്ല സംവിധായകനെ കൂടെ ബറോസിലൂടെ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു ആരാധകൻ