fbpx
Connect with us

Entertainment

എന്ത് കൊണ്ട് മോഹൻലാൽ മാത്രം ഇത്രയധികം വിമർശിക്കപ്പെടുന്നു ?

Published

on

Aneesh Nirmalan എഴുതിയ പോസ്റ്റ് വായിക്കാം

മലയാളസിനിമയും, മോഹൻലാൽ ഫാക്ടറും. (എന്ത് കൊണ്ട് മോഹൻലാൽ മാത്രം ഇത്രയധികം വിമർശിക്കപ്പെടുന്നു ?)

പലയിടത്തും ഒട്ടും സെൻസിബിൾ അല്ലാത്ത രീതിയിൽ മോഹൻലാൽ എന്ന നടനെ പറ്റി വരുന്ന പോസ്റ്റുകൾ കണ്ടപ്പോൾ എഴുതാൻ തോന്നിയൊരു പോസ്റ്റാണിത്. ‘മോഹൻലാൽ അഭിനയം നിർത്തണം’, ‘മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല’, ‘മോഹൻലാലിന്റെ അഭിനയസിദ്ധി നഷ്ടപ്പെട്ടു’, എന്ന തരത്തിലുള്ള പോസ്റ്റുകളൊക്കെ കുറേ ആയി കറങ്ങി നടക്കുന്നുണ്ട്. ഒടിയൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ അഭിനയത്തിൽ ചില പരിമിതികൾ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണുകൾ തന്നെയായിരുന്നു ലാലിസം എന്ന് പറയുന്നതിലെ ഏറ്റവും വലിയ ഫാക്ടർ. (പണ്ട് ദി പ്രിൻസ് ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ ശബ്ദം പോയി, അയാളുടെ കരിയർ അവസാനിച്ചു എന്നൊക്കെ പറഞ്ഞ ഒരുപാട് പേരുണ്ടായിരുന്നു. അത് കഴിഞ്ഞിപ്പോൾ 25 കൊല്ലം കഴിഞ്ഞു. അന്ന് പറഞ്ഞവരുടെ, അടുത്ത തലമുറയും ഇപ്പോഴും ലാൽ യുഗം അവസാനിക്കാൻ പോകുന്നു എന്ന് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെയാണ് ആ നടന്റെ ഏറ്റവും വലിയ വിജയം.)

പക്ഷേ, മോഹൻലാലിനെ ഉപയോഗിക്കാൻ അറിയുന്ന സംവിധായകാരുടെ കയ്യിൽ അദ്ദേഹത്തെ കിട്ടിയാൽ അദ്ദേഹത്തിൽ നിന്നും നല്ല പ്രകടനങ്ങൾ ഉണ്ടാകും എന്നതിന്റെ നല്ല ഉദാഹരണങ്ങളാണ് ഒടിയന് ശേഷം ഇറങ്ങിയ ലൂസിഫറും, ദൃശ്യം 2വും എല്ലാം. എന്ത് കൊണ്ടായിരിക്കും മോഹൻലാലിൽ നിന്നും പ്രേക്ഷകർക്ക് ഇത്രയും പ്രതീക്ഷ. കാരണം അദ്ദേഹം മലയാളസിനിമയിൽ ഉണ്ടാക്കിയ ഒരു വസന്തം തന്നെയാണ്. മോഹൻലാലിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് പഴയ മോഹൻലാൽ ആണെന്നത് ആണ് സത്യം. ഇന്നും മോഹൻലാൽ ചിത്രങ്ങൾ കാണാൻ പോകുന്നവർ ആ ചിത്രങ്ങളെ compare ചെയ്യുന്നത് അദ്ദേഹത്തിന്റെ എൺപതുകളിലെയും, തൊണ്ണൂറുകളിലെയും ചിത്രങ്ങളുമായാണ്. വളരെ നിസ്സാരമായി പറഞ്ഞാൽ ഇന്നും മോഹൻലാലിന്റെ ഒരു കോമഡി ചിത്രം എന്ന് പറയുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പുള്ളി 26-35 വയസ്സ് കാലഘട്ടത്തിൽ ചെയ്ത സിനിമകളിലെ എനർജിയും, നിഷ്കളങ്കതയുമാണ്. ഇത് വീണ്ടും മോഹൻലാലിനെ കൊണ്ട് ചെയ്യിപ്പിച്ച് കാശ് ഉണ്ടാക്കാമെന്ന് വിചാരിച്ച് കുറേ സിനിമക്കാരും (അതിൽ സംവിധായകനും, എഴുത്തുക്കാരനും, നിർമ്മാതാവും ഒക്കെ പെടും) ഉണ്ടെന്നത് മറ്റൊരു ദുഃഖകരമായ സത്യം. മോഹൻലാൽ പലപ്പോഴും മോഹൻലാലിനെ തന്നെ അനുകരിക്കാൻ നിർബന്ധിതനാകുന്നു എന്നത് തന്നെയാണ് ദുഃഖകരമായ സത്യം.

Mannerisms, അത് നിഷ്കളങ്കത, കള്ളത്തരം, നഷ്ടബോധം, നിസ്സംഗമായ ഭാവങ്ങൾ, പ്രണയം, തുടങ്ങി എന്തുമായിക്കോട്ടെ എൺപതുകളുടെ പകുതി തൊട്ട് രണ്ടായിരം വരെയുള്ള മോഹൻലാൽ expressions ആൾക്കാർക്ക് അത്രേം ഇഷ്ടം ആയത് കൊണ്ടാണ്, അവർക്ക് ആ ലാലിനെ തിരിച്ച് വേണമെന്ന് തോന്നുന്നത്. സാധാരണക്കാരൻ ആയാലും, അസാധാരണത്വം ആയാലും വലിയ മേയ്ക്കോവറുകളുടെ സഹായമില്ലാതെ തന്നെ അദ്ദേഹത്തെ കൊണ്ട് അനായാസം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിനുള്ള മകുടോദാഹരണങ്ങൾ ആണ് ഉള്ളടക്കവും, കിലുക്കവും, സദയവും, ദശരഥവും, ദേവാസുരവും നാടോടിക്കാറ്റും ഒക്കെ പോലെയുള്ള ഏകദേശം 4-5 കൊല്ലങ്ങൾക്കുള്ളിൽ ഇറങ്ങിയ മോഹൻലാൽ സിനിമകൾ. സൂക്ഷ്മഭാവങ്ങൾ കൊണ്ട് പ്രേക്ഷകരെ മോഹിപ്പിച്ച നടൻ ആണ് മോഹൻലാൽ.

Advertisement

മോഹൻലാലിന് കിട്ടിയ സ്വീകാര്യത മറ്റൊരു നടനും ലഭിച്ചിട്ടില്ല. അദ്ദേഹം മുൻപ് ചെയ്ത് വെച്ചത് ഉണ്ടാക്കുന്ന പ്രതീക്ഷ തന്നെയാണ് മോഹൻലാൽ എന്ന നടൻ ഇന്ന് ഒരുപാട് വിമർശനങ്ങൾക്ക് വിധേയനാകാനുള്ള കാരണം. അത് തന്നെയാണ് അയാളിലെ ബ്രാൻഡ് value ഉയർത്തുന്നതും. അല്ലെങ്കിൽ ഇത്രയുമധികം ബോഡി ഷേമിങ്ങും, വിമർശനങ്ങളും നേരിട്ടിട്ടും ഒരു കോട്ടവും തട്ടാതെ പോകുന്ന ഒരു കരിയർ മറ്റൊരു നടനും ഉണ്ടായിട്ടില്ല. തടി കൂടിയെന്ന് പറഞ്ഞിട്ടും, ഫേസ് ലിഫ്റ്റ് ചെയ്തെന്ന് പറഞ്ഞിട്ടും, അയാളുടെ പഴയ ഐശ്വര്യം പോയെന്ന് പറഞിട്ടുമൊക്കെ ഇന്നും പ്രേക്ഷകർ ആ പഴയ ലാലിനെ വേണം എന്ന് വാശി പിടിക്കുന്നത് അയാൾ മലയാളിയുടെ മനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞ് പോയിട്ടുള്ളത് കൊണ്ടാണ്.
മലയാളസിനിമയെ പാൻ ഇന്ത്യൻ ലെവലിലും, യൂണിവേഴ്സൽ ലെവലിലും എത്തിക്കാൻ കഴിവുള്ള, അല്ലെങ്കിൽ നല്ലൊരു പരിധി വരെ എത്തിക്കാൻ കഴിഞ്ഞിട്ടുള്ള നടൻ തന്നെയാണ് മോഹൻലാൽ. അത് കൊണ്ട് തന്നെ മലയാള സിനിമയുടെ വളർച്ചക്ക് മോഹൻലാൽ എന്ന ബ്രാൻഡ് അനിവാര്യം തന്നെയാണ്. പക്ഷേ, അതിനിടയിൽ മോഹൻലാൽ എന്ന നടനെ കൂടി കാണാൻ കഴിയണമെന്ന് എല്ലാ സിനിമ ആരാധകരെയും പോലെ തന്നെ എൺപതുകളിലെ അവസാനത്തിലും, തോണ്ണൂറുകളുടെ ആദ്യത്തിലും സിനിമ സിരകളിൽ പടർന്ന് പിടിച്ച, എന്തെങ്കിലും പ്രശ്നം വന്നാൽ ഗുരുവായൂരപ്പൻ, ഡിങ്കൻ, അല്ലെങ്കിൽ ലാലേട്ടൻ, ഇവരിൽ ആരെങ്കിലും രക്ഷിക്കുമെന്ന് കരുതിയിരുന്ന ഒരു പഴയ ഫാൻബോയ്. (ഇപ്പോഴും ഫാൻബോയ് തന്നെയാണ്. പക്ഷേ പഴയ പോലെ എന്ത് ചെയ്താലും ജയ് വിളിച്ചിരുന്ന പ്രായമല്ല എന്ന് മാത്രം.

***

 2,661 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment22 mins ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment50 mins ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment1 hour ago

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Entertainment1 hour ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Science2 hours ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 hours ago

ഈസ് ലവ് ഇനഫ്, സർ (Is Love Enough Sir) വീട്ടുടമയും വേലക്കാരിയും തമ്മിലുള്ള അവിഹിത അടുക്കള ബന്ധം അല്ല .

Entertainment2 hours ago

ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

Entertainment2 hours ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured2 hours ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment3 hours ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment3 hours ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment1 hour ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment19 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Advertisement
Translate »