മലയാളസിനിമയും സ്ത്രീയുടെ പരിശുദ്ധിയും, ആണുങ്ങൾക്കെന്താ പരിശുദ്ധി വേണ്ടേ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
341 VIEWS

മലയാള സിനിമയും സ്ത്രീയുടെ പരിശുദ്ധിയും വളരെ ചർച്ചാവിഷയമായ ഒരു വിഷയമാണ്. ചാരിത്ര്യം, കന്യകാത്വം എന്നിവ സ്ത്രീകൾക്ക് മാത്രം പതിച്ചു നൽകിയിരിക്കുന്ന ഒരു സംസ്കാരമാണ് ഇന്ത്യയുടേത്. അവിടെ സിനിമകൾ അത്തരത്തിൽ ആയില്ലെങ്കിൽ അത്ഭുതമുള്ളൂ. വിവാഹപൂർവ്വ രതിയിൽ ഏർപ്പെട്ടാലോ ലൈംഗികമായ പീഡനം അനുഭവിച്ചാലോ അവൾക്കത് ശിഷ്ടജീവിതം മുഴുവൻ ‘കളങ്ക’മായി തീരുന്നു. എന്നാൽ പുരുഷൻ വിത്തുകളയെ പോലെ ശാദ്വലങ്ങളിൽ മേഞ്ഞുനടക്കുന്നു . സംസ്കാരം എന്ന് പേരിട്ടുവിളിക്കുന്ന അതെ സംഗതി തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ തെറ്റായ ബോധങ്ങളുടെയും കാരണം . സമൂഹത്തിൽ എത്രമേൽ ഇത്തരം യാഥാസ്ഥിതികതകൾ വേരോടിയിട്ടുണ്ടെങ്കിലും ഇതുകൂടുതൽ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് സിനിമകളിലൂടെയാണ്. പുരുഷന് വിശുദ്ധി വേണ്ടാത്ത സിനിമാ രീതികൾ തുറന്നെഴുതുന്നു അനീഷ് നിർമ്മലൻ

മലയാളസിനിമയും, സ്ത്രീയുടെ പരിശുദ്ധിയും

Aneesh Nirmalan

Virginity എന്നത് lack of opportunity എന്നാണ്, അല്ലാതെ dignity എന്നല്ല എന്ന് പറയുന്ന ഒരു കാലത്തിലൂടെ തന്നെയാണ് നമ്മൾ കടന്ന്‌ പോകുന്നത്. പരിശുദ്ധമായ പ്രണയംഎന്നൊരു phrase തന്നെ കൊണ്ട് വരുന്നതിൽ ഒരു ശരികേടുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. പ്രണയം ആണെങ്കിൽ അത് പരിശുദ്ധം ആയിരിക്കും. ഒരു പെണ്ണിന്റെ പരിശുദ്ധി എന്ന് പറയുന്നത് അവളെ പ്രണയിക്കുന്നു എന്ന് അവൾ വിശ്വസിക്കുന്ന ഒരാൾക്ക് മാത്രം ഉള്ളതാണെന്ന് പറഞ്ഞ് വെച്ചതിൽ സാഹിത്യത്തിനും, സിനിമക്കും വലിയ പങ്കുണ്ട്. അതിൽ ചില അപവാദങ്ങളും ഉണ്ടെന്നുള്ളത് മറക്കുന്നില്ല. മലയാള സിനിമയിലെ ഈ ഒരു പരിശുദ്ധി ഫാക്ടറിനെ കുറിച്ചുള്ള ഒരു ചിന്തയാണ് ഈ കുറിപ്പിന് ആധാരം.

സംവിധായകൻ കമലും, മനീഷ് നാരായണനും തമ്മിലുള്ള അഭിമുഖത്തിൽ കമൽ അഴകിയ രാവണനേയും, മഴയെത്തും മുൻപേ സിനിമയേയും പറ്റി പറഞ്ഞിട്ടുള്ളതിനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടു. തൊണ്ണൂറുകളിലെ പ്രേക്ഷകരെ പ്രീണിപ്പിക്കാൻ വേണ്ടി മമ്മൂട്ടിയും, ആനിയും തമ്മിലുള്ള കിടപ്പറരംഗം ഒഴിവാക്കിയതിനെ കുറിച്ചും, അഴകിയ രാവണനിൽ റിസ്ക്ക് എടുത്ത് അവൾ മറ്റൊരാളുടേത് ആകുന്ന സീൻ എടുത്തതും, എന്നിട്ടും മഹാനായ നായകൻ നായികയെ സ്വീകരിക്കുന്നതിൽ അവൾ അയാളോട് കടപ്പെടുന്നു എന്ന രീതിയിൽ അവസാനിപ്പിക്കേണ്ടി വന്നു എന്നതിനെ കുറിച്ചുമൊക്കെ പറഞ്ഞ് കേട്ടു. കമൽ ഈ പരിശുദ്ധി വിഷയം മാത്രം വെച്ച് ശ്രീനിവാസനെ കൊണ്ട് ഒരു പെണ്ണിനെ ഗസറ്റഡ് യക്ഷിയാക്കി മാറ്റിയ ചരിത്രവും നമ്മൾ കണ്ടിട്ടുണ്ട്. അവിടെ മമ്മൂട്ടിക്ക് പകരം മോഹൻലാൽ വന്നെന്ന് മാത്രം. പക്ഷേ ഒരു പരിധി വരെയൊക്കെ പുള്ളി ആമിയെടുക്കാൻ കാണിച്ച ധൈര്യം ഓർത്ത് ക്ഷമിക്കാം (പക്ഷേ അതുമൊരു ദുരന്തം ആയി പോയിയെന്നത് വിധിവൈപരീത്യം.)

പക്ഷേ എൺപതുകളുടെ ആരംഭത്തിൽ കമലിന്റെ തന്നെ ഗുരു കെ എസ് സേതുമാധവൻ ഇതിലും ഭംഗിയായി, ശക്തമായി ഈ ഒരു പ്രമേയം അവതരിപ്പിച്ച സിനിമ ആയിരുന്നു ഓപ്പോൾ. അവിടെയും നായകന്റെ മഹാമനസ്കത ഉയർന്ന് തന്നെ നിൽക്കുന്നുണ്ടെങ്കിലും ആ കാലത്തെ ഒരു സിനിമഭാഷ വെച്ച് അതൊരു ഗംഭീര സംഭവം ആയിരുന്നു. അതിന് മുൻപ് അടിമകളിലും തന്നെ ചതിച്ചവനെ വേണ്ടെന്ന് പറയുന്ന പെണ്ണിനെ നമ്മൾ കണ്ടിട്ടുണ്ട്. ഐ വി ശശിയുടെ “അവളുടെ രാവുകൾ” ഈ വിഷയത്തെ നല്ല രീതിയിൽ explore ചെയ്ത സിനിമ ആയിരുന്നു. റേപ്പ് എന്നത് ആ പെൺകുട്ടിയുടെ ജീവിതം അവസാനിപ്പിച്ചു നായകന് പ്രതികാരം ചെയ്യാനുള്ള ഒരുപാടിയാണെന്ന് കാണിച്ച ഒരുപാട് സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ആ രാത്രി, കാലാൾപ്പട തുടങ്ങി അനേകമനേകം ഉദാഹരണങ്ങൾ നിരത്താണ് കഴിയും. ഇതിന് അപവാദങ്ങൾ എന്ന് പറയാവുന്ന ചില സിനിമകളാണ് “പുതിയ നിയമം”, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ സിനിമകൾ.

മറ്റൊരുവന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കാണുന്ന മഹാനായ നായകനെ കാണിക്കാൻ (മുന്നേറ്റം, പൊന്നും പൂവും), പ്രതികാരംദാഹിയായ നായകനെയും, നായികയേയും കാണിക്കാനുള്ള ഉപാധിയായുമൊക്കെ ഈ പരിശ്ശുദ്ധി ഫാക്ടർ ഉപയോഗിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു ആദ്യദിവസം തന്നെ രോഗിയാകേണ്ടി അല്ലെങ്കിൽ മരിക്കേണ്ടി വന്ന എത്ര ഭർത്താക്കന്മാരുടെ പരിശുദ്ധകളായ ഭാര്യമാരെ (ചന്ദ്രോൽസവം, ഉസ്താദ്, സർവ്വകലാശാല, മാമ്പഴക്കാലം) കണ്ട് നമ്മൾ ഒരു നെടുവീർപ്പോടെ സമാധാനിച്ചിട്ടുണ്ട്.

സ്ത്രീശാക്തീകരണം, പരിശുദ്ധി തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ രീതി അവലംബിച്ച ഒരു എഴുത്തുക്കാരനാണ് എം ടി. വടക്കൻ വീരഗാഥ പോലുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, പരിണയം പോലുള്ള സിനിമകൾ അതിന് അപവാദമാണ്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച സിനിമയിലൊക്കെ അദ്ദേഹം നായികയോട് സഹതാപം കാണിക്കുന്നുണ്ടെങ്കിലും അവസാനം എത്തുമ്പോൾ യാഥാസ്ഥിതികൻ ആകുന്നുണ്ട്. സീമയുടെ കഥാപാത്രത്തിന്റെ ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്യുന്ന മമ്മൂട്ടിയുടെ അക്ഷരത്തിലെ കഥാപാത്രം പിന്നെയും അവൾക്ക് ബാക്കിയാകുന്നത് ആരാധനയാണ്. (അദ്ദേഹത്തിന്റെ തന്നെ ആത്മകഥ എന്ന് പറയപ്പെടാവുന്ന സിനിമയെന്ന് പലരും നിരീക്ഷിച്ചിട്ടുള്ള സിനിമ കൂടിയാകുമ്പോൾ അദ്ദേഹം അതിലൂടെ പറയാതെ പറഞ്ഞ് വെക്കുന്ന രാഷ്ട്രീയം ക്ലിയറാണ്.) ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ കിടക്ക പങ്കിടേണ്ടി വരുന്ന അതേ ദിവസം തന്നെ aഅയാളുടെ കൂടെയുംകിടക്ക പങ്കിടാൻ അറപ്പ് തോന്നുന്നു എന്ന് പറയുന്നിടത്ത് ഈ പരിശുദ്ധി ഫാക്റ്ററിന്റെ മറ്റൊരു തലം കാണാം. അനുബന്ധം പോലുള്ള സിനിമകളിലും പുള്ളി കുഞ്ഞുള്ള നായികയെ സ്വീകരിക്കാൻ മനസ്സുള്ള നായകനെ കാണിക്കുന്നുണ്ട്. സിബി മലയിൽ – ലോഹിതദാസ് ടീമിന്റെ ദശരഥം ഈ പരിശുദ്ധി എന്ന വിഷയത്തെ മൊത്തത്തിൽ കൊന്ന് കൊല വിളിച്ച സിനിമയാണെന്ന് പറയാം. അതേ ടീം മുരളിയോടൊപ്പം ഒന്നിച്ചപ്പോൾ കിട്ടിയ മറ്റൊരു മികച്ച സിനിമാനുഭവം ആയിരുന്നു വളയം.

രണ്ടാനച്ഛൻ ബലാൽസംഘം ചെയ്ത സോഫിയയെ ലോറിയിൽ കയറ്റി പോകുന്ന സോളമനും, ദുഷ്ടനായ ഭർത്താവിന്റെ പീഡനം സഹിക്കാതെ ലൂയിസിന്റെ കൂടെ പോകുന്ന മേരിക്കുട്ടിയും, ബലാൽസംഘം ചെയ്യപ്പെട്ടും തന്റെ കരിയറിൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ച് അവസാനം വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന കാട്ടുക്കുരങ്ങിലെ നായികയും ഒക്കെ ചുരുക്കം കാണുന്ന ഒരു കാഴ്ച്ച മാത്രമാണ്. കാതോട് കാതോരം ചെയ്‍ത ഭരതന് തന്നെ ദേവരാഗത്തിൽ എത്തിപ്പെടുമ്പോൾ എത്രത്തോളം കോംപ്രമൈസ് ചെയ്യേണ്ടി വന്നു എന്ന് നമ്മൾ കണ്ടതാണ്. പക്ഷേ എൺപതുകളിൽ തന്നെ ഭരതൻ ചെയ്ത മർമ്മരം കുട്ടിയുള്ള നായികയെ നായകൻ കല്ല്യാണം കഴിപ്പിക്കുന്ന മറ്റൊരു സിനിമയാണ്, അതും സ്വജാതിയിൽ പെടാത്ത നായികയെ. ഐ വി ശശി വർണ്ണപകിട്ട്, ആവനാഴി തുടങ്ങിയ സിനിമകളിലൊക്കെ വേശ്യയായ നായികയെ ഭാര്യയാക്കുന്ന നായകനെ കാണിക്കാൻ ധൈര്യം കാണിച്ചിട്ടുള്ള ഒരു സംവിധായകൻ ആണ്. വർത്തമാനകാലം എന്ന സിനിമയിലും നല്ലൊരു പരിധി വരെ ശശി ഇത് സംവദിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതേ ഐ വി ശശിയുടെ ഈ നാട്, 1921 പോലുള്ള സിനിമകളിലൊക്കെപരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജീവൻ കളഞ്ഞ നായികമാരെ കാണാം.

അനുഭൂതിയിലൊക്കെ എത്തുമ്പോഴേക്കും അദ്ദേഹം കുറച്ച് പരിശുദ്ധി വിശ്വാസി ആയിട്ടുണ്ടെന്ന് അനുമാനിക്കേണ്ടി വരും. അഭിമന്യുവിൽ വേശ്യയായ നായികയെ സ്വീകരിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെ പ്രിയദർശൻ കാണിക്കുന്നുണ്ട്.(അവൾക്ക് താലി വാഴത്തത് കൂടി കൊണ്ടാണ് ഹരിയണ്ണ കൊല്ലപ്പെടുന്നത്എന്ന റഫറൻസ് വേണ്ടായിരുന്നു എന്നൊരു തോന്നൽ ഇപ്പോഴുമുണ്ട്). എന്തായാലും മലയാളസിനിമയിൽ ആ ഒരു രീതിയിൽ പരിശുദ്ധിയെ ഒരു പരിധി വരെ ബ്രേക്ക്‌ ചെയ്ത തൊണ്ണൂറുകൾക്ക് മുൻപുള്ള പ്രധാനികൾ സേതുമാധവനും, ഭരതനും, പദ്മരാജനും, ഐ വി ശശിയുമൊക്കെ തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഇന്നലെ ബാംഗ്ലൂർ ഡേയ്‌സ് കണ്ടപ്പോൾ ചുമ്മാ ഓർത്തൊരു കാര്യമാണ്. അതിൽ നിത്യയുടെ കഥാപാത്രം മരിക്കുന്നതിന് പകരം ഫഹദിന്റെ കഥാപാത്രം മരിച്ച്, നിത്യ ഇത് പോലെ ടൊവിനോയെ (അല്ലെങ്കിൽ ആ താരപദവിയിലുള്ള ഒരാളെ) പോലെ ഒരാളെ കല്ല്യാണം കഴിക്കുന്ന രീതിയിൽ കഥ പോകുകയാണെങ്കിൽ എങ്ങനെ ഇരിക്കുമെന്ന്‌? ഇതിൽ ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാൽ പരിശുദ്ധി നഷ്ടപ്പെട്ട ആണിനെ സ്വീകരിക്കുന്ന പെണ്ണെന്ന് പറയുന്നത് വളരെ കോമൺ ആണെന്ന് ഉള്ളതാണ്. ആണുങ്ങൾക്കെന്താ പരിശുദ്ധി വേണ്ടേ?

*****

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ