നാരദൻ – കാലം ആവശ്യപ്പെടുന്ന സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
345 VIEWS

നാരദൻ – കാലം ആവശ്യപ്പെടുന്ന സിനിമ.

നാരദൻ റിവ്യൂ – Aneesh Nirmalan

“Our understanding of what is really ‘newsworthy’ is a misunderstanding.” – Louis Yako
ചാനൽ ചർച്ചകളും, TRP റേറ്റിങ്ങും വലിയൊരു വിഷയമായി മാറുന്ന ഈ കാലഘട്ടത്തിൽ “നാരദൻ” എന്ന സിനിമയുടെ പ്രസക്തി വളരെ വലുതാണ്. ദേവന്മാർക്കും, അസുരന്മാർക്കും, എന്തിന് ദൈവങ്ങൾക്ക് വരെ വാർത്തകൾ എത്തിച്ചു കൊടുക്കുന്ന നാരദനെ നമ്മുക്ക് എല്ലാവർക്കും അറിയാം. പക്ഷേ, ഇത് ചന്ദ്രപ്രകാശ് എന്ന നവയുഗ ചാനൽ നാരദന്റെ കഥയാണ്. ടൊവിനോ തോമസ് സി പി എന്ന ചന്ദ്രപ്രകാശായി നിറഞ്ഞാടുമ്പോൾ പലപ്പോഴും അയാളിൽ നിങ്ങൾ ഉത്തരേന്ത്യൻ സ്വാമിയേയും, ദക്ഷിണേന്ത്യൻ കുമാരനേയുമൊക്കെ കാണാൻ കഴിയും. പണത്തിനും, പ്രശസ്തിക്കും വേണ്ടി മീഡിയ എന്ന ഫോർത്ത് എസ്റ്റേറ്റിനെ വ്യഭിചരിക്കുന്ന നവയുഗ മാദ്ധ്യമഭീമന്മാരെ വളരെ വ്യക്തമായി ഈ സിനിമയിൽ വരച്ചിട്ടുണ്ട്.

മറ്റുള്ളവന്റെ അടിവസ്ത്രത്തിനടിയിൽ വരെ ക്യാമറ വെച്ച് ന്യൂസ്‌ കണ്ടെത്തുന്നവരുടെ ഒപ്പം തന്നെ ഷറഫുദ്ദീൻ ചെയ്ത കഥാപാത്രത്തെ പോലെയുള്ള നല്ല മാദ്ധ്യമപ്രവർത്തകരേയും ആഷിഖ് അബു നാരദനിലൂടെ കാണിക്കുന്നുണ്ട്. ഇവിടെ സി പി പോലും സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് തെറ്റുകളിലേക്ക് വലിച്ച് എറിയപ്പെടുന്ന രക്തസാക്ഷിയാണ്. അന്ന ബെൻ, രഞ്ജി പണിക്കർ, രാജേഷ് മാധവൻ, കുഞ്ചൻ, വിജയകുമാർ പ്രഭാകരൻ, നവാസ് വള്ളിക്കുന്ന്, ജാഫർ ഇടുക്കി, ലുക്മാൻ അവറാൻ, രഘുനാഥ് പലേരി, വിജയരാഘവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, റാഫി, ജോയ് മാത്യു, ജയരാജ്‌ വാരിയർ, ഉമേച്ചി എന്ന Achinthya Chinthyaroopa തുടങ്ങി ഒരു വലിയ താരനിര ഇതിലുണ്ട്. ഇന്ദ്രൻസ് ചെയ്യുന്ന കഥാപാത്രത്തിന് ഈ സിനിമയിൽ നിർണ്ണായകമായ പങ്കുണ്ട്. വളരെ നല്ലൊരു മെസ്സേജ് ആ കഥാപാത്രത്തിലൂടെ കൺവേ ചെയ്യുന്നുമുണ്ട്.

നാരദൻ ഒരു മാസ്സ് മൂവിയല്ല. പറയാനുള്ളത് പറഞ്ഞ് വെച്ച് പോകുന്ന റിയലിസ്റ്റിക് സിനിമയാണ് നാരദൻ. ഭീഷ്മപർവ്വം എന്ന കൊടുങ്കാറ്റിൽ ഈ നാരദൻ മുങ്ങി പോകുന്നുണ്ട്. ഒരു പക്ഷേ OTT റിലീസ് വരുമ്പോൾ ഈ നാരദനെ കുറിച്ച് ഒരുപാട് ചർച്ചകൾ ഉണ്ടാകും എന്നുറപ്പാണ്. ഇതിന്റെ പോരായ്മ എന്ന് പറഞ്ഞാൽ ഇങ്ങനെ ഒരു വിഷയത്തിൽ വരുന്ന ഒരു ലാഗ് ആണ്. ടൊവിനോയുടെ കഥാപാത്രത്തിന്റെ മാറ്റം കഴിഞ്ഞ് ഒരു 15 മിനിറ്റ് തൊട്ട് പിന്നെ അങ്ങോട്ടുള്ള ഒരു 30-45 മിനിറ്റുള്ള ചടുലത ആദ്യ 30-45 മിനിറ്റ് നില നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

ജാതിചിന്ത, കപടസദാചാരവാദങ്ങൾ, സാംസ്‌ക്കാരികചിന്തകളുടെ പേരിലുള്ള വിധിയെഴുത്തുകൾ, തുടങ്ങി നിയമത്തിനും മുകളിൽ ആണ് താങ്കളെന്നുള്ള സ്വാമി തൊട്ട് കുമാരൻ വരെയുള്ള മീഡിയ പ്രഭുക്കന്മാരുടെ അഹങ്കാരത്തിന്റെ മുഖത്തേക്കുള്ള ഒരു നീട്ടിത്തുപ്പാണ് ആണീ സിനിമ. “റൺ ബേബി റൺ”, “സ്വ. ലേ” എന്ന സിനിമകളെക്കാളൊക്കെ മുകളിൽ കൂടെ ഈ സിനിമ നിന്നേനെ. കുറച്ച് കൂടെ ശക്തമായ തിരക്കഥ (ജേർണലിസ്റ്റ് കൂടിയായ ഉണ്ണി ആറിൽ നിന്നും കുറേ കൂടി പ്രതീക്ഷിച്ചത് കൊണ്ടാകാം), വികലമായ ചില ചാനൽ ചർച്ച സ്പൂഫുകൾ ഒഴിവാക്കുക, ഡീറ്റെയിലിങ്ങിലേക്ക് പോകുമ്പോൾ ടൊവിനോക്ക് ഉണ്ടാകുന്ന സ്വാമി സ്പൂഫ് എഫക്ട്, ആദ്യ പകുതിയിലെ ലാഗ് കുറക്കുക തുടങ്ങി കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ കണ്ണടച്ച് 5/5 കൊടുക്കാമായിരുന്ന സിനിമ ആയി മാറിയേനെ “നാരദൻ”.

ശക്തമായ മെസ്സേജ് പറഞ്ഞിട്ട് പോലും മേൽപ്പറഞ്ഞ കാര്യങ്ങൾ മിസ്സായി എന്ന് തോന്നുന്നത് കൊണ്ട് തത്ക്കാലം 3.75/5 നൽകി ഈ കുറിപ്പ് ഗാന്ധിജി പറഞ്ഞ ആ വാക്കുകൾ സ്മരിച്ച് കൊണ്ട് അവസാനിപ്പിക്കുന്നു.
“The press is called the Fourth Estate. It is definitely a power, but to misuse that poeer is criminal.”

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ