“ഗാർഡിയൻ” ആരും കൈവയ്ക്കാത്ത മോഡൽ കുറ്റാന്വേഷണകഥ

87

Aneesh Nirmalan

“There are 4 kinds of homicide: felonious, excusable, justifiable, and praiseworthy.” – Ambrose Bierce
ഒരു മർഡർ മിസ്റ്ററി ഫിലിം ചെയ്യുമ്പോൾ ഏറ്റവും വലിയ risk എന്താണെന്ന് വെച്ചാൽ ഈ ചട്ടക്കൂടുകളിലുള്ള ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. പൊതുവേ ഈ ഴോണറിലുള്ള സിനിമകൾ ചെയ്യുമ്പോൾ പാലിക്കേണ്ട, അല്ലെങ്കിൽ പിന്തുടരേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ നമ്മുക്കൊന്ന് നോക്കാം:

Guardian malayalam movie review Archives - Divya Bharat 🇮🇳1. കൊന്നവൻ ആരാണെന്നും, അവൻ എന്ത് കൊണ്ടാണ് കൊല്ലുന്നതെന്നും എഴുതുന്ന ആൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. “യവനിക” പോലുള്ള സിനിമയൊക്കെ നല്ല ഉദാഹരണമാണ്. അയ്യപ്പൻ കൊല്ലപ്പെട്ടോ എന്ന് നമ്മൾക്ക് അറിയില്ലെങ്കിലും, അയാളെ കൊല്ലാൻ കാരണങ്ങളുള്ള ഒരുപാട് പേരെ നമ്മുക്ക് കാണാൻ കഴിയും. “He is meant to be killed at some point” എന്ന് പ്രേക്ഷകനിലേയ്ക്ക് കൃത്യമായി എഴുത്തുക്കാരൻ convey ചെയ്യുന്നുണ്ട്. കൊല്ലാനുള്ള കാരണങ്ങളും വ്യക്തമാണ്. രോഹിണിയെയും, സഹായിയായി കൊല്ലപ്പള്ളിയെയും മുൻകൂട്ടി കണ്ട് തന്നെയാണ് ജോർജ്ജ് തിരക്കഥ ചെയ്തിരിക്കുന്നത്. അവസാനനിമിഷത്തിൽ കൂട്ടത്തിലൊരാളെ ചൂണ്ടി “ഇത് മുസാഫിർ” എന്ന് പറയുന്ന രീതി മറ്റൊന്നാണ്. ഇതിന് വേണ്ടി ചില proxy characters create ചെയ്യുന്നത് മറ്റൊരു ഓപ്ഷനാണ്.

  1. കൊല്ലാൻ ഒരുപാട് “motive ഉള്ള characters”നെ സിനിമകളിൽ വെയ്ക്കുന്നത് നല്ലതായിരിക്കും. മരിക്കപ്പെടുന്നയാൾ സെലിബ്രിറ്റിയോ, ഒരു ക്രിമിനൽ ബാക്ക്ഗ്രൗണ്ടോ ഉള്ള ആളാണെങ്കിൽ അത് എളുപ്പമായിരിക്കും. ഇതിന്റെ നല്ലൊരു ഉദാഹരണം നമ്മുക്ക് കാണാൻ കഴിയുന്ന ഒരു സിനിമയാണ് “ജാഗ്രത”. അതിൽ അശ്വതി എന്ന സെലിബ്രിറ്റിയെ കൊല്ലാൻ ശക്തമായ കാരണങ്ങളുള്ള ഒന്നിൽ കൂടുതൽ ആൾക്കാരെ കാണാം.

Guardian (2021 Film) - Malayalam Movie Directed By Prof. Satheesh Paul3. കൊല plan ചെയ്യാൻ ശരിക്കും ബുദ്ധിയുള്ള ഒരു background, അല്ലെങ്കിൽ അത് മറച്ച് വെക്കാൻ കഴിയുന്ന ഒരു status ലെവലിലുള്ള ഒരു വ്യക്തിയെ murderer ആയി place ചെയ്യുന്നത് നന്നായിരിക്കും. “അതെന്താ simple ആയി കൊല ചെയ്യുന്ന സാധാരണക്കാരനെ നിങ്ങൾക്ക് ഇഷ്ടമല്ലേ?” എന്നാണെങ്കിൽ അതിന്റെ മറുപടിയാണ് ദൃശ്യം എന്ന സിനിമ. ഒരു awareness ഉള്ള സാധാരണക്കാരനും ഇതെല്ലാം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ഒരു സിനിമയായിരുന്നു അത്.

  1. കുറച്ച് abnormalities ഉള്ളൊരു investigating officer എന്നത് നല്ലൊരു ഓപ്ഷനാണ്. Womanizer ആയ, അല്ലെങ്കിൽ കുടുംബപ്രശ്നങ്ങളുള്ള, അല്ലെങ്കിൽ മദ്യപാനിയായ internal conflicts ഉള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെന്നത് നല്ലൊരു ആശയമായിരിക്കും. “Memories”, “Grandmaster” പോലുള്ള സിനിമകളിലൊക്കെയുള്ള കഥാപാത്രങ്ങൾ നല്ല ഉദാഹരണങ്ങളാണ്.
  2. സംശയിക്കുന്നവരെ നിരത്തി, ഡിറ്റക്ടീവിനെ കൊണ്ട് തന്നെ പ്രതിയെ കണ്ട് പിടിപ്പിക്കുന്ന നിയമം പിന്തുടരേണ്ടതാണ്. മരിക്കുന്നയാളെ ഒന്നുകിൽ ആരംഭത്തിൽ തന്നെയോ, അല്ലെങ്കിൽ കഥയുടെ ആദ്യത്തെ 30-45 മിനിറ്റിനുള്ളിൽ തന്നെയോ തീർക്കുന്നതാണുത്തമം.
  3. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്ന മറ്റൊരു രീതിയുണ്ട്.കൊല്ലപ്പെടുന്നവൻ മരിക്കാനുള്ള കാരണവും, കൊന്നതാരാണെന്നുമൊക്കെ വളരെ ക്ലിയറായി ആദ്യമേ കാണിച്ച് തരും. ആരും പെട്ടെന്ന് കൈ വെക്കാൻ ധൈര്യപ്പെടുന്ന ഒരു രീതിയല്ല അത്. മുകളിൽ പറഞ്ഞ ഒന്നാമത്തെയും, മൂന്നാമത്തെയും റൂളുകൾ മാത്രം പിന്തുടർന്ന് കുറ്റാന്വേഷണത്തിൽ focus ചെയ്യുന്ന ഒരു രീതി. വളരെ എളുപ്പത്തിൽ പാളി പോകാവുന്ന ഒരു attempt. പക്ഷേ, ഇതിനെ വളരെ successful ആയി implement ചെയ്ത ഒരു സിനിമ കാണണമെങ്കിൽ പെട്ടെന്ന് തന്നെ prime reels download ചെയ്യുക. അവിടെ പ്രൊഫസ്സർ സതീഷ് പോൾ സംവിധാനം ചെയ്ത “ഗാർഡിയൻ” കാണുക.

My rating: 3.5/5