പോണ്ടിച്ചേരിയിൽ നിന്നും കേരളത്തിന് ചിലതു പഠിക്കാനുണ്ട് !
കഴിഞ്ഞ 65 വർഷം ആയി പുതുച്ചേരി ഭരിച്ചത് കോൺഗ്രസ് ആണ്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു എംഎൽഎ പോലും ഇല്ല. കിട്ടിയ വോട്ട് ശതമാനം 2.4 % മാത്രം. എന്നിട്ടും കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കു വാങ്ങി സർക്കാരിനെ ബി ജെ പി താഴെ ഇറക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് നേരിട്ടത് പിസിസി പ്രസിഡന്റ് എ. നമഃശിവായത്തിന്റെ നേതൃത്വത്തിൽ ആണ്. എന്നാൽ ഡൽഹിയിലെ അടുക്കള സ്വാധീനം ഉപയോഗിച്ച് വി നാരായണസ്വാമി മുഖ്യമന്ത്രി ആയി. ഇതുണ്ടാക്കിയ ഗ്രൂപ്പ് തർക്കം രൂക്ഷമായതോടെ എ. നമഃശിവായം ബി ജെ പി യിലേക്ക് കൂറ് മാറി. കൂടെ വിശ്വസ്തൻ ദീപന്തയനും പോയി. പിന്നാലെ ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു, കാമരാജ് നഗർ എംഎൽഎ ജോൺ കുമാർ എന്നിവരും മറുകണ്ടം ചാടി. ഇതിനു പുറമെ അച്ചടക്ക നടപടി നേരിട്ട 13 സംസ്ഥാന ജനറൽ സെക്രട്ടറിമാരും മറുകണ്ടം ചാടി. വിശ്വാസ വോട്ടെടുപ്പിന് മുന്നേ രണ്ടു കോൺഗ്രസ് എംഎൽഎമാർ കൂടി കൂറ് മാറിയതിനാൽ കോൺഗ്രസ് സർക്കാർ നിലംപതിച്ചു.
എന്താണ് കേരളം പഠിക്കേണ്ട പാഠം ???
കേരളത്തിലും സമാനസ്ഥിതി ആണ് കോൺഗ്രസിൽ. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു പോലെ മുഖ്യമന്ത്രി കസേരയിൽ കണ്ണുംനട്ട് ഇരിക്കുവാണ്. യു ഡി എഫ് ജയിക്കാൻ സാധ്യത വിരളം ആണേലും, ജയിച്ചാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകാൻ ആണ് സാധ്യത. അതോടെ സംഘപരിവാർ ചായ്വുള്ള രമേശ് ചെന്നിത്തലയും കൂടെ കുറച്ചു എംഎൽഎമാരും ബിജെപിയിലേക്ക് കൂട് മാറിയേക്കും. അങ്ങനെ കോൺഗ്രസിലെ ഒരു ഗ്രൂപ്പിനെ മൊത്തമായി വിലയ്ക്കെടുത്തു ബിജെപി മുഖ്യപ്രതിപക്ഷകക്ഷി ആകും. മുഖ്യമന്ത്രി പറഞ്ഞ പോലെ, ബി ജെ പിക്ക് വാങ്ങാൻ ഉള്ള സാധന സാമഗ്രിയായി ഇന്ത്യയിലെ കോൺഗ്രസ് എന്നേ മാറിയിരിക്കുന്നു. ജനാധിപത്യ മതേതര കേരളം കരുതിയിരിക്കേണ്ടതുണ്ട്.