Connect with us

experience

മുലപ്പാൽ വിൽപനക്ക്!

ഒരു ശനിയാഴ്ച.അപരിചിതമായ മൊബൈൽ നമ്പറിൽ നിന്നും 4 തവണ കാൾ വന്നു. അഞ്ചാമത്തെ തവണയും അതേ നമ്പറിൽ നിന്നും കാൾ വന്നപ്പോൾ ഞാൻ കാൾ എടുത്തു. ആരാ?

 54 total views

Published

on

Aneesh Omana Raveendran

മുലപ്പാൽ വിൽപനക്ക്!!!!

ഒരു ശനിയാഴ്ച.അപരിചിതമായ മൊബൈൽ നമ്പറിൽ നിന്നും 4 തവണ കാൾ വന്നു. അഞ്ചാമത്തെ തവണയും അതേ നമ്പറിൽ നിന്നും കാൾ വന്നപ്പോൾ ഞാൻ കാൾ എടുത്തു. ആരാ? ഞാൻ ചോദിച്ചു. ഞാൻ വിവേക് ആണ്, ഒരു പതിഞ്ഞ സ്വരം ആയിരുന്നു. അളിയാ, നി ഇപ്പോൾ എവിടെ? 10 വര്ഷത്തോളമായില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്, ഞാൻ പറഞ്ഞു. വിവേക് സ്കൂൾ കാലഘട്ടം മുതൽ എന്റെ സുഹൃത്ത് ആണ്. ഡാ, ഒരു സഹായം വേണം, വിവേക് പറഞ്ഞു നിറുത്തി. എന്താ വേണ്ടത് നി പറ., ഞാൻ പറഞ്ഞു.
ഡാ മുലപ്പാൽ കൊടുക്കുന്ന ആരേലും അറിയോ? വിവേക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
മുലപാലോ? മനസിലായില്ല.

ഡാ എനിക്ക് കുഞ്ഞു ജനിച്ചിട്ട്, ഇന്നേക്ക് പത്തു ദിവസം ആയി. വൈഫിന്റെ വീട്ടുകാർക്ക് ഒരേ നിർബന്ധം ഞങ്ങളുടെ കുഞ്ഞിന് മൂന്നു ദിവസം എങ്കിലും മുലപ്പാൽ കൊടുക്കണം എന്ന്. വൈഫിന് ആണേൽ പാലും ഇല്ല. ആരേലും നിനക്കു അറിയോ, ഈ മുലപ്പാൽ ഒക്കെ കൊടുക്കുന്നവരെ? വിവേക് ചോദിച്ചു.
അളിയാ അങ്ങനെ കൊടുക്കുന്നവരെ ഒക്കെ കണ്ടുപിടിക്കാൻ പാടാണ്. ഞാൻ ഒന്നും നോക്കട്ടെ, നിന്നെ ഞാൻ തിരികെ വിളിക്കാം. ഞാൻ ഫോൺ വച്ചു.

മനസിൽ ആരുടെയും മുഖം തെളിയുന്നില്ല, ആരെ വിളിക്കും, “സുകുമാരൻ ചേട്ടൻ”, മനസിൽ ദൈവത്തെ പോലെ ആ മുഖം തെളിഞ്ഞു. ഞാൻ ഫോൺ എടുത്തു സുകുമാരൻ ചേട്ടനെ വിളിച്ചു, വിഷയം അവതരിപ്പിച്ചു. സൂക്ഷമമായി കേട്ടത്തിനു ശേഷം, നി കുഞ്ഞുമായി ഹോസ്‌ലിറ്റലിൽ വരു. നമുക്ക് ആളെ ഒപ്പിക്കാം.

ഞാൻ വിവേകിനെ വിളിച്ചു, നി കുഞ്ഞുമായി ഹോസ്പിറ്റലിൽ വാ, ആളെ റെഡി ആക്കി. ഫോണിൽ കൂടി തന്നെ എനിക്ക് അവന്റെ സന്തോഷം എത്രത്തോളം ആണെന്ന് മനസിലായി.ഞാൻ നേരെ ഹോസ്പിറ്റലിൽ പാർക്കിങ് സ്ഥലത്തു എത്തി, വൈകാതെ വിവേകും കുഞ്ഞുമായി എത്തി. കൂടെ വൈഫും ഉണ്ട്. വേറെ ആരെയും കൂട്ടരുത് എന്നും ഞാൻ ഞാൻ പറഞ്ഞിട്ടിണ്ടായിരുന്നു. ഞാൻ സുകുമാരൻ ചേട്ടനെ വിളിച്ചു. ചേട്ട ഞങ്ങൾ എത്തി. ഇവിടെ പാർക്കിങ്ങിൽ ഉണ്ട്. കുഞ്ഞും ഉണ്ട്. ഞാൻ പറഞ്ഞു.

നിങ്ങൾ അവിടെ നില്ക്കു, നിന്നെ ഒരു നമ്പറിൽ നിന്നും ഒരു സ്ത്രീ വിളിക്കും, അവരുമായി സംസാരിച്ചാൽ മതി. ആ സ്‌ത്രീ സഹായിക്കും. സുകുമാരൻ ചേട്ടൻ പറഞ്ഞു.അധികം വൈകാതെ എനിക്ക് ആ കാൾ വന്നു. ഞാൻ പാർക്കിങ്ങിൽ ഉണ്ട് എന്ന് പറഞ്ഞു. ആ സ്ത്രീയും പാർക്കിങ്ങിൽ എത്തി. ഞാൻ ആണ് സംസാരിച്ചത്. ചേച്ചി ഒന്നു സഹായിക്കണം. ജനിച്ചിട്ട് 10 ദിവസം ആയ കുഞ്ഞാണ്. അമ്മക്ക് പാലില്ല, വീട്ടുകാർക്ക് ഒരേ നിർബന്ധം കുഞ്ഞിന് കുറച്ചു മുലപ്പാൽ കൊടുക്കണം എന്ന്. ചേച്ചി ഈ കുഞ്ഞിന് പാൽ കൊടുത്തു സഹായിക്കാമോ? ഞാൻ ചോദിച്ചു.

Advertisement

കുഞ്ഞെവിടെ?, ആ സ്‌ത്രീ ചോദിച്ചു.ഞാൻ കാറിനുള്ളിലേക്കു ചൂണ്ടി കാണിച്ചു. ആ സ്ത്രീ കാർ തുറന്നു അകത്തു കയറി. മുലപ്പാൽ കൊടുക്കുവാൻ തുടങ്ങി. ഞാനും വിവേകും പുറത്തു നിൽപ്പുണ്ടായിരുന്നു.
ഡാ, എത്ര രൂപ കൊടുക്കണം, വിവേക് ചോദിച്ചു.ഞാൻ ഒന്ന് പുഞ്ചിരിച്ചു, നി കയ്യിൽ ഉള്ളത് എന്താണ് എന്ന് വച്ചാൽ കൊടുക്കു. പക്ഷെ ഒട്ടും കുറയ്ക്കരുത്. “വില ഒരിക്കലും പറയാൻ കഴിയാത്ത ഒന്നാണ് ആ സ്‌ത്രീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്”. ഞാൻ പറഞ്ഞു.

20 മിനിറ്റ് കഴിഞ്ഞു. ആ സ്ത്രീ കാറിനു പുറത്തിറങ്ങി. അവർ ഒന്നു പുഞ്ചിരിച്ചു. ഞാൻ പോകുവാണ്. എപ്പോൾ വേണേലും കുഞ്ഞിനെ കൊണ്ട് വരു, ഞാൻ പാൽ കൊടുക്കാം. ആ സ്ത്രീ പറഞ്ഞു.
വിവേക് പതിയെ പേഴ്സ് കയ്യിൽ എടുത്തു. കാറിന്റെ ഉള്ളിൽ നിന്നും വിവേകിനെ ഭാര്യ വിളിച്ചു.
ചേട്ടാ, ഒന്നും വേണ്ട.
താങ്ക്സ് ചേച്ചി. വിവേകിന്റെ ഭാര്യ പറഞ്ഞു.
ആ സ്ത്രീ ചിരിച്ചു കൊണ്ട് തിരികെ പോയി.
ചേട്ടാ, അവർ കാശ് ഒന്നും മേടികില്ല എന്നു പറഞ്ഞു. വിവേകിന്റെ ഭാര്യ പറഞ്ഞു.
ഞാൻ ആ സ്ത്രീയുടെ ഫോൺ നമ്പർ വിവേകിന് കൈമാറി. ഞങ്ങൾ തിരികെ വീട്ടിലേക്കു പോയി.
ഏകദേശം 20 ദിവസത്തോളം ആ കുഞ്ഞിന് അവർ പാൽ നൽകി.
ആ സ്‌ത്രീക്ക് നന്ദി.

വൽക്കഷ്ണം-ഒരിക്കലും ഇതു നടന്ന ഹോസ്‌പിറ്റൽ ഏതാണെന്ന് ഞാൻ പറയില്ല.

 55 total views,  1 views today

Advertisement
Entertainment28 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement