Connect with us

പത്രോസിന്റെ ഭാര്യ വിളമ്പിയ കപ്പയുടെയും മീൻ കറിയുടെയും നന്ദി പോലും ഇഎംഎസ് കാണിച്ചില്ല

1946-ൽ നടന്ന പുന്നപ്ര-വയലാർ സമര ആക്ഷൻ കമ്മിറ്റിയുടെ കൺവീനറും തിരുവിതാംകൂർ കമ്മ്യണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു വെറും മൂന്നാം ക്ലാസുകാരനായ

 318 total views

Published

on

ആയകാല കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കെ.വി.പത്രോസിനെ കുറിച്ച് Aneesh Plankamon എഴുതിയത്

കെ.വി.പത്രോസ്

1946-ൽ നടന്ന പുന്നപ്ര-വയലാർ സമര ആക്ഷൻ കമ്മിറ്റിയുടെ കൺവീനറും തിരുവിതാംകൂർ കമ്മ്യണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു വെറും മൂന്നാം ക്ലാസുകാരനായ പത്രോസ്. നൂറ് കണക്കിന് ജനങ്ങൾ യന്ത്രതോക്കിന് മുൻപിൽ ചത്തുവീണ ആ സമരത്തിന്റെ ഡിക്ടേറ്ററായി പാർട്ടി തിരഞ്ഞെടുത്തത് ഈ കുന്തക്കാരൻ പത്രോസിനെയായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ശ്രീ. കെ. വി. പത്രോസ്. തിരുവിതാംകൂർ കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെയും രണ്ടാമത്തെയും സെക്രട്ടറിയായിരുന്നു ശ്രീ പത്രോസ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ നയിച്ച ഒരു നേതാവാണെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം വിസ്മൃതിയിൽ ആണ്ടു പോയി. കുന്തക്കാരൻ പത്രോസ് എന്നും കേരള സ്റ്റാലിൻ എന്നും അറിയപ്പെട്ടു.

പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍ പത്രോസിനെ ആരും  അനുസ്മരിക്കാറില്ല |ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വർഷം നീണ്ടു നിന്ന കാർഷിക തൊഴിലാളി സമര വിജയത്തിന് ശേഷം 1938 ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി സമരത്തിന് നേതൃത്വം . പുന്നപ്ര വയലാർ സമരനായകൻ കുന്തക്കാരൻ പത്രോസ്സിനോട് കമ്യൂണിസ്റ്റ് മാടമ്പിമാർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും ചരിത്ര സത്യങ്ങൾ അഥവാ ചരിത്രവിസ്‌മൃതിയുടെ കാര്യകാരണങ്ങൾ.
1938 ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയത് കയർ ഫാക്ടറി തൊഴിലാളി നേതാവ് സ്റ്റാലിൻ പത്രോസ് എന്ന അപരനാമത്താൽ അറിയപ്പെടുന്ന കാട്ടുങ്കൽ കണ്ടത്തിൽ വള്ളുവൻ പത്രോസ് എന്ന കെ വി പത്രോസാണ്. രക്തരൂക്ഷിത സമരമായിരുന്ന പുന്നപ്ര വയലാർ സമരം. കാർഷിക തൊഴിലാളികളും മത്സ്യതൊഴിലാളികളും അപൂർവ്വം ചില ചെത്തുതൊഴിലാളികളും വാരി കുന്തമേന്തി നടത്തിയ സായുധ സമരത്തിന് നേതൃത്വം നൽകിയത് സ കെ.വി പത്രോസ് എന്ന പുലയ വംശജനായ കമ്യുണിസ്റ്റ് ആയിരുന്നു.

പത്രോസിന്റെ ചെറ്റ കുടിൽ അന്ന് പി.കൃഷ്ണപിള്ള, എ.കെ.ജി, ഇ എം എസ്, കെ ദാമോദരൻ ഉണ്ണി രാജ, ഇ.കെ നായനാർ, എൻ സി ശേഖർ തുടങ്ങിയവരുടെ അഭയകേന്ദ്രമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ അമ്മ അന്നറോസ വിളമ്പി കൊടുക്കുന്ന കപ്പയും മീൻ കറിയും ഇവർക്കേറെ പഥ്യമായിരുന്നു. തിരുവിതാംകൂറിൽ 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തി മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനുമായി ധാരണ ഉണ്ടാക്കാമെന്ന EMS ന്റെ നിർദ്ദേശത്തെ നഖശിഖാന്തം എതിർത്തതിനാൽ പതിയെ പതിയെ പാർട്ടിയുടെ കണ്ണിലെ കരടായി തീർന്ന് പുറത്താക്കപ്പെടുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് പത്രോസ്. പാർട്ടിയുടെ പാർലമെന്ററി വ്യാമോഹങ്ങളെയും നയവൈകല്യങ്ങളെ പറ്റി പാർട്ടി കമ്മറ്റികളിൽ തുറന്ന് എതിർത്തു എന്നതാണ് പത്രോസിന് മേൽ ആരോപിക്കപെട്ട കുറ്റം.

അവസാന കാലത്ത് ആസ്മയുടേയും ക്ഷയരോഗത്തിന്റയും ശല്യം അധികരിച്ചെങ്കിലും ജീവൻ നിലനിർത്താൻ കമ്പനികളിൽ നിന്നും തള്ളിക്കളയുന്ന കയർ തടുക്കുകൾ വാങ്ങി കച്ചവടം നടത്തിയും മീൻ വിൽപന നടത്തിയും ആന്ധ്രയിൽ നിന്നം ചെറുനാരങ്ങയും മാങ്ങയും വരുത്തി അച്ചാർ ആക്കി വിൽപന നടത്തി പരാജയപെട്ടപ്പോൾ ചായകട നടത്തിയും ജീവൻ നിലനിർത്താൻ പാടുപെട്ടു. എല്ലാം പൊളിഞ്ഞപ്പോൾ കുടുംബ ജീവിത ബന്ധങ്ങളും അറ്റ് പോയി. കണ്ടം വച്ച ഷർട്ടുമിട്ട് ഏന്തി വലിഞ്ഞ് നടന്നു നീങ്ങുന്ന സഖാവ് പത്രോസിന്റെ ദയനീയ രൂപം ഏവരുടേയും കണ്ണുകൾ നനയിച്ചു.

ആദ്യ കമ്യൂണീസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരം പുത്തരി കണ്ടത്തിലെ കാർഷിക വ്യവസായ പ്രദർശനം കാണാൻ മുഖ്യമന്ത്രി EMS എത്തി. ഗതികിട്ടാ പ്രേതം പോലെ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പത്രോസിന് അവിടെ കയർ ഉൽപന്നങ്ങളുടെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. ഭാര്യയും മക്കളും പാർട്ടിയും കൈ ഒഴിഞ്ഞ പത്രോസിന്റെ വയറ്റു പിഴപ്പായിരുന്നു ആ സ്റ്റാൾ.
അതിനു മുന്നിലെത്തിയ EMS അതു ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നു പത്രോസ്. അന്നത്തെ സ്പീക്കർ ശങ്കരനാരായണൻ തമ്പി കണ്ണുനീർ തുടച്ചു കൊണ്ട് കടന്നു പോയി. അതേ സ്റ്റാളിലെത്തിയ റിട്ട.ഐ ജി ചന്ദ്രശേഖരൻ നായരുടെ മനസ്സിൽ വാരി കുന്തമേന്തി തോക്കുധാരികളായ പട്ടാളക്കാർക്കു നേരെ കുതിച്ച് വരുന്ന സമര നേതാവിന്റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്. പിരിയാൻ നേരത്ത് ചന്ദ്രശേഖരൻ നായർ പറഞ്ഞു, ”ഞാനിപ്പോൾ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്. ലോൺ തരാൻ പ്രയാസമില്ല” എന്നാണ് സഖാവ് അതിന് മറുപടി പറഞ്ഞില്ല.

“താങ്കൾ ഈ മന്ത്രിസഭയിൽ ഇരിക്കേണ്ട ആളല്ലേ എന്നോർത്ത് ഒരു നിമിഷം നിന്നതാണ് ” എന്നു പറഞ്ഞ് നടന്നു നീങ്ങി.പിന്നീട് പത്രോസിന്റെ മരണവാർത്ത അറിഞ്ഞിട്ടും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ആരും എത്തിയില്ല. ആരുടേയും റീത്ത് ആ കറുത്ത കരുവാളിച്ച ദേഹത്ത് സമർപ്പിക്കപെടാൻ അനുവദിച്ചില്ല. മംഗലം ചുടുകാട്ടിൽ ആരോരും അറിയാതെ ആ വിപ്ളവ നക്ഷത്രം അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങി.ദളിതനായിരുന്ന കുന്തക്കാരൻ പത്രോസിനെ പാർട്ടി ചരിത്രത്തിൽ നിന്ന് കുഴിച്ചു മൂടിയതെന്തിന് ? പുന്നപ്ര വയലാറിൽ ആവേശം പൂണ്ടിരിക്കുന്നവരോടാണ് ചോദ്യം.

Advertisement

കുന്തക്കാരൻപത്രോസിനെ അറിയുമോ ? എകെജിയും ഇഎംഎസും കോൺഗ്രസ്സുകാർ ആയിരുന്നപ്പോൾ തിരുക്കൊച്ചിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുപ്പിടിപ്പിച്ചവൻ. എകെജി, ഇഎംഎസ്, പി കൃഷ്ണപിള്ള, കെ ദാമോദരൻ എന്നിവർക്കെല്ലാം തന്റെ കൂരയിൽ ആതിഥ്യം അരുളിയവൻ. ഒടുവിൽ ആരാലും അറിയപ്പെടാതെ ആലപ്പുഴ കാഞ്ഞിരംപാറ എസ്എൻഡിപി മംഗലം ചുടുകാട്ടിൽ വിശ്രമം കൊണ്ടവൻ. പുന്നപ്ര വയലാർ അനുസ്മരണങ്ങളിലോ പാർട്ടി സമ്മേളനങ്ങളിലോ ഓർക്കപ്പെടാത്തവൻ.ജി യദുകുലകുമാർ എഴുതിയ ‘കുന്തക്കാരനുംബലിയാടും’ എന്ന ജീവചരിത്രത്തിൽ ഇങ്ങനെ പറയുന്നു; ”മൃതപ്രായനായപ്പോൾ പത്രോസ് കൊമ്മാടി ഗുരുമന്ദിരം സെക്രട്ടറിയും പുന്നപ്ര വയലാർ സമരസഖാവുമായ രാമൻകുട്ടിയോട് പറഞ്ഞു, മരണാനന്തരം തന്നെ കമ്യൂണിസ്റ്റ് നേതാക്കളെ അടക്കം ചെയ്ത പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ അടക്കുന്നതിനു പകരം മംഗലം ചുടുകാട്ടിലേക്ക് കൊണ്ടുപോകണമെന്ന്, വലിയ ചുടുകാട്ടിൽ കിടന്ന് നേതാക്കളോട് വഴക്കിടാൻ വയ്യത്രേ. അല്പം സ്വസ്ഥത വേണമത്രേ”.

**

ലേഖനം ഇവിടെ അവസാനിക്കുമ്പോൾ John Emmanuel ഒരു മറു കുറിപ്പ് കൂടി ചേർക്കുന്നു

എഴുതുമ്പോൾ അതിനു ഉപോല്ബലകമായ തെളിവുകൾ വെക്കണം . അല്ലാതെ എഴുതാൻ നിൽക്കരുത് . 1948 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ബി ടി രണദിവയുടെ കൊൽക്കത്ത തീസിസ് അംഗീകരിക്കുന്നത് . 1947 ഇൽ കിട്ടിയത് സ്വാതന്ത്ര്യം അല്ല , ഇന്ത്യൻ സർക്കാരിനെതിരെ സായുധ കലാപം നടത്തണം എന്നതായിരുന്നു ഉള്ളടക്കം . 1950 ഇൽ ഇത് തെറ്റാണെന്നു കണ്ടു സിപിഐ പിൻവലിച്ചു , ജനാധിപത്യത്തിന്റെ ഭാഗമായി . സായുധ കലാപത്തിൽ വിശ്വസിച്ചിരുന്നവർക്ക് അത് ഉൾക്കൊള്ളാൻ ആയില്ല, അവർ പാർട്ടിയിൽ നിന്ന് അകന്നു . ചിലർ പുറത്തു പോയി . കെ വി പത്രോസ് പുന്നപ്ര വയലാർ മോഡൽ സായുധ കലാപം നടത്തി ഇന്ത്യയിൽ വിപ്ലവം നടത്തണം എന്ന് വിശ്വസിച്ചിരുന്ന ഒരു തീവ്ര കമ്മ്യൂണിസ്റ്റ് ആയിരുന്നു , അദ്ദേഹത്തിന് പാർട്ടി വിപ്ലവത്തിൽ നിന്ന് മാറി ജനാധിപത്യ പ്രക്രീയയിൽ ചേരുന്നതിനു യോജിപ്പുണ്ടായിരുന്നില്ല,കൊൽക്കത്ത തീസിസ് നടപ്പാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു പത്രോസ് . അതാണ് പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ ഉള്ള പ്രധാന കാരണം . ജാതി കാരണമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതു എന്നെഴുതിയാൽ കുഴിയിൽ നിന്ന് എണീറ്റ് വന്നു അങ്ങേരു തല്ലും . നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റ് ആയിരുന്നു , സ്വന്തം ബോധ്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ തന്റേടം ഉള്ള ആൾ .

 319 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement