താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ട് എനിക്കെന്തോ ചിരിക്കാൻ തോന്നിയില്ല. “Body shaming” എന്ന ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു കലാപരിപാടിയുടെ മറ്റൊരു വേർഷനായാണ് തോന്നിയത്. മമ്മൂട്ടി ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ടെങ്കിൽ അതയാളുടെ ജോലിയുടെ ആവശ്യകതയാണ്. മറ്റയാളിന്ന് വെള്ളിത്തിരയുടെ ഭാഗമല്ല. അത് കൊണ്ട് തന്നെ he accepted his age with grace.
എന്തും ട്രോളാക്കി മാറ്റാൻ ശ്രമിക്കുന്ന മനോരോഗത്തിന് അടിമകളായി കൊണ്ടിരിക്കുകയാണ് ഇന്നത്തെ ട്രോളോപാത്തന്മാരെന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ. ഇതിലെ ഡാനിയായി അഭിനയിച്ച വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന്ക്കയറ്റമായാണ് ഇത് കണ്ടപ്പോൾ തോന്നിയത്. മമ്മൂട്ടിയുടെ ശരീരഭംഗിയെ glorify ചെയ്ത് കാണിക്കാൻ, ഇന്ന് ജോലിയും, കുടുംബവുമായി ഒതുങ്ങി കഴിയുന്ന ഒരാളെ ഇകഴ്ത്തേണ്ട ആവശ്യമില്ല. ഇത് വെറും നിരുപദ്രവകരമായ ട്രോളല്ലേ എന്ന് ചോദിക്കുന്നവരുണ്ടെങ്കിൽ I agree to disagree. ഇതൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്ന്ക്കയറ്റം തന്നെയാണ്. ഇജ്ജാതി ട്രോളുമായിറങ്ങുന്ന സുഹൃത്തുക്കൾ ഈ ട്രോളപ്പെടുന്നവന്റെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.