Anel Meley Pani Thuli
Megha Pradeep
ചെന്നൈയിലെ സ്പോർട്സ് സ്റ്റോറിൽ ഓപ്പറേഷൻസ് മാനേജരായി മാധി ജോലി ചെയ്യുന്നു. ശരണുമായി അവളുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്..ഒരു ദിവസം അവൾ കൊടൈക്കനാലിൽ തന്റെ ടീം സ്റ്റാഫിന്റെ വിവാഹത്തിന് പോയി. അവിടെ കാഴ്ചകൾ കാണുന്നതിനിടയിൽ, അജ്ഞാതരായ മൂന്ന് ആളുകൾ അവളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നു. പിന്നീടങ്ങോട്ട് അവൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് പടത്തിൽ കാണുന്നത്..ആരാണ് മാധിയോട് ഇത് ചെയ്തത്, അവരെ നിയമപരമായി ശിക്ഷിക്കുമ്പോൾ അവൾ എന്ത് ബുദ്ധിമുട്ടുകൾ നേരിടുന്നു, എന്നിവയാണ് ബാക്കി കഥ.
ആൻഡ്രിയയുടെ പ്രകടനമാണ് സിനിമയെ മുഴുവൻ വഹിക്കുന്നത്. സന്തോഷ് നാരായണന്റെ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ശക്തി. സ്ത്രീയുടെ ശരീരം വെളിവാക്കിയാൽ, ജീവനേക്കാൾ മാനമാണ് പ്രധാനമെന്ന് പറഞ്ഞ് സ്ത്രീകളെ തളർത്തുന്ന സമൂഹത്തിന്റെ മനസാക്ഷിയെ ഉലച്ചിരിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. എന്റെ മാനം നഗ്നശരീരത്തിലല്ലെന്ന് ആൻഡ്രിയ പറയുന്ന രംഗങ്ങൾ ഗംഭീരമാണ്. മൊത്തത്തിൽ സ്ത്രീയെ കാമ വസ്തുക്കളായി കാണണമെന്ന ചിന്ത ഇല്ലാതാകുന്നതുവരെ സ്ത്രീകളുടെ ജീവിതം ഇതിലെ തലക്കെട്ട് പോലെ തീയിൽ വീഴുന്ന ഒരു മഞ്ഞുതുള്ളി പോലെ ആയിത്തീരുന്നു .ഒരു പക്ഷെ സ്ലോ മൂവിംഗ് സീക്വൻസുകൾ ഉള്ളത് കൊണ്ട് എല്ലാ വിധ പ്രേക്ഷകരെയും പടം തൃപ്തിപ്പെടുത്തുമോ എന്നറിയില്ല. നല്ലൊരു സന്ദേശം ഉള്ള പടം ആണ്.