സൗത്ത് കരോലിനയിൽ നിന്നും 8 വയസ്സ് പ്രായമുള്ള ആൺകുട്ടി 22മിലൃൺ വർഷം പഴക്കമുള്ള ഭീമാകാരമായ സ്രാവിന്റെ ഫോസിൽ പല്ല് കണ്ടെത്തി. വംശനാശം സംഭവിച്ച മെഗലോഡൺ സ്രാവുകളുടെ ബന്ധുവായ ആംഗസ്റ്റിഡൻ സ്രാവിന്റേതാണ് 4.75 ഇഞ്ച് വലിപ്പമുള്ള പല്ല്. ആഗസ്റ്റ് 2022ൽ സൗത്ത് കരോലിനയിൽ ഒരു ഫാമിലി വെക്കേഷൻ നടത്തിയപ്പോഴാണ് എട്ട് വയസ്സുള്ള ആൺകുട്ടി ഫോസിൽ പല്ല് കണ്ടെത്തിയത്. Riley Gracely എന്നാണ് ഈ ആൺകുട്ടിയുടെ പേര്.
സൗത്ത് കരോലിനയിലെ അക്കാദമിക് ഫോസിൽ വേട്ട കേന്ദ്രമായ പാൽമെറ്റോ ഫോസിൽ എക്സകർഷനിൽ ഇവർ തങ്ങി. ഇവിടെ ചുറ്റിനും നടക്കുന്നതിനിടെ മാലിന്യങ്ങളുടേയും ചരൽക്കൂമ്പാരത്തിൽ നിന്നും പല്ലിന്റെ കൂർത്ത അഗ്രം പോലൊന്ന് ആൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടു. അത് പുറത്തേക്ക് വലിച്ചു അദ്ദേഹം അനാവരണം ചെയ്തത് 4.75-ഇഞ്ച് വലിപ്പമുള്ള angustidens tooth ആയിരുന്നു. തീർച്ചയായും ആവേശം കൊള്ളിക്കുന്ന ഒരു കണ്ടെത്തൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഏകദേശം 33 മിലൃൺ വർഷങ്ങൾക്കും 22 മിലൃൺ വർഷങ്ങൾക്കും ഇടയിൽ അതായത് oligocene and Miocene epoch ജീവിച്ചിരുന്നതാണ് Angustidens സ്രാവുകൾ. മെഗലോഡൺ സ്രാവുകളുടെ ബന്ധുവാണ് Angustidens.
ശാസ്ത്രഞ്ജർ പറയുന്നത് മെഗലോഡൺ സ്രാവുകൾക്ക് ഏകദേശം 68.6 അടി നീളം ഉണ്ടായിരുന്നു. അതേസമയം Angustidens ഏകദേശം 30.5 അടി നീളമുള്ളതായിരുന്നു എന്ന് ശാസ്ത്രഞ്ജർ അനുമാനിക്കുന്നു.