പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ബേബി അനിഖ ഇപ്പോൾ നായികയായ അനിഖ സുരേന്ദ്രൻ ആണ് .സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ തുടക്കമിട്ടത്.പീന്നിട് റേസ്,ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.പിന്നീടങ്ങോട്ട് നിരവിധ താരങ്ങളുടെ മകളായി മികച്ച അഭിനയം കാഴ്ചവെച്ചു.ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തല അജിത്തിന്റെ മകളായും അനിഖ അഭിനയിച്ചിട്ടുണ്ട്. അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിച്ച സിനിമയാണ് ‘ഓ മൈ ഡാര്‍ലിംഗ്’ . തൊട്ടടുത്ത് ലവ്ലി യുവേഴ്സ് വേദ എന്ന ചിത്രത്തിലും നായികാപ്രാധാന്യമുള്ള വേഷത്തിലെത്തി.

   വസ്ത്രധാരണത്തെ കുറിച്ചും ഫാഷനെ കുറിച്ചും വളരെ ബോൾഡായ അഭിപ്രായം സൂക്ഷിക്കുന്ന അനിഖ നെഗറ്റിവ് കമന്റുകളെ വകവയ്ക്കുന്നില്ല. തനിക്ക് യോജിച്ചത് ധരിക്കുമെന്നും കണ്ണാടിയിൽ നോക്കുമ്പോൾ ഏറ്റവും ഭംഗിയായി തോന്നുന്നത് എന്താണോ, അത് ധരിച്ചിരിക്കും എന്നും ആത്മവിശ്വാസത്തോടുകൂടി പറയുന്ന അനിഖയുടെ വാക്കുകൾ ഇങ്ങനെ

“ഫാഷനും കംഫർട്ട് വസ്ത്രങ്ങളും ഒരുപോലെ പരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. സിനിമാമേഖലയിൽ നിൽക്കുന്നവർ ഈ രണ്ട് രീതികളും തീർച്ചയായും പരീക്ഷിച്ചിരിക്കും. പക്ഷേ ഫാഷനുവേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാൻ. ആദ്യകാലത്ത് അമ്മ തയ്ച്ചുതരുന്ന ഡ്രസ്സുകൾ മാത്രമായിരുന്നു ഞാൻ ധരിച്ചിരുന്നത്. പല സ്റ്റേജ് ഷോകളിലും ധരിച്ചിരുന്ന ഡ്രസ്സുകൾ കാണുമ്പോൾ ഇന്നെനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നാറുണ്ട്. ട്രെൻഡ് അനുസരിച്ച് എന്റെ ഫാഷൻ സങ്കൽപ്പങ്ങൾ മാറിക്കഴിഞ്ഞു. പക്ഷേ ഏത് വസ്ത്രം തെരഞ്ഞെടുത്താലും എന്റെ കംഫർട്ട് ആണ് എനിക്കിപ്പോൾ പ്രധാനം. ബാലതാരമായി സിനിമകളിൽ അഭിനയിച്ചപ്പോഴൊക്കെ വസ്ത്രങ്ങളിൽ അധിക പരീക്ഷണങ്ങളൊന്നും ചെയ്തിട്ടില്ല. ഇപ്പോഴാണ് എനിക്ക് ഫാഷനോട് കുറച്ചുകൂടി ഇഷ്ടം തോന്നിത്തുടങ്ങിയത്. എനിക്ക് ഇണങ്ങിയ ഡ്രസ്സുകൾ മാത്രമാണ് ധരിക്കാറുള്ളത്. ”

“ഞാൻ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകൾക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ ഒരിക്കലും എന്റെ ഫാഷൻ സങ്കൽപ്പത്തെ ബാധിക്കാറില്ല. കാരണം സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റിടുമ്പോൾ അവർക്ക് എങ്ങനെ വേണമെങ്കിലും അത് ജഡ്ജ് ചെയ്യാം. അപ്പോൾ രണ്ട് രീതിയിലുള്ള കമന്റുകളും കാണും. എനിക്ക് യോജിച്ചത് ഞാൻ ധരിക്കും. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്നെ ഏറ്റവും ഭംഗിയായി തോന്നുന്നത് എന്താണോ, അത് ഞാൻ ധരിച്ചിരിക്കും. ആത്മവിശ്വാസത്തോടുകൂടി മാത്രമേ ഞാൻ ക്യാമറയ്ക്ക് മുന്നിൽ വരാറുള്ളൂ. എന്റെ ശരീരത്തിന്റെ നിറം കാണുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഒരുപാട് ശരീരം കാണിച്ചുള്ള വസ്ത്രങ്ങൾ ഞാൻ കഴിവതും ഒഴിവാക്കാറുണ്ട്. ശരീരം കാണിക്കാൻ ഇഷ്ടമുള്ളവർ അത് ചെയ്‌തോട്ടെ. ഫാഷൻ ഓരോരുത്തരുടേയും ചോയ്‌സ് ആണ്. അതിൽ നമ്മൾ അഭിപ്രായം പറയേണ്ട കാര്യമില്ല. അതുകൊണ്ട് കമന്റുകളൊന്നും ഞാൻ നോക്കാറില്ല. നല്ല കമന്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.” – അനിഖ പറയുന്നു

Leave a Reply
You May Also Like

ചിരഞ്ജീവിയുടെ അനാവശ്യ ഇടപെടലുകൾ കാരണമാണ് ചിത്രം പരാജയപ്പെട്ടതെന്ന് ഗോഡ്ഫാദർ ടീം

അടുത്ത കുറച്ചുകാലതായി ചിരഞ്ജീവി ചിത്രങ്ങള്‍ പരാജയപ്പെടുന്ന നില വന്നിരിക്കുകയാണ്. അതിൽ ഒടുവിലത്തേതാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്…

രജനിയുടെ മാരക സ്റ്റൈലും തമന്നയുടെ അടിപ്പൊളി ഡാൻസും, ജയിലർ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

രജനികാന്തിന്റെ പുതിയ ചിത്രമാണ് ‘ജയിലർ’. പേര് പോലെ തന്നെ ചിത്രത്തിൽ മുത്തുവേൽ പാണ്ഢ്യൻ എന്ന ജയിലറിന്റെ…

സുരഭിയുടെ ചാത്താ… ന്നുള്ള ആ അലർച്ച ചെവിയിൽ നിന്ന് അങ്ങിനെയൊന്നും പോകില്ല

Pretentious അല്ലെങ്കിൽ ഒന്നാണെന്ന് പറഞ്ഞ് മറ്റൊന്ന് കാണിക്കാത്ത ഇത്തരം സിനിമകൾ ഇടക്കൊക്കെ കാണാൻ കഴിയുന്നത് മലയാള…

എങ്ങനെയാണ് ഒരു സിനിമ അല്ലെങ്കിൽ വെബ് സീരീസ് ഒടിടി യിൽ റീലീസായാൽ റീച്ചും ലാഭനഷ്ടങ്ങളും കണക്കാക്കുക ?

എങ്ങനെയാണ് ഒരു സിനിമ അല്ലെങ്കിൽ വെബ് സീരീസ് ഒടിടി യിൽ റീലീസായാൽ റീച്ചും ലാഭനഷ്ടങ്ങളും കണക്കാക്കുക…