Anil Achoora
കേരളത്തിലെ തൊഴിലില്ലായ്മക്ക് ഉത്തരവാദികൾ
ഒന്നാമത്തെ ഉത്തരവാദിത്തം വിദ്യാഭ്യാസത്തിനാണ്. കാര്യങ്ങളെ പ്രായോഗികമായി മനസിലേക്ക് പഠിപ്പിക്കാൻ തയ്യാറല്ലാത്ത , അല്ലെങ്കിൽ അറിയാത്ത ഒരു ഭൂരിഭാഗം അധ്യാപക സമൂഹമാണ് കേരളത്തിൽ താഴെ ക്‌ളാസ്സുകൾ തൊട്ടു ഉള്ളത്. കോളേജുകളിലും സ്ഥിതി വ്യത്യസ്തമല്ല. കുറച്ചു ഉത്തരക്കടലാസ് നോക്കുന്നത് ,അധിക ചുമതല ആയി കാണുന്നുണ്ടെങ്കിൽ തന്നെ അവരുടെ പ്രൊഫഷണലിസം നമുക്ക് ഊഹിക്കാം.
രണ്ടാമത്തെ ഉത്തരവാദിത്തം രാഷ്ട്രീയത്തിനാണ് .എല്ലാ കാര്യങ്ങളും രാഷ്ട്രീയക്കാർ നിരീക്ഷിക്കണം എന്നത് ശെരി ആണ്. എല്ലാ കാര്യത്തിലും ഇടപെടണം , എല്ലാ കാര്യത്തിലും അഭിപ്രായം പറയണം എന്നത് ശെരി അല്ല. ഒരു ബിസിനസ് എങ്ങനെ നടത്തണം എന്നോ , എങ്ങനെ ആണ് ബിസിനസ് വളരുക എന്നോ അറിയാതെ ഇവിടെ ഞങ്ങൾ തീരുമാനിക്കുന്നത് പോലെയേ എന്തും നടക്കൂ എന്ന് വിചാരിക്കുന്നതാണ് കുഴപ്പം. മൂന്നാമത്തെ ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് ആണ്
കുട്ടികൾ എന്ത് പഠിക്കണം എന്ന് തീരുമാനിക്കാൻ മിക്ക രക്ഷിതാക്കൾക്കും നല്ല ഉത്സാഹം ഉണ്ടാകും.അവര് ചുറ്റും നോക്കുമ്പോൾ കാണുന്ന മാതൃകകൾ വച്ച് അവര് തീരുമാനിക്കും. പക്ഷെ കുട്ടികൾക്ക് അവര് പഠിക്കുന്ന കാര്യങ്ങളിൽ നിന്ന് ശെരിക്കും ഗുണം ഉണ്ടാകുന്നുണ്ടോ എന്ന് നോക്കാൻ അറിയില്ല. അധ്യാപകരെ അന്ധമായി വിശ്വസിച്ചാണ് രക്ഷിതാക്കൾ നീങ്ങുന്നത്. കോളേജിൽ ഗുണ നിലവാരമുള്ള വിദ്യാഭ്യാസമാണോ കിട്ടുന്നത് എന്ന് നോക്കാൻ മിക്കവാറും മെനക്കെടാറില്ല.
നാലാമത്തെ ഉത്തരവാദിത്തം വിദ്യാർത്ഥികൾക്ക് സ്വയം ആണ്
ഒരാൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളേജിൽ പോകുന്നത് ഭാവിയിൽ ജോലി കിട്ടാനാണ് എന്നും , ഒരു കോളേജിൽ എല്ലാ കുട്ടികളും ഒരേ സാമൂഹിക സാമ്പത്തിക പശ്ചാത്തലം ഉള്ളവരല്ല എന്നും സ്വയം തിരിച്ചറിയാൻ കുട്ടികൾക്ക് പറ്റുന്നില്ല. ശെരിക്കും അവർ കുട്ടികൾ അല്ല , 18 വയസ്സോ അതിനു മുകളിലോ ഉള്ള പൗരന്മാർ ആണ് . സ്വന്തമായി തലച്ചോർ ഉപയോഗിക്കാൻ പറ്റുന്ന ഒരു സമയം ആണത്.
പക്ഷെ ആ പ്രായത്തിൽ അവരുടെ മനസിലേക്ക് പ്രധാനമായും കടത്തി വിടുന്നത് , ഇസ്രായേൽ , ഗാസ , സാമൂഹിക അസമത്വം , ചോര ചെങ്കടൽ ,സ്വർഗദപി ഗരീയസി , സത്യ വെളിച്ചം ഇങ്ങനെ ഉള്ള ആശയങ്ങൾ ആണ്. നേരെ മറിച്ചു , ഗവേഷണം , ജോലി , സ്വന്തം ബിസിനസ് തുടങ്ങൽ ,സ്കിൽ വളർത്തൽ,കിട്ടാവുന്ന സ്കോളര്ഷിപ്പുകൾ , ഉപരി പഠനം ഇവയെ പറ്റി തുടക്കത്തിലേ ചിന്തിക്കുമ്പോൾ ആണ് തൊഴിൽ സന്നദ്ധർ ആകൂ.
വാൽക്കഷ്ണം:
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കണ്ണൂരിലെ രണ്ടു കമ്പനികളിൽ നിന്ന് കേട്ടതാണ്.ഒരാൾക്ക് റിയാക്ട് എന്ന ടെക്നൊളജിയിൽ ജോലി ചെയ്യാൻ ആളെ വേണം .വേറെ കമ്പനിക്ക് ക്രീയേറ്റീവ് ഡിസൈനർ എന്ന പോസ്റ്റിനു ആളെ വേണം. നന്നായിട്ടു വരയ്ക്കുന്ന എത്ര കുട്ടികൾ ഉണ്ടിവിടെ. അവർക്കു ഡിജിറ്റൽ മേഖലയിൽ വളരെ സാദ്ധ്യതകൾ ഉണ്ട്. പക്ഷെ ഇതൊന്നും പറഞ്ഞു കൊടുത്തു അവരെ ശെരി ആയ വഴിക്കു നയിക്കാൻ ഇവിടെ ആളില്ല.
സിലബസ്സിലുള്ളത് തന്നെ നന്നായിട്ടു പഠിപ്പിക്കാത്ത കോളേജ് അധ്യാപക സമൂഹത്തിൽ നിന്നും നമ്മൾ , അവര് ജീവിതത്തിൽ തൊഴിലിനു വേണ്ടി വഴി കാട്ടും എന്ന് പ്രതീക്ഷിക്കരുത്. പലരും വില പിടിച്ച കോളേജ് വർഷങ്ങൾ പാഴാക്കി കളഞ്ഞു പിന്നെ , പൈസ കൊടുത്തു കോഴ്‌സുകൾ ചെയ്തു ആണ് ഒരു ജോലി വാങ്ങുന്നത്. ഇങ്ങനെ പതിനായിരങ്ങൾ മുടക്കി കോഴ്സ് ചെയ്തു ജോലി വാങ്ങാൻ കഴിയാത്തവർ , കുറെ കാലം കേരള psc ഒക്കെ നോക്കി ,ചിലപ്പോ കിട്ടും ചിലപ്പോ കിട്ടില്ല എന്ന അവസ്ഥ ആകുന്നു. ഇംഗ്ളീഷ് കൈകാര്യം ചെയ്യാൻ പഠിപ്പിക്കാത്തതു ഇതിനൊക്കെ ഉള്ള മറ്റൊരു ഒരു മൂല കാരണം ആണ്.