Anil Ajana Angamaly

T.ദാമോദരൻ്റെ തിരക്കഥയിൽ I. V ശശിയുടെ ഡയറക്ഷനിൽ പുറത്ത് വന്ന, പ്രണയം പറയാതെ പറയുന്ന ഒരു മിലിട്ടറി ആക്ഷൻ മൂവിയാണ് (1981ൽ )തുഷാരം. യൂസഫലി കേച്ചേരി രചിച്ച് ശ്യാമിൻ്റെ സംഗീത സംവിധാനത്തിൽ.. അനശ്വരഗായകൻ SPB യുടേയും ഗാനഗന്ധർവ്വൻ ദാസേട്ടൻ്റെയും, ജാനകിയമ്മയുടേയും അതി മനോഹര ആലാപനത്തിൽ പുറത്ത് വന്ന മഞ്ഞേ വാ മധുവിധു വേള, നെഞ്ചിൽ താ കുളിരല മാല..ഇത്ര മനോഹാരിതയും, വശ്യതയും നിറഞ്ഞ ഒരു പ്രണയാവിഷ്ക്കാരഗാനം (കാശ്മീർ താഴ്വവരകൾ പശ്ചാത്തലമാക്കി മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ.. ഇനിയൊട്ടു ഉണ്ടാകുമോ)… എത്ര ഭംഗിയായാണ് ദാസേട്ടനും, SPB യും ചേർന്ന് ആ ഗാനം അനശ്വരമാക്കിയത്… നായർസാബ്, സൈന്യം, കീർത്തിചക്ര പോലുള്ള മിലിട്ടറി പശ്ചാത്തല സിനിമകൾ വന്നെങ്കിലും.. നിഷ്ക്കളങ്കമായ ഒരു പ്രണയം അവതരിപ്പിക്കുവാൻ വേണ്ടി മാത്രമാണോ ഈ സിനിമ നിർമ്മിച്ചത് എന്ന് തോന്നിപ്പോകും..

അതിനൊപ്പം കാശ്മീരിൻ്റെ ദൃശ്യചാരുത കൂടെ മലയാളികളിലേയ്ക്ക് എത്തിയ്ക്കുവാനും..രതീഷ്, ബാലൻ K എന്നിവരോടൊപ്പം എടുത്ത് പറയേണ്ട അഭിനയം തന്നെയാണ് സീമ കാഴ്ചവച്ചിരിക്കുന്നത്.. എത്ര പക്വതാപരമായ അഭിനയമാണ് സീമയുടേത്.. ഒരു കാലഘട്ടത്തിൻ്റെ സൂപ്പർ ഹീറോ രതീഷിൻ്റെ പ്രകടനം തന്നെയാണ് സിനിമയുടെ കാതൽ.. പഴയ കാശ്മീരിൻ്റെ ഭംഗി അങ്ങനെ തന്നെ സിനിമയിൽ നിലനിർത്തിയിരിക്കുന്നു.. എത്രയെത്ര റിസ്ക്ക് ഷോട്ടുകൾ, എത്ര ദിവസത്തെ അദ്ധ്വാനം… ഈ കാലഘട്ടങ്ങളിൽ ഒന്നും ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടാകുന്നില്ലല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ് ആ കാലഘട്ടങ്ങളിലെ സിനിമാസ്വാദകർ എത്ര മാത്രം ഭാഗ്യം ചെയ്തവർ ആയിരുന്നു എന്ന് നാം ചിന്തിച്ച് പോകുന്നത്..

മഞ്ഞ് മൂടിയ മലയിടുക്കിൽ സീമയെ രതീഷ് തടങ്കലിൽ വച്ചിരിക്കുന്ന പാളയം തേടിയെത്തുന്ന പട്ടാളക്കാരുടെ സീനുകൾ ഹോളിവുഡ് സിനിമകളുടെ ദ്യശ്യഭംഗിയോട് കിടപിടിക്കുന്ന രീതിയിൽ പകർത്തിയ ക്യാമറമാന് 100% ആരാണ് എന്നറിയില്ല. ഇത്തരത്തിലുള്ള പ്രണയകഥ മലയാളം ഇതിന് ശേഷം കണ്ടിട്ടുണ്ടാകുമില്ല..കാരണം അങ്ങെനെയൊന്ന് ഉണ്ടായിട്ടില്ല. അത്ര തന്നെ…രതീഷിൻ്റെ കൂട്ടുകാരനായി ഒരു ഹിന്ദി നടൻ അഭിനയിക്കുന്നുണ്ട് അദ്ദേഹത്തെ പറ്റി കൂടുതൽ അറിവില്ല.. അറിയാവുന്നവർ കമൻ്റിൽ ഒന്നു രേഖപ്പെടുത്തിയാൽ നന്ന്.. എത്ര മനോഹരമാണ് അഭിനയം അദ്ദേഹത്തിൻ്റേത്… ചിലപ്പോൾ തമിഴ് നടൻ പ്രഭുവിൻ്റെ മാനറിസങ്ങളോട് തോന്നിപ്പിക്കുന്നത്.

കനലൊളിച്ചുണ്ടത്തെന്തേ.. കുളിരല.. കുളിരല.., കനവിൽ വിടർന്നതെന്തേ…രതി കല..രതി കല.. ഉതിരും തുഷാരം.. ഉണർത്തുന്നു സൃംഗാരം.. കരളിൽ അമൃതണിഞ്ഞതും.. കുളിർ ചൊരിഞ്ഞതും.. കാശ്മീരം കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം… മഞ്ഞേവാ മധുവുധുവേള…. ഈ ഗാനത്തിൻ്റെ ശില്പികളിൽ പലരും നമോടൊപ്പമില്ല… I. v ശശി, യൂസഫലി കേച്ചേരി… പാടിയ spB, ഗാനരംഗത്ത് തിളങ്ങി നിന്ന പൂച്ചക്കണ്ണുള്ള നായകൻ രതീഷും, നായിക റാണീ പത്മിനിയും നമ്മോടൊപ്പമില്ല… എങ്കിലും മഞ്ഞുമൂടിയ ആ താഴ്വരയിൽ ആ അനശ്വരപ്രണയഗാനത്തിൻ്റെ അലയൊലികൾ ഇപ്പോഴും ഒരു തേങ്ങലായ് അലയടിക്കുന്നുണ്ടവാം. പാതിയിൽ മുറിഞ്ഞ് പോയ വീണാനാദം പോലെ.. നിർമ്മാണം ജിയോ മൂവി പ്രാഡക്ഷൻസ്. അനിൽ അജന, കലാകേരളം മീഡിയ, അങ്കമാലി ആരെയെങ്കിലും പരാമർശിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.കാരണം അത്രയ്ക്ക് കഷ്ട്ടപാടുണ്ട് ഈ ഉദ്യമത്തിന് പിന്നിൽ ഇതിൻ്റെ അണിയറ പ്രവർത്തകർക്ക്.ആ കാലഘട്ടത്തിൽ എത്ര ബഡ്ജറ്റിലായിരിക്കും ഈ സിനിമ പൂർത്തീകരിച്ചത്.

Leave a Reply
You May Also Like

മൊഴിമാറ്റം നടത്തുന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന വലിയ കടമ്പകളിലൊന്നാണ് പാട്ടുകളുടെ പുനരവതരണം

Arun Paul Alackal മൊഴിമാറ്റം നടത്തുന്ന സിനിമകൾക്ക് നേരിടേണ്ടി വരുന്ന വലിയ കടമ്പകളിലൊന്നാണ് സംഭാഷണങ്ങൾ പോലെ…

പ്രണയത്തിൻ്റെയും നഷ്ടബോധത്തിൻ്റെയും ഏകാന്തതയുടെയുമൊക്കെ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തവർണ്ണങ്ങൾ ആണ് ഈ ചിത്രം

പ്രണയം, ഏകാന്തത: Chungking Express (ജാഗ്രത! സ്പോയ്‌ലറുകൾ) Harris Ali ഇക്കഴിഞ്ഞ വിഡ്ഢിദിനത്തിൽ, Chungking Express…

സംഗീതവും കാഴ്ചകളും കൊണ്ട് വെറുമൊരു “ബോയ് മീറ്റ്‌സ് ഗേൾ” സ്റ്റോറിയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്

Fury Charlie എണ്ണമറ്റ സിനിമാ ചർച്ചകളിൽ വർഷങ്ങൾക്ക് മുൻപ് കടന്ന് പോയ ഒരു സ്ക്രിപ്ട് ആയിരുന്നു…

ജയൻ – ഒരു ഓർമ, ജയന്റെ മരണം നേരിൽ കണ്ട സുഹൃത്തും സിനിമാകഥാകൃത്തുമായ ശരത് ചന്ദ്രന്റെ കുറിപ്പ്

ജയൻ നമ്മെ വിട്ട് പോയിട്ട് 42 വർഷം തികയുമ്പോൾ ജയന്റെ ­അവസാന നിമിഷങ്ങൾ സുഹൃത്തും സിനിമാ…