ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ റോമിലൊക്കെ ഉപയോഗിച്ചിരുന്ന ഒരു വധശിക്ഷ ഉപകരണമായ ഗരോട്ട് ആണ് ചിത്രത്തിൽ. ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ മേക്കിങ്. കൈകാലുകൾ ബന്ധിക്കാനും ഇരിക്കാനുമൊക്കെ ഉള്ള സംവിധാനങ്ങളോട് കൂടിയതുമുണ്ട്. ചൂണ്ട നൂൽ, കയർ, തുണി, ഗിറ്റാർ സ്റ്റ്രിം ഇരുമ്പ് ദണ്ഡ് ഇതൊക്കെയാണ് കഴുത്ത് ഞരിക്കാൻ ഉപയോഗിച്ചിരുന്നവ. 1808 ലെ പെനിസുലർ യുദ്ധത്തിൽ ഫ്രഞ്ച് പട്ടാളക്കാർ ഇത് ഗണ്യമായി ഉപയോഗിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധ ക്കാലത്ത് ഇത്തരത്തിലുള്ള ഉപകരണങ്ങൾ മിക്കവാറും എല്ലാ രാജ്യക്കാരും ഉപയോഗിച്ചിരുന്നു. പൊലീസുകാരെ കൊന്ന കുറ്റത്തിന്, ജോർജ് മൈക്കേൽ, സാൽവഡോർ എന്നിവരെ 1974 ൽ സ്പെയിനിൽ വച്ച് വധിച്ചതാണ് ഇതുപയോഗിച്ച് കൊന്ന അവസാനത്തെ സംഭവം എന്ന് കരുതപ്പെടുന്നു. ഇതിൽ കേറ്റി ഇരുത്തപ്പെടുമ്പോഴുള്ള മാനസിക അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.