സമാധാന നോബൽ സമ്മാനങ്ങൾ പാഴാകുന്നു, അഥവാ അത് നേടുന്നവർ പിന്നീട് ക്രൂരതകൾ ചെയ്യുന്നു

79
Anil AV Irumpupalam
സമാധാന നോബൽ സമ്മാനങ്ങൾ പാഴാവുമ്പോൾ…

1991 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആങ് സാങ് സ്യൂചിക്കായിരുന്നു. അവരുടെ ഏകാന്ത തടവും കഷ്ടപ്പാടുകളും പ്രസിദ്ധമാണ്. മരണശയ്യാവലംബിയായ സ്വന്തം ഭർത്താവിനെ അവസാന നിമിഷം കാണണമെന്ന ആഗ്രഹം പോലും തന്റെ രാജ്യത്തിന് (മ്യാന്മാർ) വേണ്ടി ഉപേക്ഷിച്ച, രാജ്യത്ത് ജനാധിപത്യം പുലരാൻ അത്രമേൽ ആഗ്രഹിച്ച, നിസ്വാർത്ഥതയുടെ മകുടോദാഹരണമായി വാഴ്ത്തിക്കൊണ്ട് ലോകം പ്രശംസകൾ വാരിക്കോരി വിതറിയ, മനുഷ്യാവകാശങ്ങളുടെ കാവലാളായ ആ വനിത, തനിക്കധികാരം ലഭിച്ച പ്പോൾ റോഹിങ്ക്യരുടെ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കുന്ന ക്രൂരയായ ഭരണാധികാരിയായി മാറുന്നതാണ് ലോകം അമ്പരപ്പോടെ വീക്ഷിച്ചത്.

ഇതേ പാതയിലുള്ള മറ്റൊരു സമാധാന നോബൽ ജേതാവിന്റെ വർത്തമാന ചരിത്രമാണ് ഇനി പറയുന്നത്. അബിയ് അഹമ്മദ് അലി. എത്തിയോപ്പിയ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ നാലാമത്തെ പ്രധാനമന്ത്രിയായി 2018 ൽ അധികാരം ഏറ്റെടുക്കുമ്പോൾ അയാൾക്ക് വെറും 42 വയസ്. അയൽ രാജ്യമായ എറിത്രിയയുമായി 20 വർഷമായി നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു എത്തിയോപ്പിയ. അരക്ഷിതാവസ്ഥയും പട്ടിണിയും ക്ഷാമവും കൊണ്ട് ഇരു രാജ്യങ്ങളും പൊറുതി മുട്ടി. സമാധാനത്തിന്റെ കാവലാളായി മാറിയ അബിയ് അഹമ്മദ്, എറിത്രിയൻ പ്രസിഡന്റ് ഇസൈസ് അഫെർക്കിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് യുദ്ധം നിർത്തൽ കരാർ ഒപ്പിട്ടത്. യു.എന്നിനെ പോലും അതിശയിപ്പിച്ച ഈ പ്രവർത്തി അയാൾക്ക് 2019 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി കൊടുത്തു.
🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪
Nobel Peace Prize 2019: Nobel Peace Prize awarded to Ethiopian Prime  Minister Abiy Ahmed Ali1974 മുതൽ 1991 വരെ മാങ്കിസ്റ്റൂ ഹാലി മരിയം എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് സ്വേഛാധിപതിയുടെ കീഴിലായിരുന്നു എത്തിയോപ്പിയ. ഭരണകൂടം ‘മിലിട്ടറി ജുണ്ട’ എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് യൂണിയന്റെ സഹായം വേണ്ടുവോളം ഉണ്ടായിരുന്നു. 83-85 കാലഘട്ടങ്ങളിൽ ഉണ്ടായ കടുത്ത ക്ഷാമവും പട്ടിണിയും ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചു. പ്രത്യേകിച്ച് വടക്ക് ഭാഗത്തെ എറിത്രിയ, ടിഗ്രെ തുടങ്ങിയ പ്രവശ്യകൾ. അക്കാലത്ത് എറിത്രിയ എത്തിയോപ്പിയയുടെ ഭാഗമായിരുന്നു. അവിടങ്ങളിലെ ഭൂരിപക്ഷ വംശീയ പാർട്ടികളായ Eritrean Liberation Front(ELF), Tigrayan People’s Liberation Front (TPLF) എന്നിവ മറ്റ് സമാന കക്ഷികളോട് ചേർന്ന് Ethiopian People’s Revolutionary Democratic Front (EPRDF) എന്ന അലയൻസ് ഉണ്ടാക്കി. ഇതിനകം സോവിയറ്റ് റഷ്യ പെരിസ്ട്രോയിക്ക ഒക്കെ ആയി, എത്തിയോപ്പിയക്കുള്ള സഹായം അവസാനിപ്പിച്ചിരുന്നു. 1991 മെയ് മാസം EPRDF അംഗങ്ങൾ ആഡിസ് അബ്ബയിൽ പ്രവേശിക്കുകയും ഭരണം പിടിക്കുകയും ചെയ്തു. മാങ്കിസ്റ്റൂ സിംബാവേയിലേയ്ക്ക് പാലായനം ചെയ്തു. എത്തിയോപ്പിയയുടെ ഭാഗമായിരുന്ന എറിത്രിയ 1993 ൽ മറ്റൊരു സ്വതന്ത്ര രാജ്യമായി മാറി. എത്തിയോപ്പിയയിലെ തുടർന്നുള്ള ഭരണാധിപൻമ്മാർ എറിത്രിയയുമായി യുദ്ധത്തിലേർപ്പെടുകയാണുണ്ടായത്. കൊടും വർൾച്ചയും ഭരണാധിപന്മാരുടെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളും എത്തിയോപ്പിയുടെ അവസ്ഥയിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. ഹെയിൽ മരിയം പ്രധാനമന്ത്രി ആയിരുന്നപ്പോൾ 2016 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. 2017 ൽ എമർജൻസി ലിഫ്റ്റ് ചെയ്തെങ്ക്കിലും ഹെയിൽ മരിയം രാജി വച്ചപ്പോൾ 2018 ൽ വീണ്ടും എമർജൻസി ഡിക്ലയർ ചെയ്തു. പ്രഷോഭ കാരികളുടെ നേതാവായ അബിയ് അഹമ്മദ് അലി 2018 ഏപ്രിലിൽ നാലാമത്തെ പ്രധാനമന്ത്രി ആയി. പിതാവ് മുസൽമാനും മാതാവ് ക്രിസ്ത്യാനിയുമായ അദ്ദേഹം തികച്ചും ഒരു പ്ലൂറലിസ്റ്റായ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനി ആയിരുന്നു. എല്ലാ പാർട്ടികളേയും സംയോജിപ്പിച്ച് പ്രോസ്പരിറ്റി പാർട്ടി ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഫെഡറൽ ഗവണമെന്റ് ആദ്യകാലങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്. എറിത്രിയയുമായുള്ള സൌഹൃദം, 2019 ൽ നീതി പൂർവമായ ഇലക്ഷൻ നടത്തുമെന്ന പ്രഖ്യാപനം ഇതെല്ലാം അബിയെ വ്യത്യസ്തനാക്കി. 2019 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന്റെ പ്രശസ്തിയെ ഉന്നതിയിലെത്തിച്ചു. പക്ഷേ വംശീയത നിയന്ത്രിക്കുന്ന അശാന്തിയുടെ ആ രാജ്യം കനലുകൾ ഉള്ളിലൊളിപ്പിക്കുകയായിരുന്നു.
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
വംശീയതയുടെ അടിസ്ഥാനത്തിലുള്ള ഫെഡറൽ ഭരണ സംവിധാനമാണ് എത്തിയോപ്പിയയിൽ നിലവിലുള്ളത്. എത്തിയോപ്പിയയുടെ ഏറ്റവും വടക്കുള്ള പ്രവശ്യയാണ് ‘ടിഗ്രേ’. രാജ്യത്തിന്റെ ജനസംഖ്യയുടെ 7.3 ശതമാനം വരുന്ന ടിഗ്രയൻസ് എന്ന വംശമാണ് ഈ പ്രവിശ്യയിൽ ഉള്ളത്. 95 ശതമാനം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും 4 ശതമാനം മുസ്ലീങ്ങളും ഉള്ളതാണ് ഈ പ്രദേശം. Tigrayan People’s Liberation Front (TPLF) എന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഈ പ്രവിശ്യയിൽ അബി അഹമ്മദ് വാഗ്ദാനം ചെയ്ത നീതി പൂർവമായ ഇലക്ഷൻ നടത്തിയില്ല. TPLF ആകട്ടെ അബിയുടെ പ്രോസ്പരിറ്റി പാർട്ടിയിൽ ചേർന്നതുമില്ല. ഗബ്രി മൈക്കേൽ എന്ന TPLF ചെയർമാൻ 2020 സെപ്റ്റംബറിൽ സ്വന്തമായി ടിഗ്രേയിൽ ഇലക്ഷൻ നടത്തി വൻ ഭൂരിപക്ഷം നേടി. ഇത് അബിയെ പ്രകോപിച്ചു. അയാൾ തന്റെ ഫെഡറൽ ഗവണ്മെന്റ് പട്ടാളത്തെ ഇറക്കി ഈ നവംബർ 4 ന് ആക്രമണം തുടങ്ങി. നവംബർ 28 ന് ടിഗ്രെയുടെ തലസ്ഥാനമായ മെക്കല്ല പിടിച്ചെടുത്തു. വലിയ തോതിലുള്ള മനുഷ്യാവകാശ ധ്വംസനമാണ് അവിടെ നടന്നത്. നൂറു കണക്കിനാളുകൾ മൃഗീയമായി കൊലചെയ്യപ്പെടുന്നു. ഇപ്പോഴും അരും കൊലകൾ നടന്നു കൊണ്ടിരിക്കുന്നു. 25000 ടിഗ്രിയൻസ് വീടും നാടും ഉപേക്ഷിച്ച് തൊട്ടടുത്തുള്ള രാജ്യമായ സുഡാനിലിക്ക് പാലായനം ചെയ്തു. നരക തുല്യമായ ജീവിതമാണ് ടിഗ്രെ നിവാസികൾക്ക്…എന്തായാലും സുഡാൻ എന്ന രാജ്യത്തെ അഭിനന്ദിച്ചെ മതിയാകൂ…അവർ അവരെ കൊണ്ടാവും പോലെ അഭയാർത്ഥികളെ സ്വീകരിച്ചു. അവരുടെ പ്രസിദ്ധമായ കൃഷിഭൂമികളിലാണ് കുടിയേറ്റക്കാരുടെ നിലവിലെ താവളങ്ങൾ…ഭാവിയിൽ അത് പ്രശ്നങ്ങൾക്ക് കാരണമാകാം…എന്തായാലും എത്തിയോപ്പിയ അശാന്തമാണ്…നോബൽ സമ്മാന ജേതാവ് ഗൂഡമായ വിജയ ലഹരിയിലും…AV
🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳🇻🇳