Connect with us

INFORMATION

തിമോത്തി ട്രഡ്‌വെൽ, കരടികൾക്ക് വേണ്ടി ജീവിച്ചവൻ, അവറ്റകൾ അവനെ കൊന്ന് തിന്നുംവരെ !

2003 ഒക്ടോബർ മാസത്തെ വേനൽക്കാല ക്യാമ്പിൽ ട്രെഡ്‌വെൽ തന്റെ കാമുകിയായ ആമി ഹ്യൂഗ്നാഡിനെ അലാസ്കയിലേയ്ക്ക് ഒപ്പം കൂട്ടി..എയർ ടാക്സിയിൽ

 97 total views,  1 views today

Published

on

Anil AV Irumpupalam ന്റെ പോസ്റ്റ്

തിമോത്തി ട്രഡ്‌വെൽ-ചെമ്പൻ കരടികൾക്ക് വേണ്ടി ജീവിച്ചവൻ… അവറ്റകൾ അവനെ കൊന്ന് തിന്നും വരെ

പരിണാമ ശൃംഖലയിലെ നേരിയ മാറ്റങ്ങളാൽ മനുഷ്യനും മൃഗങ്ങളും രണ്ടായി ഉരുത്തിരിയുകയും മനുഷ്യൻ ഒരു പ്രബല സ്പീഷീസായി മാറുകയും ചെയ്തു. എങ്കിലും അന്നു മുതൽക്ക് തന്നെ അവർ വ്യത്യസ്തരല്ലെന്ന് പരസ്പരം തെളിയിക്കാൻ ശ്രമിച്ചു വരുന്നു. അതെ… വ്യത്യാസം കാഴ്ചയിൽ മാത്രമാണ്…ആഴത്തിൽ നമ്മളെല്ലാം മൃഗങ്ങളാണ്…..

മനുഷ്യ-മൃഗ അതിർ വരമ്പുകളില്ലാതെ മൃഗങ്ങളോട് ചങ്ങാത്തം കൂടി ഒടുവിൽ മൃഗങ്ങളാൽ ക്രൂരമായി ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്ത ഒരു പിടി മനുഷ്യരുടെ കഥ നമുക്കറിയാം. റോയ് ഹോൺ എന്ന കടുവസ്നേഹിയുടെയും മോണ്ടിക്യൂറി എന്ന വെള്ളക്കടുവയുടെയും കഥ…..അവരുടെ സ്ഥിരം സ്റ്റേജ് ഷോ ലാസ് വേഗാസ് നഗരത്തിലെ ആളെ കൂട്ടുന്ന ഒരു തട്ട് പൊളിപ്പൻ പരിപാടിയായിരുന്നു. 2003 ലെ ഒരു ദിവസം 1500 ഓളം വരുന്ന കാണികളുടെ മുന്നിൽ വച്ച് റോയിയുടെ കഴുത്തിൽ ആ കടുവ പൊടുന്നനെ കടിക്കുകയും സ്റ്റേജിൽ നിന്ന് കടിച്ച് വലിച്ച് പുറത്ത് കൊണ്ട് പോവുകയും ചെയ്തു ….ഇന്ന് 74 വയസ്സായ റോയ് ഒരു വാക്ക് പോലും സംസാരിക്കാൻ കഴിയാതെ ജീവശ്ചവമായി കഴിയുന്നു . സ്റ്റീവ് ഇർവിന്റെ കഥ നിങ്ങൾക്കെല്ലാം അറിയാം…ഒരു തെരച്ചിയുടെ വാലു കൊണ്ടുള്ള അടിയേറ്റ് മൃഗങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആ ജീവിതം അവസാനിച്ചു…ചക്രവർത്തി പെൻ‌ഗ്വിനുകളെ സ്നേഹിച്ച ബ്രൂണോ സെന്റർ എന്ന സ്വിസ് ഫോട്ടോഗ്രാഫർ അന്റാർട്ടിക്കയിലെ മൈനസ് 70 ഡിഗ്രിയിൽ ബേസ് കാമ്പിൽ നിന്ന് വഴി തെറ്റി തണുത്തുറഞ്ഞ് മരിച്ചത് …എന്തിനേറെ നമ്മുടെ പാമ്പ് വേലായുധൻ വരെ…

വടക്കേ അമേരിക്കയിൽ അലാസ്ക്ക ഉപദ്വീപിൽ 40 ലക്ഷം ഏക്കർ വിസ്ത്ര്യതിയിൽ വ്യാപിച്ചു കിടക്കുന്ന ദേശീയ ഉദ്യാനമാണ് കട്മായി നാഷണൽ പാർക്ക്. എണ്ണമറ്റ ചെമ്പൻ‌കരടികളുടെ (Grizzly Bears) സ്വാഭാവിക ആവാസകേന്ദ്രമാണിവിടം. ചെമ്പൻ കരടികളുടെ ജീവിതരീതിയും ആവാസവ്യവസ്ഥയുമെല്ലാം ഇഴകീറി പഠിച്ച തിമോത്തി ട്രഡ്വൽ സ്വാഭാവികമായും അവയുടെ ആരാധകനായി. അവിടെ നിന്ന് അയാൾ ഒരു മികച്ച പ്രകൃതി സ്നേഹിയും പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമെല്ലാമായി മാറി..ആളുകൾ അയാളെ ‘Grizzly man’ എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി.

Home — Crooked Marquee1980 കളുടെ അവസാനത്തോടെ ട്രെഡ് വെൽ അലാസ്കയിൽ തമ്പടിക്കാൻ തുടങ്ങി. തുടർച്ചയായ 13 വർഷങ്ങളിലെ വേനൽക്കാലങ്ങളിൽ അയാൾ അലാസ്കയിലെ വലിയ ചെമ്പൻ‌കരടികൾ പാർക്കുന്ന വിശാലമായ താഴ്വാരങ്ങളിൽ തമ്പടിച്ച് അവയോട് കൂട്ടുകൂടി. വേനൽ കാലങ്ങളുടെ തുടക്കത്തിൽ ‘Hallo Bay’ എന്ന വിശാലമായ പുൽമേടുകളിലും അത് കഴിഞ്ഞ് ‘Kaflia Bay’ എന്ന കുറ്റിക്കാടുകളിലും ട്രെഡ്‌വെൽ അവയോടൊപ്പം ജീവിച്ചു. ‘Hallo Bay’ യിൽ അവയെ ദൂരെ നിന്ന് വീക്ഷിക്കാൻ കഴിയും ..ആ സ്ഥലത്തെ അയാൾ “Grizzly Sanctuary” എന്ന് വിളിച്ചു…അവിടെ അവ വിശ്രമിക്കുന്നതും കുത്തിമറിയുന്നതുമെല്ലാം സൂക്ഷ്മതയോടെ നിരീക്ഷിച്ചു. ‘Kaflia Bay’ കുറ്റിക്കാടുകളും മരങ്ങളും ഇടതൂർന്ന് വളരുന്ന പ്രദേശമാണ്. അവിടെ കരടിത്താരകൾ ഒരുപാടുണ്ട്. കുറ്റിക്കാടുകൾക്കിടയിൽ പതുങ്ങിയിരുന്ന് അയാൾ അവയെ അടുത്തു കണ്ടു…അവയുടെ ഇരപിടിത്തവും ഇണചേരലുമെല്ലാം ക്യാമറയിൽ പകർത്തി ലോകത്തെ കാണിച്ചു.

ക്യാമ്പിങിനിടയിൽ അയാൾ ചെമ്പൻ കരടികളുമായി ഒരുപാട് അടുത്തു..അയാളുടെ വീഡിയോ ക്യാമറയിൽ അവരുടെ ജീവിതരീതികളെല്ലാം പകർത്തി. ചില വീഡിയോകളിൽ അയാൾ അവയെ തലോടുന്നതും അവയുടെ കുഞ്ഞുങ്ങളോടൊത്ത് കളിക്കുന്നതും നമുക്ക് കാണിച്ചു തന്നു. അവറ്റകൾ അയാളുടെ വിശ്വസ്തരാണെന്ന് അയാൾ പലപ്പോഴും അവകാശപ്പെടുമായിരുന്നു. മറ്റുള്ളവർ അതു വിശ്വസിച്ചിരുന്നില്ലെങ്കിൽ കൂടി….. എന്നിരുന്നാലും അയാളുടെ 13 വർഷത്തെ സമ്മർ ക്യാമ്പിങ്ങുകളും വീഡിയോകളും ചെമ്പൻ കരടികളുടെ ഡോക്യുമെന്ററികളും സമൂഹത്തിൽ അയാളുടെ സ്ഥാനം ഇതിനകം സുസ്ഥിരമാക്കി കഴിഞ്ഞിരുന്നു.

എങ്കിലും പാർക്കിലെ അധികൃതരും റെയിഞ്ചർമാരും ട്രെഡ്‌വെല്ലിന്റെ പ്രവർത്തികളെ പലപ്പോഴും കർശനമായി വിലക്കിയിരുന്നു. അത് 1000 പൌണ്ടോളം വരുന്ന ചെമ്പൻ കരടികളുടെ അപാരമാ‍യ ഭാരത്തിന്റെ ഭീവത്സത കൊണ്ടോ ഇരുകാലുകളിൽ ഉയർന്നു നിൽക്കുമ്പോൾ മനുഷ്യനേക്കാൾ അതിന് ഉയരക്കൂടതൽ ഉള്ളതു കൊണ്ടോ മാത്രമായിരുന്നില്ല … അവയുടെ ആവാസ വ്യവസ്ഥകളെ തകർക്കുന്നരീതിയിലുള്ള ട്രെഡ്‌വെല്ലിന്റെ അധികമായ ഇടപെടലുകൾ കൊണ്ടു കൂടിയായിരുന്നു.

1998 ൽ അധികൃതർ ട്രെഡ് വെല്ലിന് ഒരു നോട്ടീസ് അയച്ചു. കരടികളെ സ്വാധീനിക്കുന്നതരത്തിൽ ക്യാമ്പുകളിൽ ആഹാര സാധനങ്ങൾ ട്രെഡ്‌വെൽ കൊണ്ടുപോകുന്നതായും പലപ്പോഴും പാർക്കിലെ നിയതമായ നിയമങ്ങളെ ലംഘിക്കുന്നതായും അതിൽ പരാമർശിച്ചിരുന്നു. ക്യാമ്പിലുള്ള മറ്റു പലരും സ്ഥലം വിട്ട് പോയാലും ട്രെഡ് വെൽ കരടികളോടൊത്ത് ദിവസങ്ങളോളം അവിടെ തന്നെ തങ്ങുമായിരുന്നു. ഇത് “Treadwell Rule.”എന്നുപോലും പറഞ്ഞിരുന്നു. ഓരോ അഞ്ച് ദിവസങ്ങൾ കഴിയുമ്പോഴും ‌കരടികൾക്ക് ശല്യമാകാതെ എല്ലാ ക്യാമ്പ്കാരും ഒരു മൈൽ ദൂരത്തേക്ക് അവരുടെ ക്യാമ്പുകൾ മാറ്റണമെന്ന് അധികൃതർക്ക് ഇതിനെതിരായി ഉത്തരവ് പുറപ്പെടുവിക്കേണ്ടതായി വന്നു.
ഇത്തരം ഉത്തരവുകളൊക്കെ അധികൃതർ ഇറക്കിയെങ്കിലും ട്രെഡ്‌വെൽ അതൊന്നും വകവയ്ക്കാതെ നിരന്തരം ക്യാമ്പുകളിൽ തുടർന്നു കൊണ്ട് കരടികളുമായി സമ്പർക്കം പുലർത്തികൊണ്ടിരുന്നു…

Advertisement

Last known photograph of Timothy Treadwell, the "Grizzly Man", and his  girlfriend before they were mauled to death by bears in Alaska : lastimages2003 ഒക്ടോബർ മാസത്തെ വേനൽക്കാല ക്യാമ്പിൽ ട്രെഡ്‌വെൽ തന്റെ കാമുകിയായ ആമി ഹ്യൂഗ്നാഡിനെ അലാസ്കയിലേയ്ക്ക് ഒപ്പം കൂട്ടി..എയർ ടാക്സിയിൽ എത്തിയ അവർ കട്മായിലെ “Grizzly Maze” ൽ തമ്പടിച്ചു. സാധാരണ ആ ഭാഗത്ത് ക്യാമ്പ് അവസാനിപ്പിക്കേണ്ട സമയം ആയെങ്കിലും തന്റെ പ്രീയപ്പെട്ട ഒരു പെൺ‌കരടിയുടെ സാന്നിദ്ധ്യം അയാളെ ആ ക്യാമ്പിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചു.
അപ്പോഴേയ്ക്കും അയാൾ എല്ലാ അതിർവർമ്പുകളും ലംഘിച്ച് ഒരു ഭീതിതമായ അവസ്ഥയിൽ മാറിക്കഴിഞ്ഞതായി ട്രെഡ്‌വെല്ലിന്റെ സ്നേഹിതന്മാരും ബന്ധുക്കളും പറഞ്ഞിരുന്നു. അയാൾക്ക് മനുഷ്യരുടെ സാമീപ്യത്തെക്കാളും കരടികളുടെ ആവാസ വ്യവസ്ഥയും അവരുടെ ചങ്ങാത്തവും പ്രീയങ്കരമായി മാറികഴിഞ്ഞിരുന്നു.

ചെമ്പൻ കരടികൾ ഒക്ടോബർ മാസത്തിലാണ് അടുത്ത ശൈത്യകാലത്തേയ്ക്ക് അവയ്ക്കാവശ്യമായ ആഹാരസാധനങ്ങൾ ശേഖരിക്കാറുള്ളത്. അവയുടെ സുഷുപ്തി (hibernation) കാലത്തേയ്ക്കുള്ള കൊഴുപ്പ് ഉണ്ടാകുന്നതും അക്കാലയളവിലാണ്. ഈ സമയം അവ വളരെ ആക്രമണകാരികളും അത്യന്തം അപകടകാ‍രികളുമായി മാറും. ഇക്കാര്യം മറ്റാരെക്കാളും ട്രെഡ്‌വെല്ലിന് നന്നായറിയാം. എങ്കിലും അയാൾ തന്റെ കാമുകിയുമായി അവയുടെ പാതയിൽ തന്നെ ക്യാമ്പിങ് തുടർന്നു. ഇക്കാലത്ത് പാർക്കിൽ സഞ്ചാരികളെ അനുവദിക്കാറില്ല. തങ്ങൾക്കാർക്കും തന്നെ അപകടങ്ങളൊന്നും പറ്റാതിരിക്കാനായി പാർക്ക് അധികൃതർപോലും ആയുധങ്ങളുമായി ജാഗരൂകരായി നടക്കുന്ന സമയമാണത്. എന്നാൽ സഞ്ചാരികൾ അത്യാവശ്യമായി കരുതേണ്ട കരടികളെ അകറ്റുന്ന ഒരു തരം സ്പ്രേ (bear repellent spray) പോലും ട്രെഡ്‌വെൽ കയ്യിൽ കരുതിയിട്ടില്ലായിരുന്നു.

World News (worldmagzi9) - Profile | Pinterestഒക്ടോബർ 5ന് വൈകുന്നേരം മാലിബു എന്ന തങ്ങളുടെ കൂട്ടുകാരനെ ട്രെഡ്‌വെല്ലും കാമുകിയും സാറ്റലൈറ്റ് ഫോണിൽ വിളിച്ചിരുന്നു. അത് കഴിഞ്ഞ് 24 മണിക്കൂർ കഴിയുന്നതിനു മുന്നേ അവരുടെ ഭീതിതമായ മരണ വാർത്തയാണ് ലോകം ശ്രവിച്ചത്. ദമ്പതിമാർ രണ്ടും പേരും ഒരു ചെമ്പൻ കരടിയാൽ കീറി മുറിക്കപ്പെട്ട് മരിച്ചിരിക്കുന്നു.

മൃതദേഹാവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത് അവരുടെ എയർ ടാക്സി പൈലറ്റ് ആയിരുന്നു. അയാൽ അവരെ ക്യാമ്പിൽ നിന്നും കൊണ്ടുപോകാൻ എത്തിയതായിരുന്നു. അയാൾ ആദ്യം എത്തിയപ്പോൾ ക്യാമ്പ് ഒഴിഞ്ഞുപോയതുപോലെ കണ്ടു. എന്നാൽ ഇരയ്ക്ക് കാവലിരിക്കുന്ന പോലുള്ള ഒരു കരടിയുടെ അസാധാരണ മുരൾച അയാളെ പേടിപ്പെടുത്തി… അയാൾ ഉടൻ തന്നെ പാർക്ക് അധികൃതരെ വിവരം അറിയിച്ചു. ഉടൻ പറന്നെത്തിയ അവർ തിരച്ചിൽ ആരംഭിച്ചു. ട്രെഡ്‌വെല്ലിന്റെ വേർപെട്ട തലയും നട്ടെല്ലിന്റെ ഭാഗങ്ങളും വലതു കൈപ്പത്തിയും പലയിടങ്ങളിൽ നിന്ന് അവർ കണ്ടെത്തി. കുറച്ച് ദൂരെ മാറി കിടന്നിരുന്ന അയാളുടെ കൈപ്പത്തിയില്ലാത്ത വലതു കൈയ്യിൽ കെട്ടിയിരുന്ന വാച്ച് അപ്പോഴും ശരിയായ സമയം കാണിച്ചിരുന്നു. കാമുകിയായ ഹ്യൂഗ്നാഡിന്റെ മൃതദേഹാവശിഷ്ടം ടെന്റിൽ നിന്ന് കുറച്ച് മാറി ചുള്ളിക്കമ്പുകളുടെ കൂനകൾക്കിടയിൽ ചെളിയിൽ താണ നിലയിൽ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കവെ സമീപത്ത് തന്നെയുണ്ടായിരുന്ന ആ ചെമ്പൻ കരടി അവരെ ആക്രമിക്കാനായി പാഞ്ഞടുത്തു. പാർക്കധികൃതർ നിമിഷ നേരം കൊണ്ട് അതിനെ വെടി വച്ച് വീഴ്ത്തി. അതിനോടൊപ്പം ഉണ്ടായിരുന്ന ഒരു കുട്ടി കരടിയേയും അതിന്റെ ആക്രമണം കാരണം അവർക്ക് കൊല്ലേണ്ടി വന്നു. അവർക്ക് ഏറ്റവും ഞെട്ടലുണ്ടായത് ആ തടിയൻ കരടിയെ പോസ്റ്റ് മോർട്ടം ചെയ്തപ്പോഴായിരുന്നു. അതിന്റെ വയറ്റിൽ നിന്നും ലഭിച്ച മനുഷ്യ മാംസത്തിന്റെ അവശിഷ്ടങ്ങൾ അവരെ അക്ഷരാർത്ഥത്തിൽ നടുക്കി. ട്രെഡ്‌വെല്ലിനെയും കാമുകിയെയും അവന്റെ ഏറ്റവും പ്രീയപ്പെട്ട ചെമ്പൻ കരടി കൊന്നു തിന്നിരിക്കുന്നു. കട്മായി പാർക്കിന്റെ 85 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു കൊല. ചെമ്പൻ കരടികൾ ആദ്യമായി രണ്ട് മനുഷ്യരെ കൊന്ന് തിന്നിരിക്കുന്നു. അതും അവരെ ജീവന്‌ തുല്യം സ്നേഹിച്ചവരെ…..
ആ സംഭവത്തിന്റെ ഭീകര മുഖം വെളിവാകാനിരിക്കുന്നതെയുണ്ടായിരുന്നുള്ളൂ…..

അവരുടെ മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിൽ മാറ്റിയതിന് ശേഷം റെയിഞ്ചർമാർ അവരുടെ ടെന്റുകൾ പരിശോധിച്ചു. കീറിപറിഞ്ഞ ഒരു ടെന്റിൽ നിന്നും അവർക്ക് 6 മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോ ടേപ്പ് ലഭിച്ചു..ആദ്യ പരിശോധനയിൽ ആ ടേപ്പ് ശൂന്യമാണെന്ന് അവർ വിചാരിച്ചു.. കാരണം അതിൽ വീഡിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ടേപ്പ് ശൂന്യമല്ലായിരുന്നുതാനും. അതിലെ വീഡിയോകൾ ലെൻസ് ക്യാപ് തുറക്കാത്തതിനാൽ ദൃശ്യമല്ലായിരുന്നെങ്കിലും അതിലെ ഓഡിയോ അതീവ വ്യക്തമായിരുന്നു. അത്യന്തം ഭീകരമായ ആ 6 മിനുട്ട് ഓഡിയോ ട്രെഡ്‌വെല്ലിന്റെയും അവന്റെ കാമുകിയുടേയും സമാനതകളില്ലാത്ത ഭീകരമായ അന്ത്യ നിമിഷങ്ങളുടെ നേർകാഴ്ചയായിരുന്നു. ഒരു ഭീമാകരനായ കരടി തങ്ങളെ കീറി മുറിക്കുമ്പോഴുള്ള അത്യപൂർവ്വമായ നിലവിളികൾ കൊണ്ട് ഭയാനകമായിരുന്നു അവ… ആക്രമണത്തിന്റെ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രം റിക്കോർഡ് ചെയ്യപ്പെട്ടവയായിരുന്നു അവ…ആദ്യം കരടി ആക്രമിച്ചത് ട്രെഡ്‌വെല്ലിനെയായിരുന്നു..അത് തടയുന്നതിനായി കാമുകിയുടെ ശ്രമവും കരച്ചിലും ഒടുവിൽ അത് അവളെ തന്നെ കടിച്ച് കീറുമ്പോഴുള്ള അവളുടെ ഭീകരമായ നിലവിളിയും കരടിയുടെ ക്രൌര്യത്തോടെയുള്ള മുരൾച്ചയുമെല്ലാം അതിൽ വ്യക്തമായി പകർത്തപ്പെട്ടു കഴിഞ്ഞിരുന്നു.

6 മിനിട്ടിൽ ആ ഓഡിയോ ക്ലിപ്പ് അവസാനിക്കപ്പെട്ടങ്കിലും അതുമതിയായിരുന്നു…. ലോകം ഇന്നു വരെ ശ്രവിച്ചിട്ടില്ലാത്ത അങ്ങേയറ്റം ഭീതിതമായ അന്ത്യനിമിഷങ്ങളും ഗുണപാഠങ്ങളും മാനവരാശിക്ക് പകർന്നു നൽകാൻ..റെയിഞ്ചർമാർ അത് ശേഖരിച്ചതിന് ശേഷം ഇന്ന് വരെ മറ്റാർക്കും അത് നൽകിയിട്ടില്ല…ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്രം നിർമ്മിച്ച കമ്പനിക്ക് പോലും അവർ അത് കൈമാറിയില്ല….ഒരു പക്ഷെ തങ്ങളുടെ ഉദ്യാനത്തിലെ ചെമ്പൻ‌കരടികളെ മാനവ രാശി എന്നേക്കും വെറുക്കാതിരിക്കാനായിരിക്കാം….. എങ്കിലും മനുഷ്യരും മൃഗങ്ങളും വേറെ സ്വത്തങ്ങളാണ്… പരിണാമത്തിലെ വിവിധ കണ്ണികൾ…..ഇപ്പോഴും മനുഷ്യരിൽ ചിലരിൽ അവർ കുടി കൊള്ളുന്നെങ്കിൽ പോലും…..AV

 98 total views,  2 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement