Anil AV Irumpupalam

ഡെന്മാർക്കും കാനഡയും തമ്മിൽ നടന്ന, ഒരാൾ പോലും മരിക്കാത്ത വിസ്കി യുദ്ധം എന്താണ് ?

അര നൂറ്റാണ്ടോളം നീണ്ട ഒരു യുദ്ധം രക്തചൊരിച്ചിലില്ലാതെ ആൾ നാശമില്ലാതെ സമാധാനപരമായി പര്യവസാനിച്ചിരിക്കുന്നു. ലോക ചരിത്രത്തിൽ തന്നെ അത്യപൂർവമായ ഈ യുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളാണ് ക്യാനഡയും ഡെന്മാർക്കും.യുദ്ധം ആരംഭിക്കുന്നത് 1970 കളിലാണ്. ക്യാനഡയുടെയും ഡെന്മാർക്കിന്റെയും ആർട്ടിക് സമുദ്രാതിർത്തി നിർണ്ണയമാണ് സംഭവങ്ങളുടെ തുടക്കം.

1973 ൽ ഇത് സംബന്ധിച്ച് ഒരു ഉടമ്പടി ഉണ്ടാക്കിയെങ്കിലും ഹാൻസ് ഐലന്റ് വിഭജിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞില്ല. ഒരു സ്ക്വയർ കി.മീ മാത്രം വിസ്തൃതിയുള്ള ഒരു പാറയാണ് ഈ ഹാൻസ് ഐലന്റ്.. മഞ്ഞുമൂടിയ തണുത്തുറഞ്ഞ തരിശായ സ്ഥലം.. ഒരു പ്രയോജനവുമില്ലാത്ത ഭൂമി… പക്ഷെ തർക്കം നീണ്ടു പോയി.

1984 ൽ ഗ്രീൻലാന്റിന്റെ ചുമതലയുള്ള ഡെന്മാർക്ക് മന്ത്രി ഹാൻസ് ഐലന്റിൽ ഡെന്മാർക്കിന്റെ പതാക നാട്ടുകയും അവിടെ ഡെന്മാർക്ക് മദ്യമായ ‘ഷ്നാപ്സ്‘ ന്റെ ഒരു ബോട്ടിൽ കുഴിച്ചിടുകയും ചെയ്തു….എന്നിട്ട് അവിടെ ‘ഡാനിഷ് ഐലന്റിലേയ്ക്ക് സ്വാഗതം’ എന്ന് ഒരു പേപ്പറിൽ എഴുതി ഇട്ടു. തുടർന്ന് അവിടെ എത്തിയ ക്യാനഡ ഒഫീഷ്യത്സ് ഇതിനു മറുപടി ആയി, ഡാനിഷ് പതാക പിഴുത് മാറ്റി അവിടെ കനേഡിയൻ പതാക സ്ഥാപിക്കുകയും ഒരു കനേഡിയൻ വിസ്കി ബോട്ടിൽ കുഴിച്ചിടുകയും ചെയ്തു.

കഴിഞ്ഞ 49 വർഷങ്ങളായി ഇരു രാജ്യങ്ങളും ഇത്തരത്തിൽ പരസ്പരം ഉഴം വച്ച് പകരം വീട്ടി.. പിന്നീട് ഇത് ഒരു തരം അചാരം പോലെ ആയി. മാധ്യമങ്ങൾ ഇതിനെ വിസ്കി യുദ്ധം എന്ന് വിളിച്ചു. രക്തചൊരിച്ചിലോ മിലിട്ടറി അറ്റാക്കോ ഇല്ലായിരുന്നെങ്കിലും യുദ്ധത്തിന് ഒരു അവസാനം ഉണ്ടായിരുന്നില്ല. ആർട്ടി പ്രദേശത്ത് ഉത്ഖനനങ്ങൾക്ക് ഒരു ബേസ് സ്റ്റേഷൻ നിർമ്മിക്കാൻ ആ പാറക്കെട്ട് ഉപയോഗപ്പെടുത്താം എന്ന മോഹമായിരിക്കും ഒരു പക്ഷെ ഇത് നീണ്ടു പോകാൻ കാരണം.

എന്തായാലും ഇപ്പോൾ ഈ യുദ്ധം ഇരു രാജ്യങ്ങളും അവസാനിപ്പിച്ചു. ഹാൻസ് ഐലന്റിന്റെ മദ്ധ്യഭാഗത്തുള്ള ഒരു സ്വാഭാവിക വിള്ളൽ അവർ അതിർത്തിയായി സ്വീകരിച്ചു. ഇന്ന് മനുഷ്യ ജീവനുകൾ കൊണ്ട് പോരടിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഒരു മാതൃക.

Leave a Reply
You May Also Like

എങ്ങനെ ആണ് ഇടതനും, വലതനും ഉണ്ടായത് ?

എങ്ങനെ ആണ് ഇടതനും, വലതനും ഉണ്ടായത് ? അറിവ് തേടുന്ന പാവം പ്രവാസി ഫ്രാൻസിലെ ലൂയി…

ഒരു ദിവസം മാത്രം പ്രധാനമന്ത്രി

ഒരു ദിവസം മാത്രം പ്രധാനമന്ത്രി Sreekala Prasad ഒരു ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്യോഗസ്ഥനായ…

കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും

ആദ്യ നോട്ടത്തിൽ കടലിനു നടുവിൽ ഉയർന്നുവന്ന ഒരു കോട്ടയാണെന്നേ തോന്നുകയുള്ളൂ.കരയിൽ നിന്നും അരക്കിലോമീറ്റർ അകലെ കടലിലെ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ വിശേഷങ്ങള്‍ വായിക്കാം.

ധൈര്യത്തിന്റെ അടയാളം

അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റ് ആയ ജോ ഡോണൽ സൈന്യത്തിന് വേണ്ടി 1945 ൽ പകർത്തിയ ഒരു ചിത്രമാണ് ആദ്യത്തേത്. ആണവ ബോംബിംഗിനും ജപ്പാന്റെ കീഴടങ്ങലിനും ശേഷം സെപ്റ്റംബറിൽ നാഗസാക്കിയിൽ