ഹോളോകാസ്റ്റ് ഒരു കെട്ടുകഥയാണെന്ന് പറയുന്നവരുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധഭാസം

110

Anil AV Irumpupalam

ഹോളോകാസ്റ്റ് – ഒരു നേർകാഴ്ച

മൃഗങ്ങളെ പൂർണ്ണമായും ദഹിപ്പിച്ചു കൊണ്ട് യഹൂദർ അർപ്പിച്ചിരുന്ന ഒരു ബലിയായിരുന്നു ഹോളോകാസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. അത് യഹൂദർക്ക് നേരെ തന്നെ പ്രയോഗിക്കുക. എത്ര ക്രൂരമായാ‍ണ് ഹിറ്റ്ലറും നാസിപട്ടാളവും ഇത് പ്രാവർത്തികമാക്കിയത്. ഹിറ്റ്ലറുടെ SS (“Schutzstaffel,”) പട്ടാളത്തെ സഖ്യശക്തികൾ തോല്പിച്ചതിന് ശേഷം അവർ എല്ലാ കോൺ‌സൺ‌ട്രേഷൻ ക്യാമ്പുകളും മോചിപ്പിക്കുകയുണ്ടായി. താരതമ്യേന ചെറിയ ക്യാമ്പായിരുന്നു. ബെർഗൻ-ബൽ‌സൻ ക്യാമ്പ്. ബ്രിട്ടീഷ് 11 മാം ആംഡ് ഡിവിഷൻ, 1945 ഏപ്രിൽ 15 ന് ആ ക്യാമ്പ് മോചിപ്പിക്കുമ്പോൾ ക്യാമ്പിൽ മഹാമാരികൾ പിടിപ്പെട്ട, എല്ലും തോലുമായ 60000 ത്തോളം ആളുകൾ ഉണ്ടായിരുന്നു.

മറവു ചെയ്യാത്ത 13000ത്തോളം ശവശരീരങ്ങളും 50000 ജൂതന്മാരും, പിന്നെ ചെക്കുകളും, ആന്റിനാസി ക്രിസ്ത്യാനികളും, ഹോമോ സെക്ഷ്വത്സും, ജിപ്സികളുമായിരുന്നു അന്തേവാസികൾ. അവരുടെ ശരാശരി ഭാരം 25-30 കി.ഗ്രാം ആയിരുന്നു. മഹാമാരികൾ പിടിപെട്ട അവരിൽ നൂറു കണക്കിന് പേർ ദിനം തോറും മരണത്തിന് കീഴടങ്ങികൊണ്ടിരിക്കുകയായിരുന്നു. ആൻ‌ഫ്രാങ്കിന് ജീവൻ നഷ്ടപ്പെട്ടതും ഈ ക്യാമ്പിൽ വച്ചാണ്. ആൻ‌ഫ്രാങ്കിന്റേതുൾപ്പെടെയുള്ള എല്ലാ ശവശരീരങ്ങളും സമീപത്തുള്ള, ഇന്നും ലോകത്തിനറിയാത്ത ഏതോ സ്ഥലത്ത് വച്ചാണ് കൂട്ടമായി മറവ് ചെയ്തത്.

ക്യാമ്പ് മോചിപ്പിച്ചതിന് ശേഷം ബ്രിട്ടീഷ് പട്ടാളം മഹാമാരികൾ പടരാതിരിക്കാൻ ക്യാമ്പ് തീ വച്ച് നശിപ്പിക്കുകയാണുണ്ടായത്.ബ്രിട്ടീഷ് പട്ടാളത്തിന്റെ ആജ്ഞ അനുസരിച്ച് നാസിപട്ടാളം ബെർഗൻ-ബൽ‌സൻ ക്യാമ്പിലെ ശവശരീരങ്ങൾ മറവുചെയ്യാനായി ട്രക്കിൽ കേറ്റുന്നതാണ് ആദ്യ ചിത്രം.ഹോളോകാസ്റ്റിന്റെ നേർ കാഴ്ചകളുടെ കുറച്ച് ചിത്രങ്ങളും അവയുടെ വിവരണവും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്നും ഹോളോകാസ്റ്റ് ഒരു കെട്ടുകഥയാണെന്ന് പറയുന്നവരുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ വിരോധഭാസം.

ബെർഗൻ-ബൽ‌സൻ ക്യാമ്പിലെ ശവശരീരങ്ങൾ മറവുചെയ്യാനായി ട്രക്കിൽ കേറ്റുന്ന നാസിപട്ടാളം

ക്യാമറയിലേയ്ക്ക് തുറിച്ചു നോക്കുന്ന 18കാരിയായ റഷ്യൻ പെൺകുട്ടി- ദച്ചാവു കോൺ‌സൺ‌ട്രേഷൻ ക്യാമ്പിൽ നിന്നുള്ളത്..1933ൽ സ്ഥാപിച്ച ഈ ക്യാമ്പാണ് ആദ്യത്തെ കോൺ‌സൺ‌ട്രേഷൻ ക്യാമ്പ്

ഉക്രയിനിലെ വിനിത്സ എന്നസ്ഥലത്ത് ഉക്രൈൻ ജൂതന്മാരെ കൂട്ടക്കൊല ചെയ്തശേഷം ഒരു ജൂതന് നേരെ തോക്കു ചൂണ്ടി നിൽക്കുന്ന നാസിപട്ടാളക്കാരൻ-ഈ ഫോട്ടോ ഒരു ജർമൻ പട്ടാളക്കാരന്റെ ആലബത്തിൽ നിന്നും കിട്ടിയതാണ്. ഫോട്ടോയുടെ പിറകിൽ “വിനിത്സയിലെ അവസാനത്തെ ജൂതൻ” എന്നെഴുതിയിരുന്നു…ചിത്രത്തിലെ ജൂതന്റെ മുഖത്ത് പ്രതിഫലിക്കുന്ന ദൈന്യത നമ്മെ ഉറക്കം കെടുത്താൻ പോന്നതാണ്

ജർമ്മൻ പട്ടാളക്കാർ വാഴ്സയിൽ നിന്നും ജൂതന്മാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത്–ആ ആൺകുട്ടിയുടെ മുഖത്തേയ്ക്കു നോക്കൂ…ഈ ചിത്രം ന്യൂറം ബർഗ് വിചാരണ വേളയിൽ യുദ്ധകുറ്റങ്ങളുടെ തെളിവായി സ്വീകരിച്ചിരുന്നു

ഉക്രൈനിലെ മിസോക്സ കൂട്ടക്കൊല–ഒരു ജൂത സ്ത്രീയെ വെടിവയ്ക്കുന്ന നാസിപട്ടാളക്കാരൻ-1942 1700ഓളം വരുന്ന മിസോക്സയിലെ ഉക്രൈൻ ജൂതന്മാർ ജർമൻ‌കാരെ പ്രതിരോധിച്ചു. ഷുഭിതരായ നാസിപട്ടാളം ആക്രമണം അഴിച്ചു വിട്ടു…ജൂതന്മാർ കൂട്ടത്തോടെ ഓടിപ്പോയി…അവരിൽ പിടിക്കപ്പെട്ടവരെയാണ് കൂട്ടക്കൊല ചെയ്തത്

ദച്ചാവു ക്യാമ്പിൽ നിന്ന്- ക്രിമറ്റോറിയത്തിൽ കുത്തികയറ്റി വച്ചിട്ടുള്ള ശവശരീരം നോക്കുന്ന യു.എസ്.പട്ടാളം

അമേരിക്കൻ പട്ടാളം ദച്ചാവു ക്യാമ്പ് പിടിച്ചടക്കിയപ്പോൾ-ഇലക്ട്രിക് ഫെൻസിനടുത്ത് വന്ന് പട്ടാളത്തിന് ജയ് വിളിക്കുന്ന അന്തേവാസികൾ

**