കൊല്ലപ്പെട്ട ആൾ ആരെന്നോ എന്തിനാണ് അയാളെ കൊന്നതെന്നോ അറിയാതെ ലോകം മുഴുവൻ അയാളെ പഴിച്ചു

139

Anil AV Irumpupalam

സായ്ഗോൺ വധശിക്ഷ: വിയറ്റ്നാം യുദ്ധത്തിന്റെ നേർ ചിത്രവും ചരിത്രവും

വിയറ്റ്‌നാം യുദ്ധത്തിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിലേയ്ക്കെത്തുന്ന ഐക്കണിക് ചിത്രമാണ് ചുവടെ കൊടുത്തിട്ടുള്ളത്. സൌത്ത് വിയറ്റ്നാമിന്റെ ജനറൽ ഒരു വീയറ്റ് കോങ് പോരാളിയെ Tet Offensive ആക്രമണത്തിനിടയിൽ (സൌത്ത് വിയറ്റ്നാമിലെ 100 ഓളം നഗരങ്ങൾക്കെതിരെ നോർത്ത് വിയറ്റ്നാം ആസൂത്രിതമായി നടത്തിയ ആക്രമണം) വെടിവച്ച് കൊല്ലുന്നതാണ് ചിത്രം. ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച ചിത്രമെന്നതിലുപരി വിയറ്റ്നാം യുദ്ധത്തിന്റെ പൈശാചിക മുഖം വെളിവാക്കിയ ചിത്രമെന്ന ഖ്യാതി കൂടി ഇതിനുണ്ട്. ചിത്രത്തിന് പിന്നിലെ കുറച്ച് വസ്തുതകൾ:

1968 ജനുവരിയിൽ ടെറ്റ് ആക്രമണം അതിന്റെ ഉച്ചസ്ഥായിൽ എത്തി. സായ്ഗോണിൽ വച്ച് തെക്കൻ വിയറ്റ്നാം സൈന്യം വീയറ്റ് കോങ് പോരാളികളെ വളഞ്ഞ് തടവിലാക്കി..പെട്ടെന്ന് ജനറൽ ങൊൻ ങോക് ലോൺ ഒരു തടവുകാരന് നേരെ തോക്ക് ചൂണ്ടി..ലാഘവത്തോടെ അയാളുടെ Temple -ൽ (juncture where four skull bones fuse together: the frontal, parietal, temporal, and sphenoid. It is located on the side of the head behind the eye between the forehead and the ear) വെടിയുതിർത്തു. സെക്കറ്റിന്റെ ലക്ഷത്തിലൊന്ന് ടൈമിങ്ങോടെ എഡ്ഡി ആഡംസ് ഈ രംഗം തന്റെ ക്യാമറയിലെ സെല്ലുലോയിഡിൽ പതിപ്പിക്കുമ്പോൽ വെടിയുണ്ട തലയോട്ടിയിൽ തുളച്ച് കേറുന്നതേ ഉണ്ടായിരുന്നുള്ളൂ.. 1969 ലെ പുലിറ്റ്സർ പ്രൈസ് ലഭിച്ച ഈ ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു…വിയറ്റ്നാം യുദ്ധത്തിന്റെ ക്രൂരതയുടെ നേർകാഴ്ചയായി..

ജനറൽ ങൊൻ ങോക് ലോൺ തദ്ദേശീയനായ പൊതു സമ്മതനായ നാഷണൽ പോലീസിന്റെ മേധാവിയായിരുന്നു. അയാൾക്ക് അമേരിക്കയുടെ വിയാറ്റ്നാമിലെ ഇടപെടലിനോട് പരസ്യമായ എതിർപ്പുമുണ്ടായിരുന്നു. എന്നാൽ അയാൾ തികഞ്ഞ കമ്യൂണിസ്റ്റ് വിരോധിയും വടക്കൻ വിയറ്റ്നാം കാരെ ശക്തമായി എതിർക്കുന്ന ആളുമായിരുന്നു. ഒരേ സമയം കര മാർഗ്ഗവും പൈലറ്റായും അയാൽ ഈ യുദ്ധത്തിൽ തന്റെ കഴിവു തെളിയിച്ചു കൊണ്ടിരുന്നു..അത് കൊണ്ട് തന്നെ ഭരണകൂടം ഇദ്ദേഹത്തിന് ഒരു പാട് സ്ഥാനക്കയറ്റങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും അമേരിക്കൻ ഇടപെടലുകളൊടുള്ള ഇദ്ദേഹത്തിന്റെ അതൃപ്തി ഭരണകൂടത്തെ പല അവസരങ്ങളിലും പ്രതിരോധത്തിലാക്കിയിരുന്നു. Mekong Delta ഓപ്പറേഷനിലെ അമേരിക്കൻ സൈന്യത്തിന്റെ ക്രൂരതകളെ അദ്ദേഹം പരസ്യമായി എതിർത്തു..തെക്കേ വിയറ്റ്നാമിന്റെ പരമാധികാരത്തിൽ അമേരിക്ക കൈകടത്തുന്നതിനെതിരെ അദ്ദേഹം പല സന്ദർഭങ്ങളിലും ശക്തമായി പ്രതിഷേധിച്ചിരുന്നു. കമ്യൂണിസ്റ്റ് ഗറില്ല യുദ്ധമുറകൾക്ക് തെക്കെ വിയറ്റ്നാമിൽ പോലും ഗൂഢമായ പിന്തുണ കിട്ടുന്ന കാലം. “Saigon Execution” നടക്കുന്ന അന്ന് രാവിലെ അദ്ദേഹം അക്രമം കാട്ടുന്ന വീയറ്റ്കോങൊകളെ തെരഞ്ഞ് ഇറങ്ങിയതായിരുന്നു.

ചിത്രത്തിൽ വെടിയേൽക്കുന്ന ആളുടെ പേര് ങൊൻ വാങ് ലെം എന്നായിരുന്നു..ക്യാപ്റ്റൻ ബെ ലോപ് എന്നപേരിലും അയാൾ അറിയപ്പെട്ടിരുന്നു, അത്തരമൊരാളിനെയായിരുന്നു ജനറൽ ലോണും കൂട്ടരും തിരക്കി നടന്നിരുന്നത്.. ക്യാപ്റ്റൻ ബെ ലോപിന്റെ ഭാര്യ പറഞ്ഞത് അയാൾ ടെറ്റ് ആക്രമണത്തിന് മുന്നേ അപ്രത്യക്ഷമായെന്നാണ്… അയാളെ പിടികൂടിയ സൈനികർ പറയുന്നത് നാഷണൽ പോലീസിലെ അംഗങ്ങളെയൊ അവരുടെ കുടുംബങ്ങളെയോ കൊല്ലാൻ നിയോഗിക്കപ്പെട്ട ടീമിന്റെ ക്യാപ്റ്റനായിരുന്നു അയാളെന്നാണ്…. സായ്ഗോൺ വധശിക്ഷയ്ക്കു മുൻപായി ബെ ലോപ്പിന്റെ ഡെത്ത് സ്ക്വാഡ് 34 ആൾക്കാരെ കൊന്നിരുന്നു..അതും കൈ പിറകിൽ കെട്ടി..ഒരു വലിയ കുഴിമാടത്തിൽ…7 പോലീസ് ഓഫീസർമാർ, 2,3 അമേരിക്കൻ പട്ടാളക്കാർ, പിന്നെ അവരുടെ പോലീസുകാ‍രുടെ കുടുംബാങ്ങളെ….ഇക്കാര്യങ്ങൾ ക്യാപ്റ്റൻ ബെ ലോപിനെ പ്രതിരോധത്തിലാക്കിയിരുന്നു…അയാൾ പിടിക്കപ്പെടുന്ന സമയം അയാൾ വിയറ്റ് കോങ്ങിന്റെ യൂണിഫോമിൽ അല്ലായിരുന്നു…മാത്രമല്ല നാഷണൽ പോലീസ് അംഗങ്ങളെയും അവരുടെ കുട്ടികളെയും കൊലപ്പെടുത്തിയ ആൾ കൂടിയായിരുന്നു…ജനീവ ഉടമ്പടി പ്രകാരം ഇത്തരത്തിലുള്ള യുദ്ധകുറ്റവാളികൾ പിടിക്കപ്പെടുകയാണെങ്കിൽ വധ ശിക്ഷക്ക് അർഹരായിരുന്നു…

ഫോട്ടോ ഗ്രാഫറായ എഡ്ഡി ആഡംസിന്റെ വാക്കുകൾ..”നാലഞ്ച് പോലീസുകാർ പിറകിൽ കൈകെട്ടിയ ഒരു തടവുകാരനെയും കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് നടന്ന് വരുന്നു…ഒരു അഞ്ചാറടി അടുത്ത് എത്തിക്കാണും..പെട്ടെന്ന് ഒരു പട്ടാളക്കാരൻ എന്റെ ക്യാമറയുടെ വ്യൂ ഫൈന്ററിൽ പ്രത്യക്ഷപ്പെട്ടു..അയാൾ പിസ്റ്റൽ എടുത്തു ആ തടവുകാരന്റെ നെറ്റിയിൽ ചൂണ്ടി..തടവുകാരോടുള്ള ചോദ്യം ചെയ്യലുകളിൽ ഇത്തരം സംഭവങ്ങൾ സർവ സാധാരണമായിരുന്നു… ഞാനും അങ്ങനയെ കരുതിയുള്ളൂ അത്തരമൊരു രംഗത്തിനായി ഞാൻ ക്യാമറ ശരിയാക്കി.പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അയാൾ കാഞ്ചി വലിച്ചു.തികച്ചും യാദൃശ്ചികമായി. ഞാനും അതേ നിമിഷത്തിൽ ക്യാമറ ബട്ടൺ അമർത്തി..” ആ ചിത്രം ലോകമെമ്പാടും യുദ്ധത്തിനെതിരെയുള്ള വികാരം ശക്തമാക്കി.പക്ഷെ ജനറൽ ലോണിനെ സംബന്ധിച്ച് അതൊരു പ്രശ്നമെ അല്ലായിരുന്നു.അയാൾ ആ‍ വസന്തത്തിൽ സായ്ഗോൺ തിരിച്ചു പിടിച്ചു.എന്നാൽ അയാൾക്ക് കാലിൽ സാരമായ പരിക്ക് പറ്റി…കാൽ മുറിക്കപ്പെട്ടു…

കൊല്ലപ്പെട്ട ആൾ ആരെന്നോ എന്തിനാണ് അയാളെ കൊല ചെയ്തതെന്നോ അറിയാതെ ലോകം മുഴുവൻ ജനറൽ ലോണിന്റെ സാഡിസത്തിനെതിരെ വൻ പ്രക്ഷോഭം ഉണ്ടായി….ആസ്ട്രേലിയയിൽ അയാൾ ചികിത്സയിൽ ആയിരിക്കുമ്പോൾ ജനങ്ങൾ പ്രൊക്ഷോഭം ഉണ്ടാക്കി … ..അയാൾ അമേരിക്കയിലേയ്ക്ക് പാലായനം ചെയ്തു…1975 ൽ അയാൾ അമേരിക്കയിൽ ഒരു പിസ കട തുടങ്ങി…..പക്ഷെ അവിടെയുള്ള ആൾക്കാർ അയാളെ തിരിച്ചറിഞ്ഞു….അയാളുടെ കടയിലെ ബാത്‌റൂമിൽ വരെ അയാൾക്കെതിരെ ആക്ഷേപ വചനങ്ങൾ ആൾക്കാർ കോറിയിട്ടു….ഒടുവിൽ 1991ൽ അയാൾ റെസ്റ്റോറന്റ് പൂട്ടി….1998 ൽ 67 വയസുള്ളപ്പോൾ ക്യാൻസർ ബാധിച്ച് ആ വിവാദ മനുഷ്യൻ അന്തരിച്ചു.