കോർപറേറ്റുകൾക്കെതിരെയുള്ള നിലപാട് രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘടിത അഴിമതിക്കെതിരെ ഉണ്ടാകാത്തത് എന്തുകൊണ്ട് ?

26

അനിൽ ചാലക്കുടി

ബദൽ രാഷ്ട്രീയ , പരിസ്ഥിതി, മനുഷ്യാവകാശ,ദളിത് പ്രവർത്തകരോടാണ് പറയാനുള്ളത്.സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണ റിപ്പോർട്ട് വന്നു.സാധാരണ പൗരന്മാർക്കില്ലാത്ത ആവശ്യത്തിലധികം ആനുകൂലങ്ങൾ വാരിക്കോരി നൽകിയിട്ടുമുണ്ട്. എനിക്ക് പറയാനുള്ളത് .സ്വകാര്യ, കോർപ്പറേറ്റവൽക്കരണത്തിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോഴും എന്തുകൊണ്ടാണ് സംഘടിത ഉദ്യോഗസ്ഥ രാഷ്ട്രീയ, അധ്യാപക വർഗ്ഗത്തിന്റെ കാര്യക്ഷമമായ സേവനത്തിനായോ , അഴിമതി ഇല്ലാതാക്കാനോ ഒന്നും ശക്തമായ ഒരു ഇടപെടൽ ഉണ്ടായി വരാത്തത് ? ഒരു വർഷം എത്ര അഴിമതിയും , കൈക്കൂലി വാങ്ങലും നടക്കുന്നുണ്ടെന്ന് ഒരു കണക്കുമെടുക്കാത്തത് ? എത്ര ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് തൃപതിയുണ്ടെന്ന അന്വേഷണം നടത്താത്തത് ? 2016 ൽ മാത്രം ഒരു വർഷം വിജിലൻസ് പുറത്തുവിട്ട കണക്ക് പ്രകാരം ഒരു വർഷം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതി 30000 കോടിയാണ് കെടുകാര്യസ്ഥത വേറെ, അതിനു ശേഷം അങ്ങനെ ഒരു കണക്ക് പുറത്ത് വിട്ടിട്ടില്ല. ഇന്ന് അത് എത്രയായിരിക്കുമെന്ന് ഊഹിച്ച് നോക്കു, വിദ്യാഭ്യാസ മേഘലയുടെ കാര്യമെടുക്കാം അറു പഴഞ്ചൻ കേവലം ഓർമ്മശക്തി പരീക്ഷ നടത്തി അതിൽ പരാജയപ്പെടുന്ന കുട്ടികളെ അപമാനിച്ച് ജീവിതമില്ലാതാക്കുന്ന വൈകൃതം വച്ചുപുലർത്തി പോരുന്ന വിദ്യാഭ്യാസ മേഘലക്കാണ് നികുതി വരുമാനം ഭൂരിഭാഗവും നൽകുന്നത്. ഇതിനൊരു മാറ്റവും വേണ്ടെ? പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമൊന്നും മുന്നോട്ട് വക്കാനില്ലേ ? നിശ്ചിതവർഷം കൂടുമ്പോൾ ജനകീയ അഭിപ്രായം തേടി കാര്യക്ഷമതയില്ലാത്ത, അഴിമതിക്കാരായവരെ പുറത്താക്കാൻ ഒരു നിയമമെങ്കിലും കൊണ്ടുവരേണ്ടേ ? PSC ക്ലാസുകൾക്കും , ടെസ്റ്റുകൾക്കും പിന്നാലെ ആർത്തി പിടിച്ച് ഓടുകയാണ് യുവാക്കൾ , കൃഷി, മത്സ്യബന്ധനം , നിർമ്മാണ മേഘലകൾ എന്നീ അവശ്യ മേഘലകളിലേക്ക് പുതുതലമുറക്ക് കടന്നുവരാനുള്ള സാഹചര്യം ഒരുക്കേണ്ടേ ? അതിനു വേണ്ടിയുള്ള മാർഗ്ഗ നിർദേശങ്ങൾ മുന്നോട്ട് വക്കണ്ടേ ? അതോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ പുതിയ കാല ചതുർവർണ്ണ്യ വവസ്ഥ ഇങ്ങനെത്തന്നെ തുടർന്നോട്ടെ എന്നാണോ ? ഇനി ഒരു അഭ്യർത്ഥന. – ഇതിനു മറുപടിയായി കോർപ്പറേറ്റുകളുടെ കൊള്ളയെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്താനും. പിന്നെ സംഘിപ്പട്ടവും മറ്റും ചാർത്തി വിഷയം മാറ്റാനും വരരുത്..