കൊറോണാ കാലത്തും ഇന്ത്യൻ ഭരണഘടനാ യന്ത്രം ആർക്കുവേണ്ടി ഉരുളുന്നു ?

114
Anil Ep
കൊറോണാ കാലത്തും ഇന്ത്യൻ ഭരണഘടനാ യന്ത്രം ആർക്കുവേണ്ടി ഉരുളുന്നു ?
കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടല് രോഗ വ്യാപനത്തെ തടയുവാൻ സഹായകരമാണ്.മറ്റു പ്രധാനപെട്ട പ്രവര്ത്തനങ്ങള് നടപ്പില് കൊണ്ടു വന്നാലെ പിടിച്ചു നിൽക്കുവാൻ കഴിയൂ എന്ന് ലോക ആരോഗ്യ സംഘടന ആവർത്തിച്ച് ഓര്മ്മിപ്പിക്കുകയാണ്.എന്നാൽ പരമാവധി പരിശോധനകള് നടത്തുക എന്ന നിലപാട് അംഗീകരിക്കുവാന് ഇന്നും ദേശിയ സര്ക്കാര് തയ്യാറായിട്ടില്ല.10000 പരിശോധനകള് മാത്രം ദിനം പ്രതി നടത്തുവാൻ സൗകര്യമുണ്ടെന്ന് ICMR പറയുമ്പോള്, കേന്ദ്ര ആരോഗ്യ മന്ത്രാലയ മുഖ പേജില് പരിശോധനയെ പറ്റി സൂചനകള് നല്കുന്നില്ല.(കേരളം 5000ത്തിലധികം പരിശോധനകൾ ദിനം പ്രതി നടത്തുന്നു.) ചൈനയും കൊറിയയും മൂന്നു ലക്ഷത്തിലധികം പരിശോധനകള് ചെയ്തതു വഴി ലഭിച്ച ഗുണങ്ങള് സർക്കാർ തിരിച്ചറിയണം.മടിച്ചു നിന്ന UK യും USA യും തിരിച്ചടിക്ക് ശേഷം,നിലപാടുകള് മാറ്റി പുതിയ വഴിക്ക് പോകുമ്പോള് ,ഇന്ത്യൻ നിലപാടിൽ മാറ്റം വരുത്താതെ അപകടത്തെ ക്ഷണിച്ചു വരുത്തുകയാണോ ? ICMRനോട് കേരള സര്ക്കാര് ആവര്ത്തിച്ചാവശ്യപെടുമ്പോഴും സുരക്ഷിതവും ചെലവു കുറവുള്ളതുമായ anitbody test(Serological test)കിറ്റുകളിലേക്ക്(1.50 ഡോളര്, ( PCR ചെലവ് 4500 രൂപ)) മാറുവാൻ കേന്ദ്രം മടിക്കുന്നത് അപലീനയമാണ്.
2024 കൊണ്ട് 5 ലക്ഷം കോടി ഡോളര് (GDP)വരുമാനമുള്ള രാജ്യമായി ഇന്ത്യ വളരുമെന്നായിരുന്ന മോദി സര്ക്കാര് വാദം.കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ഉറപ്പ് ആവര്ത്തിച്ചു.ഇന്നത്തെ 200 ലക്ഷം കോടി ഉൽപ്പാദനവും സേവനവും 4 വർഷത്തിനുള്ളിൽ 375 ലക്ഷം കോടിയാകണമെങ്കിൽ , കാര്ഷിക രംഗത്തും വ്യാവസായിക രംഗത്തും 14% പ്രതിവര്ഷ വളര്ച്ച ഉണ്ടാകണം.(ഇപ്പോഴത്തെ കാർഷിക വളർച്ച 2.5%). നോട്ടു പിന്വലിക്കല്,GST നടപ്പാക്കല് മുതലായവക്ക്‌ ശേഷം നാട് ആവര്ത്തിച്ചുള്ള തിരിച്ചടിയിലാണ്.അതിൻ്റെ ഭാഗമായി നികുതി വരുമാനത്തിലെ കുറവ് ആവർത്തിക്കുകയാണ്.
കൊറോണ പ്രതിരോധം അന്തദേശിയമായി വന് പ്രതിസന്ധി ഉണ്ടാക്കും എന്ന് വ്യക്തമായി കഴിഞ്ഞു. പുതിയ സാഹചര്യത്തില് ഇന്ത്യ negative GDP വളര്ച്ചയിലേക്ക് എത്തിയാലും അത്ഭുതപെടെണ്ടതില്ല.(GDP വളര്ച്ച സമ്പന്നരുടെ ആസ്തി വര്ധിപ്പിക്കല് മാത്രമായിക്കെ , തിരിച്ചു സംഭവിച്ചാലും ഗുണം കോര്പ്പറേറ്റു കള്കള്ക്കും ഭാരം ജനങ്ങള്ക്കും ആയിരിക്കും എന്നതാണ് ചരിത്രം.)
തൊഴില് രാഹിത്യം വര്ധിക്കുന്ന, തൊഴിലാളികളുടെ വേതനം ചുരുങ്ങി വരുന്ന,
ജീവിത ചെലവില് കുതിപ്പ് ഉണ്ടാകുന്ന, കര്ഷകര്ക്ക് ന്യായമായ വരുമാനം ഉണ്ടാകാത്ത ഇന്ത്യ,സാധാരണക്കാരെ കൊര്പ്പറേറ്റ്കള്ക്കായി കുരുതി കൊടുക്കു കയിരുന്നു. ഏറ്റവുമധികം പരോക്ഷ നികുതി കൊടുക്കുന്ന ഇവിടെ, സമ്പന്നര്ക്കായി വിവിധ ഇളവുകള് ഉണ്ട്.ഏറെ കുറച്ചാളുകൾ പ്രത്യക്ഷ നികുതി കൊടുക്കുന്ന തുരുത്തായി രാജ്യം നില നില്ക്കുന്നു . ശത കോടീശ്വരന്മാർക്കു വേണ്ടി രാജ്യം പാപ്പരാകുകയും പാപ്പരായ സര്ക്കാര് , നിത്യ ചെലവുകള്ക്കായി പൊതു ആസ്തികള് അതേ കോടീശ്വരര്ക്ക് കൈമാറി രാജ്യത്തെ രക്ഷിക്കുവാന് ശ്രമിക്കുകയാണ്.
നമ്മുടെ സര്ക്കാര് യന്ത്രം ആര്ക്കു വേണ്ടിയാണ് തിരിയുന്നത് എന്നറിയുവാന് പെട്രോള് വിലകൾ മാത്രം പരിശോധിച്ചാല് മതിയാകും.എല്ലാം മാര്ക്കറ്റ് തീരുമാനിക്കട്ടെ എന്ന ആഹ്വാനവും താക്കീതും ഇവിടെ വ്യക്തമാകയാണ്.പ്രതി വര്ഷം 21150 കോടി ലിറ്റര് ക്രൂഡ് എണ്ണ രാജ്യം ഇറക്കുമതി ചെയ്യുന്നുണ്ട്.(21.15 കോടി ton) ഒരു ബാരല് ക്രൂഡ് എണ്ണ വില,10ഡോളര് കണ്ടു കുറഞ്ഞാല് രാജ്യത്തിനു കിട്ടുന്ന ലാഭം1.12 ലക്ഷം കോടി രൂപയുടേതായിരിക്കും.കഴിഞ്ഞ ഡിസംബര് 31ല് വില 68.3 ഡോളര് ആയിരുന്നു.ജനുവരി10 നു വില 70.87 ഡോളര്. ഫെബ്രുവരി10ന്റെ വില 54.17 ഡോളര്. മാര്ച്ച്‌ ഒന്നില് 54.47.10 ന് 35.73, 16ന് 30.16 . മാര്ച്ച്‌ 20 ൽ 26.34 ഡോളറില് എത്തി.കഴിഞ്ഞ മൂന്നു മാസമായി പകുതി യിലധികം മൂല്യം കുറഞ്ഞിട്ടും പെട്രോള് വില 78.30 ൽ നിന്നും(ഡിസംബര് 30) (മാര്ച്ച്) 72.97 രൂപയില് മാത്രം എത്തി. വില കുറവ് 5.33 രൂപ.കഴിഞ്ഞ മൂന്നു മാസത്തിനിടയില് ഉണ്ടായ ക്രൂഡ് എണ്ണയിലെ വിലയിടിവ് നാടിന് ഗുണപരമായി മാറിയില്ല എന്നാണ് അര്ഥം .പെട്രോള്, ഡീസലുകളുടെ മുകളില് ദേശിയ-സംസ്ഥാന സര്ക്കാരുകൾ 5.5 ലക്ഷം കോടി രൂപ പ്രതി വര്ഷം നികുതി പിരിക്കുന്നതിനാല് ഇരട്ടിയില് കൂടുതല് വില നല്കി പെട്രോള് വാങ്ങിക്കേണ്ടി വരുന്നു നമ്മൾ.രാജ്യം അത്യപൂര്വ്വമായ പ്രതിസന്ധിയില് എത്തിയിട്ടും ഓരോ ലിറ്ററിനും മുകളില് 3 രൂപ ചുങ്കം കൂട്ടുവാന് സര്ക്കാര് മടിച്ചില്ല.40000 കോടി രൂപ അധികമായി നികുതി നല്കേണ്ട അവസ്ഥ.
രാജ്യത്തെ 90% ജനങളുടെ ദിനം പ്രതി കുടുംബ വരുമാനം 66 രൂപയില് താഴെ ആണെന്നിരിക്കെ,ദേശിയ വരുമാനത്തില് 73%വും ഒരു ശതമാനം ആളുകളില് എത്തുന്ന രാജ്യം, 21 ദിവസം നിശ്ചലമാകുമ്പോള് കേന്ദ്ര സര്ക്കാര് നടത്തിയ പ്രഖ്യാപനം എന്തുകൊണ്ട് തൃപ്തികരമല്ല ?
ഇന്ത്യയുടെ GDP വളര്ച്ച 2.5%ത്തിലേക്കു താഴും എന്ന റിപ്പോര്ട്ടുകള് ഉണ്ട് നെഗറ്റിവ് വളര്ച്ചയില് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.പ്രതി മാസ GDP(ഉൽപ്പാദന) മൂല്യമായ 16.8 ലക്ഷം കോടി രൂപയിൽ 15 ലക്ഷം കോടി രൂപ നഷ്ടം അടച്ചിടലിലൂടെ സംഭവിക്കും.GDP തോതിലെ ഓരോ ശതമാനത്തിലേ കുറവും1.78 ലക്ഷം കോടി വെച്ച് വരുമാന നഷ്ട്ടം വരുത്തുന്നു.അടുത്ത വര്ഷം പ്രതീക്ഷിച്ചിരുന്ന 8.5% GDP വളര്ച്ച ഇപ്പോള് പറയുന്ന 2.5% ആയി ചുരുങ്ങുമ്പോൾ സാമ്പത്തിക തിരിച്ചടി10.50 ലക്ഷം കോടിക്ക് മുകളിലായിരിക്കും.
രാജ്യം lock down ല് എത്തിയ സാഹചര്യത്തിലെങ്കിലും ജനങ്ങളുടെ സാമ്പത്തിക ബാധ്യതകള് ഏറ്റെടുക്കുവാന്, വിഭവങ്ങളെ കൊള്ളയടിച്ച രാജ്യത്തെ സമ്പന്ന വര്ഗ്ഗത്തിന് ബാധ്യതയുണ്ട്.അത്തരം ശ്രമങ്ങളിലൂടെയല്ല 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് കടന്നു പോകുന്നത് ?
1.70 ലക്ഷം കോടി ഈ നാടിനു പര്യാപ്തമോ?
മറ്റു രാജ്യങ്ങളും സമാനമായ ചുറ്റുപാടുകളെ അഭിമുഖീകരിക്കുമ്പോള്, പാകിസ്ഥാന് എന്തൊക്കെ നടപ്പിലാക്കുന്നു എന്നു പരിശോധിക്കാം. അവരുടെ ജനസംഖ്യ 22കോടി.കൊറോണ പ്രതിരോധത്തിനായി 70000 കോടി രൂപ അനുവദിച്ചു .ഒപ്പം ഭക്ഷ്യ സാധനങ്ങളുടെ നികുതി പിന്വലിക്കും.പെട്രോള്,ഡീസല്, മണ്ണെണ്ണ വിലയില് ലിറ്ററിന് 15 രൂപ കുറക്കും . പട്ടാളത്തിന് ആനുകൂല്യങ്ങള്.ഇന്ത്യയുടെ ആറില് ഒന്നു മാത്രം ജനങ്ങള് മാത്രമുള്ള ,സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ രാജ്യം, കുടുംബങ്ങൾക്കായി 15000 കോടി രൂപ (ഓരോ വീടിനും 3000 രൂപ വീതം), മരുന്നിനും മറ്റും 5000 കോടി,തൊഴിലാളികള്ക്ക്(20000 കോടി), കച്ചവടക്കാര്ക്ക് 10000കോടി.പാകിസ്ഥാന് സർക്കാർ സാധനങ്ങളുടെ GST ഒഴിവാക്കിയതും ഇന്ധനവിലയിൽ 15 രൂപ കണ്ടു കുറച്ചതും സാധാരണക്കാർക്ക് എന്തുകൊണ്ടും സഹായകരമായി.
ജനങ്ങൾക്കു സഹായങ്ങൾ നൽകി അവരെ മടിയന്മാര് ആക്കരുത് എന്ന് ലോകത്തെ പഠിപ്പിച്ചു വന്ന മിസ്റ്റര്. ട്രുംപ് ( Real Estate മുതലാളി) , 3.58 ലക്ഷം കോടി ഡോളര് ആനുകൂല്യങ്ങള് നല്കും എന്ന് സമ്മതിച്ചു. ജര്മ്മനിയും ഫ്രാന്സും സ്പെയിനും ജനങ്ങളുടെ വരുമാനം നില നിര്ത്തുവാന് സഹായങ്ങള് നല്കി.
ഇന്ത്യ കൊറോണ പ്രതിരോധത്തിനായി എടുത്ത നടപടികള് പരിതാപകരമാണ്.
ഇന്ത്യന് സര്ക്കാര് നല്കിയ വാഗ്ദാനങ്ങള്, യാഥാര്ഥ്യങ്ങള്:
3.5 കോടി നിര്മ്മാണ തൊഴിലാളികൾക്ക് 31000 കോടി രൂപ സഹായം .
ദേശീയ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമ പദ്ധതി മുപ്പത് വര്ഷത്തിനു മുന്പ് നിലവില് വന്നു. നിയമത്തിലൂടെ കെട്ടിട ഉടമയില് നിന്നും ഒന്ന് മുതല് രണ്ടു ശതമാനം പണം തൊഴിലാളികള്ക്കു വേണ്ടി മാറ്റി വെക്കണം. ഇങ്ങനെ സര്ക്കാര് കണ്ടെത്തിയ 52000 കോടി രൂപയില് 31000 കോടി രൂപ വിതരണം ചെയ്യുവാന് ഇപ്പോൾ തീരുമാനിച്ചു.
തൊഴില് ഉറപ്പു പദ്ധതിയില് പെട്ടവര്ക്ക് വേതന വര്ദ്ധനവ് 2000 രൂപ.100 ദിവസം തൊഴില് ലഭ്യമാകുമ്പോള് , പണിയെടുക്കുന്ന ദിവസം 20രൂപ വെച്ച് അധികം കിട്ടുന്ന അറിയിപ്പ് .രാജ്യം lock down നിന്നും പുറത്തു വന്നാല് മാത്രമെ അതിന്റെ പ്രയോജനം ലഭിക്കൂ.(27240.കോടി രൂപ) ആളുകളില് പണം എത്തുവാന് മെയ്‌ മുതല് 12 മാസങ്ങള് എടുക്കും.(പുതിയ വേതനം 182 രൂപയില് നിന്നും 202 രൂപ. )കേരളത്തില് വേതനം 291 രൂപയാണ്.
പ്രധാനമന്ത്രി ഗരീബി കല്യാണ് യോജനയില് പെടുത്തി 80 കോടി ആളുകള്ക്ക് മൂന്നു മാസത്തേക്ക് സവ്ജന്യമായി 15 കിലോ അരി/ഗോതമ്പ് , 3 kg പരിപ്പ് ലഭ്യമാക്കും.
കര്ഷകര്ക്ക് നല്കുവാനുള്ള ഗഡു 2000 രൂപ ഏപ്രിലില് 8.7 കോടി ആളുകൾക്ക്.(17400 കോടി)
ദരിദ്ര സ്ത്രീകള്ക്ക് (20 കോടി).500 രൂപ വീതം മൂന്നു മാസം.(30000 കോടി).
ഉജ്വല് പദ്ധതിയില് പെട്ട 4 കോടി സ്ത്രീകള്ക്ക് മൂന്ന് LPG സിലണ്ടര് സവ്ജന്യമായി (9600 കോടി)
3കോടി വിധവകള്ക്കും വൃദ്ധര്ക്കും 1000 രൂപ വീതം (3000 കോടി) .സംഘടിത രംഗത്തെ 15000 രൂപയില് കുറവ് മാസ ശമ്പളം ലഭിക്കുന്ന തൊഴിലാളികള്ക്കും മറ്റു തൊഴിലാളികള്ക്കും EPF ആനുകൂല്യങ്ങള് .
റിസർവ്വ് ബാങ്കു പ്രഖ്യാപിച്ച 3.78 ലക്ഷം കോടി രൂപ സഹായം 10% വരുന്ന വിഭാഗത്തിന് മാത്രം ബാധകമായ വിഷയമാണ്.
കേന്ദ്ര സര്ക്കാര് വാഗ്ദാനങ്ങള് എത്ര നിസ്സാരമാണെന്നു മനസ്സിലാക്കുവാന് സര്ക്കാര് കണക്കുകള് തന്നെ ധാരാളം മതി.7ആം ശമ്പളകമ്മീഷന് പ്രകാരം 5 പേരുള്ള 90% കുടുംബങ്ങൾക്കു പട്ടിണി ഒഴിവാക്കുവാന് വേണ്ട മാസ വരുമാനം 11625 രൂപയാണ്. ഇത്തരക്കാരുടെ എണ്ണം നാട്ടില് 120 കോടി വരും.അവര്ക്ക് അത്രയും തുക നൽകണമെങ്കിൽ ഒരു മാസത്തെ സഹായമായി 14 ലക്ഷം കോടി വേണം. 80 കോടി വരുന്നവരെ എങ്കിലും (പരമ ദരിദ്രരെ) സഹായിക്കുവാന് സര്ക്കാര് ശ്രമിച്ചാല് അതിനായി 9.5 ലക്ഷം കോടി രൂപ ഓരോ 30 ദിവസവും അനുവദിക്കണം.
രാജ്യത്ത് ഭക്ഷ്യ സ്റ്റോക്ക് 5.9 കോടി ton ഉണ്ടെന്നിരിക്കെ, മൂന്നു മാസത്തേക്ക് വിതരണം ചെയ്യുവാന് മാറ്റി വെച്ച അളവ് 30 ലക്ഷം ton മാത്രമാണ് . വിദേശ നാണയ ശേഖരം 47000 കോടി ഡോളര്(35.2 ലക്ഷം കോടി രൂപ) ഉള്ള രാജ്യത്തെ 64 അതി സമ്പന്നരുടെ കൈവശം 24 ലക്ഷം കോടിക്ക് മുകളില് സ്വത്തുണ്ട്. ധിരൂഭായി മുതല് മുത്തൂറ്റ് കുടുംബങ്ങള് വരെ ലക്ഷം കോടികളുടെ കൊള്ള തുടരുമ്പോള് അവരെ ആരെയും ആലോസരപെടുത്തുവാന് , ജനാധിപത്യ സർക്കാർ ഈ നിമിഷത്തില് പോലും തയ്യാറാകാത്തത് ആരെ തൃപ്തി പെടുത്തുവാനാണ്.
Advertisements