1997ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറക്കിയ സിനിമയാണ് ചന്ദ്രലേഖ.ഫാസിലിന്റെ നിർമാണത്തിലായിരുന്നു സിനിമ ഒരുക്കിയത്. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മോഹൻലാൽ ശ്രീനിവാസൻ പ്രധാന ജോഡികളായി തിളങ്ങുന്ന കാലമായിരുന്നു. അതുകൊണ്ട് തന്നെ മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.എന്നാൽ ഇവിടെ അമീൻ അൻവർ പങ്കുവെച്ച കുറിപ്പാണ് സിനിമപ്രേമികൾ ഏറ്റെടുക്കുന്നത്.ചന്ദ്ര ലേഖയിൽ അനിൽ കപ്പൂർ ഈ റോളിൽ വന്നില്ലയെങ്കിലും സിനിമ ഹിറ്റ് ആകും, അനിൽ കപ്പൂർ എന്ന പേര് മാർക്കറ്റ് ചെയ്യാൻ ഫാസിലോ പ്രിയനോ എങ്ങും ഉപയോഗിച്ചുമില്ല.പിന്നെ എന്തിനായിരുന്നു ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്തും അനിൽ കപ്പൂർ ഈ വേഷം ചെയ്യാൻ വന്നതും, പ്രിയദർശൻ അദ്ദേഹത്തെ വിളിച്ചതും, അവിടെയാണ് പ്രിയദർശൻ എന്ന ബുദ്ധിമാനായ ഡയറക്ടറുടെ കഴിവ് തെളിഞ്ഞു കാണുന്നത്.
സിനിമയിൽ പ്രേക്ഷകർ ഒന്നടങ്കം കാണാൻ ആഗ്രഹിച്ച അല്ലെങ്കിൽ ആരാണെന്ന് അറിയാൻ ആഗ്രഹിച്ച കഥാപാത്രം ആയിരുന്നു ആൽഫി, അപ്പുക്കുട്ടൻ എന്ന തരികിട അൽഫിയായി വേഷമിടുമ്പോൾ, ഇത് നിമിഷവും തകരുന്ന കളിയാണെന്ന് പ്രേക്ഷകനും നല്ലപോലെ അറിയുകയും ചെയ്യാം, ആ അവസരത്തിൽ അനിൽ കപ്പൂർ എന്ന താരത്തെ കാണിച്ചു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക, അതുവഴി മികച്ചൊരു ഹ്യൂമർ ക്രിയേറ്റ് ചെയ്യുക.പ്രിയദർശൻ വിളിച്ചാൽ അനിൽ കപ്പൂർ വരുംമെന്ന് പ്രിയനു നല്ല ഉറപ്പുണ്ട് കാരണം തേവർമകൻ ഹിന്ദി റീമേക്കിന്റെ നന്ദി സൂചകമായി, മലയാള സിനിമയിൽ മറ്റു ഡയറക്ടർസിൽ നിന്നും പ്രിയനെ വ്യത്യസ്തനാക്കുന്നതും ഇത്തരം ചെറിയ കാര്യങ്ങൾ പെർഫെക്ട് ആകണം എന്ന അദ്ദേഹത്തിന്റെ വാശി കൊണ്ട് ആണ്.ഇവിടെ അമീൻ വെക്തമാക്കുന്നത് പ്രിയദർശൻ എന്ന സംവിധായന്റെ കഴിവുണ്ട് ബുദ്ധിപരമായ ചില കാര്യങ്ങളാണ്.എന്തിനായിരുന്നു അനിൽ കപൂറിനെ സിനിമയിലേക്ക് വിളിച്ചത് എന്ന ചോദ്യ ചിഹ്നമാണ് എഴുത്തുക്കാരൻ ഇവിടെ ഉയർത്തുന്നത്. അതിന്റെ ഉത്തരവും അമീൻ ഇവിടെ തന്നെ വെക്തമാക്കുന്നത്.
(കടപ്പാട് )