Anil Kumar
വന്നൂ…. അവൻ വന്നൂ….ഇത്തവണ വന്ന ആൾ മാറി എന്നെ ഉള്ളൂ. സാധാരണ അക്ഷയ് കുമാർ ആണ് .ഇത്തവണ അജയ് ദേവ്ഗൺ ആണ്.പുള്ളിയും മോശം അല്ല റീമേക്കിന്റെ കാര്യത്തിൽ..ബ്ളോക് ബസ്റ്റർ ആയ തമിഴ് ചിത്രം, കാർത്തി നായകൻ ആയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത “കൈതി” യുടെ റീമേക് ‘ഭോലാ’ ആണ് ഇത്തവണ അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് നായകൻ ആയി എത്തുന്നത്.ചിത്രത്തിൽ ഡില്ലിയുടെ വേഷത്തിലെത്തുന്നത് അജയ് ദേവ്ഗൺ ആണ്. അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് അഭിനയിക്കുന്ന നാലാമത്തെ ചിത്രം ആണിത്… ഭോലാ ചിത്രത്തിൽ അജയ് ദേവ്ഗൺ കൂടാതെ തബു പ്രധാന വേഷത്തിൽ എത്തുന്നു.ഒപ്പം അമലപോൾ ബോളിവുഡ് അരങ്ങേറ്റം കൂടി ആകുന്നു ഈ ചിത്രം .അടുത്ത വർഷം മാർച്ച് 30 നു റിലീസ് ആകുന്ന ചിത്രം 3D യില്‍ ആണ് തിയറ്ററുകളിൽ എത്തുക. എന്തായാലും ഒരു കാര്യം ഉറപായി. ബോളിവുഡ് ഈ അടുത്ത് ഒന്നും റീമേക് പരിപാടി നിർത്തുന്ന ലക്ഷണം ഇല്ല.കാരണം റീമേക് അവകാശം വാങ്ങിയ പടങ്ങൾ ഇനിയും ഉണ്ട്.