ഇന്നു കോടതിയിൽ കേട്ട ചില വാദപ്രതിവാദങ്ങൾ

0
108
അനിൽ ശ്രീ
ഇന്നു കോടതിയിൽ കേട്ട ചില വാദപ്രതിവാദങ്ങൾ
ജസ്റ്റീസ് മുരളീധർ: വെളിയിൽ നടക്കുന്നതൊന്നും അത്ര പ്ലസന്റായ കാര്യങ്ങളല്ല. അതിനാൽ തന്നെ ഈ കേസ് അർജന്റായി പരിഗണിക്കുകയാണു.
കുറ്റവാളികൾക്കെതിരെ FIR ഇടുന്നത് അർജന്റാണെന്ന് നിങ്ങൾക്ക് തോന്നിന്നില്ലേ?
തുഷാർ മേത്ത: ഈ കേസ് അത്ര അർജന്റാണെന്ന് തോന്നുന്നില്ല, നാളത്തേക്ക് മാറ്റി വക്കണം..എനിക്ക് ഈ കാര്യങ്ങളെ പറ്റി അറിയില്ല.
ജസ്റ്റീസ് മുരളീധർ: ഈ പറഞ്ഞ വീഡിയോകൾ നൂറു കണക്കിനാളുകൾ കണ്ടതാണു, എന്നിട്ടും ഇത് അർജന്റ് മാറ്റർ ആണെന്ന് നിങ്ങൾക് തോന്നുന്നില്ലേ?
തുഷാർ മേത്ത: ഞാൻ ആ വീഡിയോകൾ കണ്ടിട്ടില്ല..
ജസ്റ്റീസ് മുരളീധർ: കോടതിയിലുള്ള പോലീസ് ഓഫീസറോട്, നിങ്ങൾ കണ്ടതല്ലേ?
പോലീസ് ഓഫീസർ: രണ്ടെണ്ണം കണ്ടതാണു, കപിൽ മിശ്രയുടെ വീഡിയോ കണ്ടിട്ടില്ല.
ജസ്റ്റീസ് മുരളീധർ: ഇത് ഉൽക്കണ്ഠ ഉണ്ടാക്കുന്നതാണു. നിങ്ങളുടെ ഓഫീസിൽ എത്ര ടി വി ഉണ്ട്, എന്നിട്ടും ഇതൊന്നും പോലീസ് കണ്ടിട്ടില്ല എന്നു പറയുന്ന ദൽഹി പോലീസിന്റെ കാര്യത്തിൽ ഉൽക്കണ്ഠ ഉണ്ടാക്കുന്നത് തന്നെ,,
കപിൽ മിശ്രയുടെ പ്രസംഗത്തിന്റെ വീഡിയോ കോർട്ടിൽ പ്ലേ ചെയ്യുന്നു, കോടതിൽ ഉണ്ടായിരുന്ന പോലീസു ഓഫീസർ വീഡിയോയിൽ ഉള്ള പോലീസുകാരനെ ഐഡന്റിഫൈ ചെയ്യുന്നു.
ജസ്റ്റീസ് മുരളീധർ കപിൽ മിശ്രയുടെ പ്രസംഗത്തിന്റെ പകർപ്പ് തുഷാർ മേത്തക്ക് കൈമാറുന്നു. ‘We want you to advice the Police Commissioner’ .
……….. …………
……….. …………
പരാതിക്കാരനായ ഹർഷ് മന്ദെറിനു വേണ്ടി സീനിയർ അഡ്വക്കേറ്റ് കോളിൻ ഗൊൺസാൽ‌വസ്: ഇത് വളരെ സീരിയസായ ഒരു പ്രശ്നമാണു, ഒരാൾക്കെതിരെ FIR ഇടാൻ നിങ്ങൾ വെയിറ്റ് ചെയ്യാനാണു സർക്കാർ പറയുന്നത്. ഇവർ പ്രസംഗിക്കുക മാത്രമല്ല ചെയ്തത്, അവർ പറഞ്ഞു കൊടുത്ത മുദ്രാവാക്യം മുഴക്കി അണികൾ മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നു. അനുരാഗ് താക്കൂറിന്റെ പ്രസംഗം ആണു തുടക്കം.
അനുരാഗിന്റെ പ്രസംഗം കോടതിക്ക് കാണിച്ചു കൊടുത്തുകൊണ്ട് കോളിൻസ്: ആ ഒറ്റ വാചകം സ്ഫോടനാത്മകമാണു, അത് ഏറ്റ് വിളിക്കാൻ അണികളൊട് ആവശ്യപ്പെടുന്നുണ്ട്. (ദേശ് കെ ഗദ്ദാരോം കോ…)
തുടർന്ന് അഭയ് വർമ്മ, കപിൽ മിശ്ര, പ്രവേശ് വർമ എന്നിവരുടെ വീഡിയോകളും അദ്ദേഹം കോടതിയെ കാണിക്കുന്നു, കോടതി അത് പോലീസ് ഓഫീസറെയും കാണിക്കുന്നു.
കോളിൻസ്: ഇത് വ്യാപകമായി പ്രചരിച്ചതാണു, മാത്രമല്ല ഇവർ MLA MP ഒക്കെയാണു.
ജസ്റ്റീസ് മുരളീധർ: ഇവരിൽ ആരെങ്കിലും ഈ വീഡിയൊകളുടെ ആധികാരികതയെ ചോദ്യം ചെതിട്ടുണ്ടോ?
കോളിൻസ്: ഇല്ല, മറിച്ച് അവർ തങ്ങളുടെ സ്റ്റേറ്റുമെന്റുകളിൽ അഭിമാനിക്കുകയാണു.
Police allowed people to get killed. They were protected by the party in power.
The attackers belong to the party in power, while the police was a mute spectator. Such is the tragic state of affairs in this city.
പോലീസിനെതിരെ ശക്തമായ പ്രതികരണം കോടതി നടത്തണമെന്ന് കോളിൻസ് ആവശ്യപ്പെടുന്നു.
തുഷാർ മേത്ത: ഈ പ്രസ്താവന (ആവശ്യം) പ്രതിഷേധാർഹമാണു..
കോളിൻസ്: Don’t bully me, Solicitor
……….. …………
……….. …………
തുഷാർ മേത്ത: എന്തുകൊണ്ടാണു ഈ ക്ലിപ്പുകൾ മാത്രം പൊതു താല്പര്യ ഹർജിയിൽ കാണിക്കുന്നത്? പോലീസിന്റെ വീര്യം കെടുത്തരുത്, അവരെ പൊതുവിടങ്ങളിൽ അപമാനിക്കാൻ അനുവദിക്കരുത്. പോലീസുകാർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെടുന്നുണ്ട്.
ഈ മൂന്നു ക്ലിപ്പുകൾ വച്ച് ഒന്നും തീരുമാനിക്കരുത്, ഹേറ്റ് സ്പീച്ചുകൾ മറുസൈഡിൽ നിന്നും ഉണ്ടായിട്ടുണ്ട്.
ഇവർ എന്തിനാണു ഇത് മാത്രം തെരെഞ്ഞെടുത്തതെന്ന് എനിക്കറിയില്ല, ഇവർ കൊണ്ടുവന്നതുപോലെയുള്ള ക്ലിപ്പുകൾ എന്റെ കയ്യിലുള്ളത് ഞാൻ പ്ലേ ചെയ്താൽ ഇതിലും ജ്വലനാത്മകമായിരിക്കും.
ജസ്റ്റീസ് മുരളീധർ: ഇത് പറയുമ്പോൾ നിങ്ങൾ പോലീസിനെ കൂടുതൽ മോശമായി ചിത്രീകരിക്കുകയാണു.
……….. …………
……….. …………
തുടർന്നാണൂ ജസ്റ്റീസ് മുരളീധർ ഈ പ്രസംഗങ്ങളിൽ FIR രജിസ്റ്റർ ചെയ്യതിരുന്നതിനെ ശക്തമായി വിമർശിച്ചതും കോടതിയിൽ ഹാജരായിരുന്ന സ്പെഷ്യൽ കമ്മീഷണർ രഞ്ജനോട് അതൃപ്തി അറിയിച്ച് FIR രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതും.
ഇന്നത്തെ ഹീറോകൾ: ജസ്റ്റീസ് മുരളീധർ, ഹർഷ് മന്ദെർ, അഡ്വ: കോളിൻസ് ഗോൺസാൽ‌വസ്
Advertisements